ബ്രസൽസ്: അടുത്ത വർഷം യൂറോപ്പിൽ ഭക്ഷ്യവിലക്കയറ്റത്തിന് സാധ്യത. യൂറോപ്യൻ സെൻട്രൽ ബാങ്കാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഭക്ഷ്യവിലക്കയറ്റം വലിയ തോതിൽ പണപ്പെരുപ്പത്തിന് കാരണമാകുമെന്നും ബാങ്ക് മുന്നറിയിപ്പ് നൽകുന്നു.
യൂറോപ്യൻ സെൻട്രൽ ബാങ്കിലെ ചീഫ് ഇക്കണോമിസ്റ്റ് ആയ ഫിലിപ്പ് ലെയ്നിന്റേതാണ് വിലയിരുത്തൽ. എണ്ണവില നിലവിൽ ബാരലിന് 90 ഡോളർ കടന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അദ്ദേഹം മുന്നറിയിപ്പുമായി രംഗത്ത് എത്തിയിട്ടുണ്ട്. അടുത്ത വർഷം വേനൽക്കാലത്താണ് വിലക്കയറ്റം ഏറ്റവും രൂക്ഷമാകുക. ഇതിനോടകം തന്നെ അരിയുൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വിലയിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഭക്ഷ്യപണപ്പെരുപ്പം താരതമ്യേന കുറവാണ്. ഈ വർഷം മുഴുവനായി പണപ്പെരുപ്പം മൂന്ന് ശതമാനമായി ഉയരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

