ലിമെറിക്ക്: ലിമെറിക്കിൽ യുവതിയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർല്ട്ടോൺ ഹൗസ് കോംപ്ലക്സ് സെയിൽ സ്ട്രീറ്റിൽ ആയിരുന്നു സംഭവം.
രാവിലെയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താഴത്തെ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്ത് സാങ്കേതിക പരിശോധനകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് പോലീസ് സാന്നിദ്ധ്യമുണ്ട്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം പോലീസുമായി ബന്ധപ്പെടേണ്ടതാണ്.
Discussion about this post

