ഡബ്ലിൻ: ഗ്രീസിൽ അവധിക്കാലം ആസ്വദിക്കുന്നതിനിടെ അയർലൻഡിൽ നിന്നുള്ള കൗമാരക്കാരന് ദാരുണാന്ത്യം. 17 വയസ്സുള്ള ആൺ കുട്ടിയാണ് മരിച്ചത്. ഞായറാഴ്ച ആയിരുന്നു സംഭവം. കുട്ടിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ഗ്രീക്ക് ദ്വീപായ കിമോലോസിൽ ആയിരുന്നു കുട്ടി അവധിക്കാലം ചിലവഴിക്കാൻ എത്തിയത്. ഇവിടെ താമസിച്ചിരുന്ന വീട്ടിൽവച്ച് 17 കാരൻ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post

