കോർക്ക്: കൗണ്ടി കോർക്കിൽ ലഹരിക്കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി. 42 വയസ്സുള്ള മൂന്ന് കുട്ടികളുടെ അമ്മയായ സ്ത്രീയെയും 60 വയസ്സുള്ള പുരുഷനെയുമാണ് അറസ്റ്റ് ചെയ്തത്. കോർക്ക് ജില്ലാ കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. ഇവരിൽ നിന്നും 2,10,000 യൂറോ വിലവരുന്ന 1.5 കിലോ ഹെറോയിനാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
സെപ്തംബർ 1 ന് കോർക്കിലെ ബ്ലാക്ക്റോക്കിലുള്ള അപ്പർ കോൺവെന്റ് റോഡിൽ ആയിരുന്നു സംഭവം. വിൽപ്പനയ്ക്ക് വേണ്ടിയാണ് ഇവർ ഹെറോയിൻ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ നിരവധി കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
Discussion about this post

