ലേഖകന്‍: sreejithakvijayan

ക്ലെയർ: കൗണ്ടി ക്ലെയറിൽ നായയുടെ ആക്രമണം. സംഭവത്തിൽ 50 വയസ്സുള്ള സ്ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കേറ്റു. കഴിഞ്ഞ ശനിയാഴ്ചയുണ്ടായ സംഭവത്തിന്റെ വിശദാംശങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. സ്ത്രീയും കുട്ടിയും ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒ’ബ്രിയൻസ് പാലത്തിന് സമീപം വച്ചായിരുന്നു ആക്രമണം ഉണ്ടായത്. റോഡിലേക്ക് ഇറങ്ങിവന്ന നായ സ്ത്രീയെയും പിന്നാലെ കുട്ടിയെയും ആക്രമിക്കുകയായിരുന്നു. സ്ത്രീയുടെ പരിക്കുകൾ കൂടുതൽ സാരമുള്ളതാണ്. കുട്ടിയുടെ പരിക്കുകൾക്ക് തുന്നൽ വേണ്ടിവന്നു.

Read More

ബെൽഫാസ്റ്റ്: ബെൽഫാസ്റ്റിൽ കത്തിക്കുത്ത്. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു സംഭവം. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരിക്കേറ്റ വ്യക്തിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20 വയസ്സുള്ള യുവാക്കളെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മോഷണം ആയിരുന്നു യുവാക്കളുടെ ലക്ഷ്യം എന്നാണ് പോലീസ് പറയുന്നത്. ആക്രമണത്തിന് ഇരയായ ആളുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് ഭീഷണിയുള്ളതല്ല. രണ്ട് യുവാക്കളും കസ്റ്റഡിയിലാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Read More

ലെയ്ട്രിം: ലെയ്ട്രിമിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ട്രാക്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്നലെ വൈകീട്ട് 4.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഗാരഡിസിലെ ഓഘാവില്ലിയൻ സ്‌റ്റേഷനിലേക്ക് വിവരം അറിയിച്ച് സന്ദേശം എത്തുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. എന്നാൽ എത്തുമ്പോഴേയ്ക്കും 90 കാരന് ജീവൻ നഷ്ടമായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനകൾക്കായി 90 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ഗാൽവേ: ഗാൽവേ നഗരത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനി മുതൽ കൂടുതൽ ഗാർഡകൾ. പുതിയ പോലീസിംഗ് പദ്ധതിയ്ക്ക് തുടക്കമായി. 13 അധിക പോലീസുകാരെയാണ് പട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ പുതുതായി വിന്യസിച്ചിരിക്കുന്നത്. ഗാൽവേ, സൽതിൽ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള ഗാർഡകളാണ് നഗരത്തിൽ പട്രോളിംഗ് നടത്തുന്നത്. ഇവർക്ക് ഏഴ് പ്രദേശങ്ങളിലെ ചുമതലകൾ നൽകിയിട്ടുണ്ട്. ഈ മേഖലകളിൽ നടന്നാണ് ഇവർ നിരീക്ഷണം നടത്തുക.  രാവിലെ എട്ട് മണി മുതൽ പുലർച്ചെ നാല് മണിവരെയാണ് ഇവരുടെ ജോലി സമയം. സാമൂഹ്യവിരുദ്ധ പ്രവർത്തനം, ലഹരി ഇടപാട്, ഭിക്ഷാടനം, മറ്റ് ക്രിമിനൽ പ്രവർത്തകൾ എന്നിവ നിരീക്ഷിക്കുകയും തടയുകയുമാണ് ഇവരുടെ ദൗത്യം.

Read More

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികൾക്ക് പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ വലിയ വർധനവ്. നാല് വർഷത്തിനിടെ പൊതു ആശുപത്രികളിലെ പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. എച്ച്എസ്ഇയാണ് കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ കാർ പാർക്കിംഗ് ചാർജിന് മാത്രമായി അയർലൻഡിലെ ആളുകൾ ചിലവഴിച്ചത് 17.76 മില്യൺ യൂറോയാണ്. 2021 ൽ ഇത് 7.39 മില്യൺ യൂറോ ആയിരുന്നു. നാല് വർഷത്തെ കാലയളവിൽ പാർക്കിംഗിനായി ചിലവഴിക്കുന്ന തുകയിൽ 140 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ കണ്ണടകൾ വാങ്ങാൻ ഡബ്ലിൻ നഗരത്തിൽ തടിച്ച് കൂടി ജനങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജോർജ്ജ് സ്ട്രീറ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇവിടുത്തെ ഡിസൈനിസ്റ്റ് കടയിൽ നിന്നും ഗ്രഹണം കാണാനുള്ള കണ്ണട വാങ്ങാനുള്ള തിരക്കായിരുന്നു ഇത്. 10 യൂറോയ്ക്കാണ് ഇവിടെ ഗ്രഹമണം കാണാനുള്ള കണ്ണട വിൽപ്പനയ്ക്കായി വച്ചിരുന്നത്. ഇതറിഞ്ഞ ആളുകൾ കണ്ണട വാങ്ങാനായി കൂട്ടത്തോടെ എത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കടയ്ക്ക് മുൻപിൽ വലിയ ക്യൂ നിരന്നു. രണ്ട് മണിക്കൂറോളം നേരമാണ് കണ്ണടകൾ വാങ്ങാൻ ആളുകൾക്ക് കാത്തുനിൽക്കേണ്ടിവന്നത്. അയർലൻഡിൽ അവസാനമായി 1994 ലാണ് സൂര്യഗ്രഹണം ദൃശ്യമായത്. ഇന്നലെ വൈകീട്ട് ആറ് മണി മുതലായിരുന്നു ഗ്രഹണം ആരംഭിച്ചത്.

