ആൻട്രിം: കൗണ്ടി ആൻഡ്രിമിൽ കുടുംബത്തിന് നേരെ വംശീയ ആക്രമണം. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിച്ചു. വ്യാഴാഴ്ച പുലർച്ചെ 1.45 ഓടെ ന്യൂടൗണബെയിൽ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് വൻ അപകടത്തിൽ നിന്നും കുടുംബം രക്ഷപ്പെട്ടത്.
കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബത്തിന് നേരെ ആയിരുന്നു ആക്രമണം ഉണ്ടായത്. കാറിന് തീയിട്ടതായുള്ള വിവരം ലഭിച്ചതിനെ തുടർന്ന് അധികൃതർ സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്ന് തീ അണച്ചു. എന്നാൽ വാഹനം പൂർണമായും കത്തിനശിച്ചിരുന്നു. കറുത്ത വസ്ത്രം ധരിച്ചെത്തിയ രണ്ട് പേരാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.
Discussion about this post

