ഡബ്ലിൻ: അയർലൻഡിലെ ലീവിംഗ് സെർട്ട് പരീക്ഷകളിൽ ഉന്നത ഗ്രേഡുകൾ കരസ്ഥമാക്കുന്നവരുടെ എണ്ണത്തിൽ കുറവ്. ഈ വർഷം 10.2 ശതമാനമായി എച്ച്1 ഗ്രേഡ് നേടിയ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു. കഴിഞ്ഞ വർഷം 11.7 ശതമാനം ആയിരുന്നു വിദ്യാർത്ഥികളുടെ എണ്ണം. ഇന്നലെ ആയിരുന്നു ലീവിംഗ് സെർട്ട് പരീക്ഷാഫലം പ്രഖ്യാപിച്ചത്.
സാധാരണ തലത്തിലും ഒ1 ഗ്രേഡുകളുടെ ശതമാനത്തിൽ ഒരു ശതമാനത്തിന്റെ ഇടിവ് ഉണ്ടായി. 2.7 ആണ് നിലവിലെ ശതമാനം. കോവിഡ് കാലത്ത് കൊണ്ടുവന്ന മാർക്കിംഗ് ക്രമീകരണ സംവിധാനം ഘട്ടംഘട്ടമായി പിൻവലിക്കുകയാണ്. ഇതിനിടെയാണ് ഗ്രേഡിംഗിൽ ഇത്രയും കുറവ് ഉണ്ടായിരിക്കുന്നത്.
Discussion about this post