Read More

മയോ: കൗണ്ടി മയോയിൽ രണ്ടാമത്തെ സംഗീത കച്ചേരി പ്രഖ്യാപിച്ച് സോ ഡോക്ടേഴ്‌സ്. ആദ്യ പരിപാടി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരിപാടിയും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസമാണ് രണ്ട് പരിപാടികളും നടക്കുക. സെപ്തംബർ നാല്, അഞ്ച് തിയതികളിലാണ് സംഗീത പരിപാടി. കഴിഞ്ഞ ആഴ്ച സെപ്തംബർ അഞ്ചിന് നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ് ബാൻഡ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ നാലാം തിയതിയും പരിപാടി പ്രഖ്യാപിക്കുകയായിരുന്നു. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന നാളെ മുതൽ ആരംഭിക്കും. 46.20 യൂറോ മുതൽ 51.20 യൂറോവരെയാണ് ടിക്കറ്റ് വില. രാവിലെ 10 മണി മുതൽ ടിക്കറ്റുകൾ ടിക്കറ്റ് മാസ്റ്റർവഴി സ്വന്തമാക്കാം.

Read More

വാട്ടർഫോർഡ്: സ്രാവുകളെ പിടിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ ആക്രമണമുണ്ടായിരുന്നതെന്ന് വ്യക്തമാക്കി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യൻ അച്ചിം. താനിപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ വൈകീട്ടോടെയായിരുന്നു ആർഡ്‌മോറിന് തെക്ക് ഭാഗത്തുള്ള മേഖലയിൽ വച്ച് അദ്ദേഹത്തെ സ്രാവ് ആക്രമിച്ചത്. വൈകീട്ട് സ്രാവുകളെ പിടിക്കുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായതെന്ന് അച്ചിം പറഞ്ഞു. ബ്ലൂ ഷാർക്ക് ആയിരുന്നു കുടുങ്ങിയത്. അതിനെ വലിച്ച് കരയ്‌ക്കെത്തിച്ചു. ഈ സമയം തനിക്ക് നേരെ അത് കുതിയ്ക്കുകയായിരുന്നു. തുടർന്ന് എന്റെ കാലിൽ അത് കടിച്ചു. ഇതോടെ കാലിന്റെ ഒരു ഭാഗത്ത് പരിക്കേൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഇന്നലെ നടന്ന അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകൾ. ഡബ്ലിനിലെ ഫീനിക്‌സ് പാർക്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ ജനക്കൂട്ടമാണ് അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ എത്തിയത്. ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിൽ ആയിരുന്നു ഏറ്റവും കൂടുതൽ പേർ ഗ്രഹണം കാണാൻ എത്തിയത്. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലും ഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിന് പുറമേ അർമാർ ഒബ്‌സർവേറ്ററിയിലും ആളുകൾ ഗ്രഹണം കാണാൻ എത്തി. ചന്ദ്രൻ സൂര്യനെ മറച്ചപ്പോൽ ഫീനിക്‌സ് പാർക്കിലുണ്ടായ ആളുകൾ കയ്യടിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു. ഗ്രഹണം സുരക്ഷിതമായി കാണുന്നതിനായി ടെലസ്‌കോപ്പുകൾ സ്ഥാപിച്ചിരുന്നു. സൂര്യഗ്രഹണം കാണാൻ പ്രത്യേക കണ്ണാടിയുൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ആളുകൾ എത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മകൾ ആലിസൺ ചൗക്ക് ജയിൽ മോചിതയായി. ചൊവ്വാഴ്ചയായിരുന്നു ആലിസണെ ജയിൽ അധികൃതർ മോചിപ്പിച്ചത്. കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷയായിരുന്നു ആസിലണ് വിധിച്ചത്. എന്നാൽ ഒരു മാസം മാത്രമാണ് ഇവർ തടവിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം ആയിരുന്നു ആലിസണും സഹോദരൻ ബിൽ ചൗക്കിനും കോടതി തടവ് ശിക്ഷ വിധിച്ചത്. ബിൽ ജയിലിൽ തുടരുകയാണ്. ലിമെറിക്കിലെ ജയിലൽ ആയിരുന്നു ആലിസൺ ചൗക്ക് കഴിഞ്ഞിരുന്നത്. കമ്മ്യൂണിറ്റി റിട്ടേൺ സ്‌കീം പ്രകാരമാണ് ഇവർക്ക് മോചനം സാധ്യമായത്. ജൂലൈ 12 ന് ലിമെറിക്ക് സർക്യൂട്ട് ക്രിമിനൽ കോടതി ചൗക്കിന് രണ്ട് വർഷവും രണ്ട് മാസവും തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിൽ അവസാന 14 മാസത്തെ തടവ് പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്റ്റാർ ഡൺറാവൻ ആംസ് ഹോട്ടലിൽ വെച്ച് ഇരുവരും ചേർന്ന് രണ്ട് പുരുഷന്മാരെ അകാരണമായി മർദ്ദിക്കുകയായിരുന്നു. 50 വയസ്സുള്ള ജെറാർഡ് കോക്സ്,…

Read More