ഡബ്ലിൻ: രാജ്യവിരുദ്ധ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് റഷ്യയിൽ യുവാവ് അറസ്റ്റിൽ. 21 വയസ്സുള്ള യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വെള്ളിയാഴ്ച യെക്കാറ്റെറിൻബെർഗിൽവച്ചാണ് ഇയാൾ പിടിയിലായത്. നാസിയുമായി ബന്ധപ്പെട്ട ടാറ്റൂകൾ ഇയാൾ ശരീരത്തിൽ കുത്തിയിരുന്നു. ഇതിന് പുറമേ ഇയാളുടെ വീട്ടിൽ നിന്നും നാസി ചിഹ്നങ്ങളും അതുമായി ബന്ധപ്പെട്ട വസ്തുക്കളും കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി. കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Discussion about this post

