മയോ: കൗണ്ടി മയോയിൽ രണ്ടാമത്തെ സംഗീത കച്ചേരി പ്രഖ്യാപിച്ച് സോ ഡോക്ടേഴ്സ്. ആദ്യ പരിപാടി പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ പരിപാടിയും പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മാസമാണ് രണ്ട് പരിപാടികളും നടക്കുക.
സെപ്തംബർ നാല്, അഞ്ച് തിയതികളിലാണ് സംഗീത പരിപാടി. കഴിഞ്ഞ ആഴ്ച സെപ്തംബർ അഞ്ചിന് നടക്കുന്ന പരിപാടിയെക്കുറിച്ചുള്ള പ്രഖ്യാപനമാണ് ബാൻഡ് നടത്തിയിരുന്നത്. ഇതിന് പിന്നാലെ നാലാം തിയതിയും പരിപാടി പ്രഖ്യാപിക്കുകയായിരുന്നു. പരിപാടികൾക്കായുള്ള ടിക്കറ്റ് വിൽപ്പന നാളെ മുതൽ ആരംഭിക്കും. 46.20 യൂറോ മുതൽ 51.20 യൂറോവരെയാണ് ടിക്കറ്റ് വില. രാവിലെ 10 മണി മുതൽ ടിക്കറ്റുകൾ ടിക്കറ്റ് മാസ്റ്റർവഴി സ്വന്തമാക്കാം.

