ഒഫാലി: കൗണ്ടി ഒഫാലിയിൽ ട്രാക്ടറും ട്രെയിനും തമ്മിൽ കൂട്ടിയിടിച്ചു. ടുള്ളമോറിലെ മീലാഗൻസിലായിരുന്നു സംഭവം. ട്രക്ടർ ഡ്രൈവറെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം ആയിരുന്നു സംഭവം. ട്രാക്കിന്റെ അപ്പുറത്തുള്ള കൃഷിയിടത്തിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു ട്രാക്ടർ ഡ്രൈവർ. ഇതിനിടെ ലെവൽ ക്രോസിംഗിൽവച്ച് ട്രെയിനും ട്രാക്ടറും കൂട്ടിയിടിക്കുകയായിരുന്നു. ടുളളമോറിൽ നിന്ന് പുറപ്പെട്ടയുടനെ തന്നെ ട്രെയിൻ ട്രാക്ടറിൽ ഇടിയ്ക്കുകയായിരുന്നു. ട്രാക്ടർ ഡ്രൈവറുടെ പരിക്കുകൾ സാരമുള്ളതല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം ഇന്നലെ രാത്രി കാറും ട്രെയിനുമായി കൂട്ടിയിടിക്കുന്ന സംഭവവും ഉണ്ടായി. മയോയിൽ ആയിരുന്നു സംഭവം.അപകടത്തിൽ 12 കാരന് ജീവൻ നഷ്ടമാകുകയും 40 കാരന് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.

