ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികൾക്ക് പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ വലിയ വർധനവ്. നാല് വർഷത്തിനിടെ പൊതു ആശുപത്രികളിലെ പാർക്കിംഗ് ഫീസ് വഴി ലഭിക്കുന്ന വരുമാനത്തിൽ ഇരട്ടി വർധനവാണ് ഉണ്ടായത് എന്നാണ് റിപ്പോർട്ടുകൾ. എച്ച്എസ്ഇയാണ് കണക്കുകൾ പുറത്തുവിട്ടത്.
2025 ൽ കാർ പാർക്കിംഗ് ചാർജിന് മാത്രമായി അയർലൻഡിലെ ആളുകൾ ചിലവഴിച്ചത് 17.76 മില്യൺ യൂറോയാണ്. 2021 ൽ ഇത് 7.39 മില്യൺ യൂറോ ആയിരുന്നു. നാല് വർഷത്തെ കാലയളവിൽ പാർക്കിംഗിനായി ചിലവഴിക്കുന്ന തുകയിൽ 140 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post

