ലേഖകന്‍: sreejithakvijayan

ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികൾക്ക് പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ വലിയ വർധനവ്. നാല് വർഷത്തിനിടെ പൊതു ആശുപത്രികളിലെ പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. എച്ച്എസ്ഇയാണ് കണക്കുകൾ പുറത്തുവിട്ടത്. 2025 ൽ കാർ പാർക്കിംഗ് ചാർജിന് മാത്രമായി അയർലൻഡിലെ ആളുകൾ ചിലവഴിച്ചത് 17.76 മില്യൺ യൂറോയാണ്. 2021 ൽ ഇത് 7.39 മില്യൺ യൂറോ ആയിരുന്നു. നാല് വർഷത്തെ കാലയളവിൽ പാർക്കിംഗിനായി ചിലവഴിക്കുന്ന തുകയിൽ 140 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Read More

ഡബ്ലിൻ: അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ കണ്ണടകൾ വാങ്ങാൻ ഡബ്ലിൻ നഗരത്തിൽ തടിച്ച് കൂടി ജനങ്ങൾ. ഇന്നലെ ഉച്ചയ്ക്ക് ശേഷം ജോർജ്ജ് സ്ട്രീറ്റിൽ വലിയ തിരക്കായിരുന്നു അനുഭവപ്പെട്ടത്. ഇവിടുത്തെ ഡിസൈനിസ്റ്റ് കടയിൽ നിന്നും ഗ്രഹണം കാണാനുള്ള കണ്ണട വാങ്ങാനുള്ള തിരക്കായിരുന്നു ഇത്. 10 യൂറോയ്ക്കാണ് ഇവിടെ ഗ്രഹമണം കാണാനുള്ള കണ്ണട വിൽപ്പനയ്ക്കായി വച്ചിരുന്നത്. ഇതറിഞ്ഞ ആളുകൾ കണ്ണട വാങ്ങാനായി കൂട്ടത്തോടെ എത്തുകയായിരുന്നു. മിനിറ്റുകൾക്കുള്ളിൽ കടയ്ക്ക് മുൻപിൽ വലിയ ക്യൂ നിരന്നു. രണ്ട് മണിക്കൂറോളം നേരമാണ് കണ്ണടകൾ വാങ്ങാൻ ആളുകൾക്ക് കാത്തുനിൽക്കേണ്ടിവന്നത്. അയർലൻഡിൽ അവസാനമായി 1994 ലാണ് സൂര്യഗ്രഹണം ദൃശ്യമായത്. ഇന്നലെ വൈകീട്ട് ആറ് മണി മുതലായിരുന്നു ഗ്രഹണം ആരംഭിച്ചത്.

Read More

മയോ: കൗണ്ടി മയോയിൽ രണ്ടാമത്തെ സംഗീത കച്ചേരി പ്രഖ്യാപിച്ച് സോ ഡോക്ടേഴ്‌സ്. ആദ്യ പരിപാടി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരിപാടിയും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസമാണ് രണ്ട് പരിപാടികളും നടക്കുക. സെപ്തംബർ നാല്, അഞ്ച് തിയതികളിലാണ് സംഗീത പരിപാടി. കഴിഞ്ഞ ആഴ്ച സെപ്തംബർ അഞ്ചിന് നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ് ബാൻഡ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ നാലാം തിയതിയും പരിപാടി പ്രഖ്യാപിക്കുകയായിരുന്നു. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന നാളെ മുതൽ ആരംഭിക്കും. 46.20 യൂറോ മുതൽ 51.20 യൂറോവരെയാണ് ടിക്കറ്റ് വില. രാവിലെ 10 മണി മുതൽ ടിക്കറ്റുകൾ ടിക്കറ്റ് മാസ്റ്റർവഴി സ്വന്തമാക്കാം.

