ഡബ്ലിൻ: ഗ്രീസിൽ മരിച്ച ഐറിഷ് ബാലന്റെ പേര് വിവരങ്ങൾ പുറത്ത്. 17 വയസ്സുള്ള കോർക്ക് സ്വദേശി അലക്സ് മക്ക്കീ ആണ് മരിച്ചത്. ഗ്രീസിലെ കിമോലോസ് ദ്വീപിൽ അവധിക്കാലം ആസ്വദിക്കാൻ പോയതായിരുന്നു അലക്സ്.
ഞായറാഴ്ച ആയിരുന്നു കുളിമുറിയിൽ അലക്സിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് മരണം എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പിയേഴ്സുവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
അലക്സിന്റെ മാതാവിന്റെ സ്ഥലമാണ് കിമോലോസ് ദ്വീപ്. അവധിക്കാലത്ത് അലക്സ് ഇവിടെ ചിലവഴിക്കുക പതിവാണ്. കോർക്കിലെ ടെറെൻസ് മക്സ്വിനേയ് കമ്യൂണിറ്റി കോളേജിലെ അഞ്ചാം വർഷ വിദ്യാർത്ഥിയാണ് അലക്സ്.
Discussion about this post

