മയോ: കൗണ്ടി മയോയിൽ ക്ലെയർ ദ്വീപിന് സമീപം കപ്പൽ അപകടത്തിൽപ്പെട്ടു. കടലിൽ കുടുങ്ങിയ 25 പേരെ കോസ്റ്റ്ഗാർഡ് രക്ഷപ്പെടുത്തി. ഫ്രഞ്ച് രജിസ്ട്രേഷനിലുള്ള കപ്പലാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ പുലർച്ചെയോടെയായിരുന്നു സംഭവം.
കപ്പൽ സഞ്ചരിക്കുന്നതിനിടെ ദിശമാറി ക്ലെയർ ദ്വീപിലെ മത്സ്യഫാമിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ശക്തിയിൽ കപ്പലിലേക്ക് വെള്ളം കയറി. ഇതോടെ കപ്പലിൽ നിന്നും കോസ്റ്റ്ഗാർഡിന് വിവരം ലഭിക്കുകയായിരുന്നു. മാലിൻ ഹെജ് കോസ്റ്റ് ഗാർഡ് കോർഡിനേഷൻ സെന്ററിലേക്കാണ് സന്ദേശം ലഭിച്ചത്. തുടർന്ന് സ്ലൈഗോ, അച്ചിൽ ഐലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള കോസ്റ്റ്ഗാർഡ് സംഘമെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
Discussion about this post

