ഡബ്ലിൻ: സൗത്ത് ഡബ്ലിനിലെ ലെപ്പർഡ്സ്റ്റൗൺ പാർക്ക് ഹോസ്പിറ്റൽ ഏറ്റെടുത്ത് ഹെൽത്ത് സർവ്വീസ് എക്സിക്യൂട്ടീവ്. കഴിഞ്ഞ ദിവസം ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഫോക്സ്റോക്കിലുള്ള 12 ഏക്കറോളം വരുന്ന ഭൂമിയാണ് ഇതോടെ എച്ച്എസ്ഇയുടെ കൈവശം ആയിരിക്കുന്നത്. ഇവിടെ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ റസിഡൻഷ്യൽ സെന്റർ നിർമ്മിക്കും. വയോജനങ്ങളെ ആയിരിക്കും ഇവിടെ പാർപ്പിക്കുക.
1917 ലാണ്ലെപ്പർഡ്സ്റ്റൗൺ പാർക്ക് ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചത്. സൗത്ത് ഡബ്ലിനിലെ ആരോഗ്യരംഗത്ത് വലിയ പങ്കാണ് ആശുപത്രി വഹിക്കുന്നത്. പുതിയ മാറ്റം ആളുകൾക്ക് കൂടുതൽ മികച്ചതും കാര്യക്ഷമവുമായി സേവനങ്ങൾ പ്രധാനം ചെയ്യുമെന്നാണ് വിലയിരുത്തൽ.

