ഡബ്ലിൻ: ഇന്നലെ നടന്ന അപൂർവ്വ ഭാഗിക സൂര്യഗ്രഹണം കാണാൻ ഒത്തുകൂടിയത് ആയിരക്കണക്കിന് ആളുകൾ. ഡബ്ലിനിലെ ഫീനിക്സ് പാർക്കുൾപ്പെടെയുള്ള സ്ഥലങ്ങളിൽ വലിയ ജനക്കൂട്ടമാണ് അപൂർവ്വ പ്രതിഭാസത്തിന് സാക്ഷിയാകാൻ എത്തിയത്. ഡബ്ലിനിലെ ഫീനിക്സ് പാർക്കിൽ ആയിരുന്നു ഏറ്റവും കൂടുതൽ പേർ ഗ്രഹണം കാണാൻ എത്തിയത്.
ബെൽഫാസ്റ്റിലെ ക്വീൻസ് യൂണിവേഴ്സിറ്റിയിലും ഗ്രഹണം കാണുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഇതിന് പുറമേ അർമാർ ഒബ്സർവേറ്ററിയിലും ആളുകൾ ഗ്രഹണം കാണാൻ എത്തി. ചന്ദ്രൻ സൂര്യനെ മറച്ചപ്പോൽ ഫീനിക്സ് പാർക്കിലുണ്ടായ ആളുകൾ കയ്യടിക്കുകയും ആർപ്പ് വിളിക്കുകയും ചെയ്തു. ഗ്രഹണം സുരക്ഷിതമായി കാണുന്നതിനായി ടെലസ്കോപ്പുകൾ സ്ഥാപിച്ചിരുന്നു. സൂര്യഗ്രഹണം കാണാൻ പ്രത്യേക കണ്ണാടിയുൾപ്പെടെയുള്ള സജ്ജീകരണങ്ങളുമായിട്ടാണ് ആളുകൾ എത്തിയത്.

