ഡബ്ലിൻ: അയർലൻഡിൽ പോലീസുകാർക്കിടയിലും ക്രിമിനലുകൾ. 2022 മുതൽ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട നിരവധി പോലീസുകാരെയാണ് സസ്പെൻഡ് ചെയ്തത്. വിവരാവകാശ നിയമ പ്രകാരം അയർലൻഡിലെ പ്രമുഖ മാധ്യമം നൽകിയ അപേക്ഷയിലെ വിവരങ്ങളാണ് ഇത്.
2022 ൽ 44 ഉദ്യോഗസ്ഥർക്കെതിരെയുള്ള സസ്പെൻഷൻ ഉത്തരവുകളാണ് പുറപ്പെടുവിച്ചത്. 2023 ൽ ഇത് 27 ആയിരുന്നു. കഴിഞ്ഞ വർഷം 18 പേരെയാണ് സസ്പെൻഡ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കൽ, ആക്രമണം, മയക്കുമരുന്ന് ഉപയോഗം തുടങ്ങിയ വിവിധ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ശരിയായി ചുമതല നിർവ്വഹിക്കാത്ത 118 സംഭവങ്ങൾ 2022 ൽ ഉണ്ടായി. 2023 ൽ ഇത് 305 ആയിരുന്നു. 2024 ൽ കൃത്യനിർവ്വഹണത്തിൽ വീഴ്ചവരുത്തിയ 87 സംഭവങ്ങൾ ഉണ്ടായി.
Discussion about this post