Read More

വാട്ടർഫോർഡ്: സ്രാവുകളെ പിടിക്കുന്നതിനിടെയായിരുന്നു തനിക്ക് നേരെ ആക്രമണമുണ്ടായിരുന്നതെന്ന് വ്യക്തമാക്കി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സെബാസ്റ്റ്യൻ അച്ചിം. താനിപ്പോൾ സുഖം പ്രാപിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമത്തിന്റെ പരിപാടിയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്നലെ വൈകീട്ടോടെയായിരുന്നു ആർഡ്‌മോറിന് തെക്ക് ഭാഗത്തുള്ള മേഖലയിൽ വച്ച് അദ്ദേഹത്തെ സ്രാവ് ആക്രമിച്ചത്. വൈകീട്ട് സ്രാവുകളെ പിടിക്കുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായതെന്ന് അച്ചിം പറഞ്ഞു. ബ്ലൂ ഷാർക്ക് ആയിരുന്നു കുടുങ്ങിയത്. അതിനെ വലിച്ച് കരയ്‌ക്കെത്തിച്ചു. ഈ സമയം തനിക്ക് നേരെ അത് കുതിയ്ക്കുകയായിരുന്നു. തുടർന്ന് എന്റെ കാലിൽ അത് കടിച്ചു. ഇതോടെ കാലിന്റെ ഒരു ഭാഗത്ത് പരിക്കേൽക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Read More

ഡബ്ലിൻ: ഇന്നലെ നടന്ന അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകൾ. ഡബ്ലിനിലെ ഫീനിക്‌സ് പാർക്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ ജനക്കൂട്ടമാണ് അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ എത്തിയത്. ഡബ്ലിനിലെ ഫീനിക്‌സ് പാർക്കിൽ ആയിരുന്നു ഏറ്റവും കൂടുതൽ പേർ ഗ്രഹണം കാണാൻ എത്തിയത്. ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്‌സിറ്റിയിലും ഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിന് പുറമേ അർമാർ ഒബ്‌സർവേറ്ററിയിലും ആളുകൾ ഗ്രഹണം കാണാൻ എത്തി. ചന്ദ്രൻ സൂര്യനെ മറച്ചപ്പോൽ ഫീനിക്‌സ് പാർക്കിലുണ്ടായ ആളുകൾ കയ്യടിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു. ഗ്രഹണം സുരക്ഷിതമായി കാണുന്നതിനായി ടെലസ്‌കോപ്പുകൾ സ്ഥാപിച്ചിരുന്നു. സൂര്യഗ്രഹണം കാണാൻ പ്രത്യേക കണ്ണാടിയുൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ആളുകൾ എത്തിയത്.

Read More

ഡബ്ലിൻ: ഡബ്ലിനിൽ രണ്ട് പേരെ മർദ്ദിച്ച സംഭവത്തിൽ പ്രമുഖ പബ്ബുടമ ചാർളി ചൗക്കിന്റെ മകൾ ആലിസൺ ചൗക്ക് ജയിൽ മോചിതയായി. ചൊവ്വാഴ്ചയായിരുന്നു ആലിസണെ ജയിൽ അധികൃതർ മോചിപ്പിച്ചത്. കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷയായിരുന്നു ആസിലണ് വിധിച്ചത്. എന്നാൽ ഒരു മാസം മാത്രമാണ് ഇവർ തടവിൽ കഴിഞ്ഞത്. കഴിഞ്ഞ മാസം ആയിരുന്നു ആലിസണും സഹോദരൻ ബിൽ ചൗക്കിനും കോടതി തടവ് ശിക്ഷ വിധിച്ചത്. ബിൽ ജയിലിൽ തുടരുകയാണ്. ലിമെറിക്കിലെ ജയിലൽ ആയിരുന്നു ആലിസൺ ചൗക്ക് കഴിഞ്ഞിരുന്നത്. കമ്മ്യൂണിറ്റി റിട്ടേൺ സ്‌കീം പ്രകാരമാണ് ഇവർക്ക് മോചനം സാധ്യമായത്. ജൂലൈ 12 ന് ലിമെറിക്ക് സർക്യൂട്ട് ക്രിമിനൽ കോടതി ചൗക്കിന് രണ്ട് വർഷവും രണ്ട് മാസവും തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇതിൽ അവസാന 14 മാസത്തെ തടവ് പിന്നീട് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. സ്റ്റാർ ഡൺറാവൻ ആംസ് ഹോട്ടലിൽ വെച്ച് ഇരുവരും ചേർന്ന് രണ്ട് പുരുഷന്മാരെ അകാരണമായി മർദ്ദിക്കുകയായിരുന്നു. 50 വയസ്സുള്ള ജെറാർഡ് കോക്സ്,…

