ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളെ കണ്ടെത്തിയ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി അധികൃതർ. കടന്നൽ കൂടുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഒരിക്കലും അത് ഇളക്കരുതെന്നും എത്രയും വേഗം ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും നേർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി അറിയിച്ചു. ഈ മാസം 10 ന് കണ്ടെത്തിയ കടന്നലാണ് ഏഷ്യൻ ഹോർനെറ്റ് വിഭാഗത്തിൽപ്പെട്ടതാണെന്ന് സ്ഥിരീകരിച്ചത്.
വളരെ ആക്രമണ സ്വഭാവമുള്ള കടന്നലുകളെയാണ് കണ്ടെത്തിയിരിക്കുന്നതെന്ന് എൻഐഇഎ വ്യക്തമാക്കി. അതുകൊണ്ട് തന്നെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. ഏഷ്യൻ ഹോർനെറ്റുകളുടെ കൂടിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചുകഴിഞ്ഞു. കടന്നലുകൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം അധികൃതരെ അറിയിക്കണമെന്നും എൻഐഇഎ അറിയിച്ചു. ബെൽഫാസ്റ്റിലെ ഡൺഡൊണാൾഡ് മേഖലയിലാണ് ഏഷ്യൻ ഹോൻനെറ്റിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്.

