വാട്ടർഫോർഡ്: സ്രാവുകളെ പിടിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ ആക്രമണമുണ്ടായിരുന്നതെന്ന് വ്യക്തമാക്കി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യൻ അച്ചിം. താനിപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ വൈകീട്ടോടെയായിരുന്നു ആർഡ്മോറിന് തെക്ക് ഭാഗത്തുള്ള മേഖലയിൽ വച്ച് അദ്ദേഹത്തെ സ്രാവ് ആക്രമിച്ചത്.
വൈകീട്ട് സ്രാവുകളെ പിടിക്കുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായതെന്ന് അച്ചിം പറഞ്ഞു. ബ്ലൂ ഷാർക്ക് ആയിരുന്നു കുടുങ്ങിയത്. അതിനെ വലിച്ച് കരയ്ക്കെത്തിച്ചു. ഈ സമയം തനിക്ക് നേരെ അത് കുതിയ്ക്കുകയായിരുന്നു. തുടർന്ന് എന്റെ കാലിൽ അത് കടിച്ചു. ഇതോടെ കാലിന്റെ ഒരു ഭാഗത്ത് പരിക്കേൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

