ഡബ്ലിൻ: ക്രിസ്തുമസ് ഷോപ്പ് തുറന്ന് ബ്രൗൺ തോമസ്. ക്രിസ്തുമസിന് ഇനി നാല് മാസങ്ങൾ മാത്രം ശേഷിക്കെയാണ് ഷോപ്പുകൾ തുറന്നത്. ഡബ്ലിൻ, കോർക്ക്, ലിമെറിക്ക് എന്നിവിടങ്ങളിലെ ശാഖകളാണ് തുറന്നത്. ഇവിടെ നിന്നും അലങ്കാരങ്ങൾ വാങ്ങാം.
ഷോപ്പുകൾ തുറന്നതോടെ സീസണൽ തസ്തികകളിലേക്ക് ആളുകളെ നിയമിക്കാനും ആരംഭിച്ചിട്ടുണ്ട്. 350 ഓളം തസ്തികകളിലേക്കാണ് നിയമനം. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിലകൾ പ്രകാരം ഫോം ബൗബിളിന് നാല് യൂറോ മുതൽ ആരംഭിക്കുന്നു. കെയ്മിംഗ്ക് അലങ്കാരത്തിന് 385 യൂറോവരെയാണ് വില. 650 യൂറോയ്ക്ക് 7.5 അടി നീളമുള്ള കൃത്രിമ ക്രിസ്മസ് ട്രീയും സ്റ്റോറിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്.
Discussion about this post

