ലെയ്ട്രിം: ലെയ്ട്രിമിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ വയോധികന് ദാരുണാന്ത്യം. 90 വയസ്സുള്ള വ്യക്തിയ്ക്കാണ് ട്രാക്ടർ അപകടത്തിൽ ജീവൻ നഷ്ടമായത്. ഇന്നലെ വൈകീട്ട് 4.40 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗാരഡിസിലെ ഓഘാവില്ലിയൻ സ്റ്റേഷനിലേക്ക് വിവരം അറിയിച്ച് സന്ദേശം എത്തുകയായിരുന്നു. ഉടനെ തന്നെ അടിയന്തിര സേവനങ്ങൾ സ്ഥലത്ത് എത്തി. എന്നാൽ എത്തുമ്പോഴേയ്ക്കും 90 കാരന് ജീവൻ നഷ്ടമായിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി 90 കാരന്റെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post