Read More

ക്ലെയർ: കൗണ്ടി ക്ലെയറിൽ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന കുട്ടിയെ ട്രാക്ടർ ഇടിച്ചു. സംഭവത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ എയർലിഫ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച ഒഗോണെല്ലോയിലെ ബീൽകെല്ലിയിലുള്ള എൽ8192ൽ ആയിരുന്നു അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഹെലികോപ്റ്ററിൽ ഗാൽവേ യൂണിവേഴ്‌സിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ നിന്നും ക്രംലിൻ ചിൽഡ്രൻസ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വെക്‌സ്‌ഫോർഡ്: കൗണ്ടി വെക്‌സ്‌ഫോർജഡ് തീരത്ത് സ്രാവിന്റെ ആക്രമണം. ഇതേ തുടർന്ന് ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അർജഡ്‌മോറിന് സമീപം ആയിരുന്നു സംഭവം. ചൊവ്വാഴ്ച വൈകീട്ട് നാലേ കാലോടെയാണ് ഐറിഷ് കോസ്റ്റ്ഗാർഡിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. മത്സ്യബന്ധനത്തിനായി ചെറുവള്ളത്തിൽ പോയതായിരുന്നു ആക്രമണത്തിന് ഇരയായ വ്യക്തി. ഇതിനിടെ ആർഡ്‌മോറിന്റെ തെക്ക് ഭാഗത്തുവച്ച് ഇയാളെ സ്രാവ് ആക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ കാലിനാണ് സാരമായി പരിക്കേറ്റത്. ഹെലികോപ്റ്ററിൽ അദ്ദേഹത്തെ രക്ഷിച്ച് കോർക്ക് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ കാറിടിച്ച് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്ന ഗാർഡകൾ ആശുപത്രിവിട്ടു. രണ്ട് പേർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച ആയിരുന്നു സംഭവം. സാൻട്രയിൽ കാർ മോഷണം പോയതായുള്ള വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയതായിരുന്നു പോലീസ്. തുടർന്ന് മോഷ്ടിച്ച കാറിനായി തിരച്ചിൽ ആരംഭിച്ചു. ഇവരെ പിന്തുടരുന്നതിനിടെ കാർ പോലീസുകാരുടെ പട്രോളിംഗ് വാഹനത്തിൽ ഇടിയ്ക്കുകയായിരുന്നു. ഈ ആക്രമണത്തിലാണ് ഗാർഡകൾക്ക് പരിക്കേറ്റത്. കാറിലുണ്ടായിരുന്നവർ കാൽനടയായി രക്ഷപ്പെട്ടു.

Read More

കാവൻ: കൗണ്ടി കാവനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മുൻ ഡൊണഗൽ ഫുട്‌ബോൾ താരത്തിന്റെ ഭാര്യയും മരിച്ചു. ജിഎഎ താരം ജെയിംസ് മക്ഹ്യൂവിന്റെ ഭാര്യ നോറീൻ മക്ഹഗ് ആണ് മരിച്ചത്. നോറീനൊപ്പം അപകടത്തിൽപ്പെട്ട ജെയിംസ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ബ്യൂമോണ്ട് ആശുപത്രിയിലാണ് നോറീൻ ചികിത്സയിൽ കഴിഞ്ഞിരുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ നോറീൻ ആരോഗ്യനില വീണ്ടും മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച വൈകീട്ടോടെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. വിർജീനിയയ്ക്കും കാവനുമിടയിൽ ഡ്രമ്മല്ലഗട്ടിൽവച്ച് ജെയിംസും ഭാര്യയും സഞ്ചരിച്ചിരുന്ന കാർ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Read More