ഡബ്ലിൻ: അയർലൻഡിൽ സാമ്പത്തിക വളർച്ച ഉണ്ടാകുമെന്ന് വ്യക്തമാക്കി ഐഎംഎഫും ( അന്താരാഷ്ട്ര നാണയ നിധി). ഏറ്റവും പുതിയ വേൾഡ് എക്കണോമിക് ഔട്ട്ലുക്കിലാണ് പ്രവചനം. അതേസമയം അയർലൻഡിന് ആത്മവിശ്വാസം നൽകുന്ന പ്രവചനമാണ് ഇത്.
അയർലൻഡിന്റെ ജിഡിപിയിൽ വലിയ വർധനവ് ഉണ്ടാകുമെന്ന് ഇവൈ പ്രവചിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ഐഎംഎഫിൽ നിന്നുതന്നെ ഉറപ്പ് ഉണ്ടായത്. ഈ വർഷം ജിഡിപിയിൽ 9 ശതമാനത്തിന്റെ വളർച്ചയുണ്ടാകുമെന്ന് ഇവൈ വ്യക്തമാക്കുമ്പോൾ 9.1 ശതമാനത്തിന്റെ ഉയർച്ചയാണ് ഐഎംഎഫ് പ്രവചിക്കുന്നത്. അതേസമയം ബജറ്റിൽ 10.8 ശതമാനത്തിന്റെ ഉയർച്ചയാണ് സർക്കാർ ഉറപ്പ് നൽകിയിരിക്കുന്നത്. എന്നാൽ ഐഎംഎഫിന്റേത് ഇതിനെക്കാൾ കുറവ് വളർച്ചയാണ്.
Discussion about this post

