മെൽബൺ: ഓസ്ട്രേലിയയിൽ ഐറിഷ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഐറിഷ് യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
ഫെർൻട്രീ ഗള്ളി പ്രാന്തപ്രദേശത്തുള്ള വീട്ടിൽ ആയിരുന്നു സംഭവം. ടിപ്പററി സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാട്ടർഫോർഡ് സ്വദേശിയായ 45 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
ഓസ്ട്രേലിയൻ സമയം രാവിലെ 10 മണിയ്ക്ക് ആയിരുന്നു സംഭവം. വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്ത് എത്തിയ അടിയന്തിര സേവനങ്ങളിലെ ഉദ്യോഗസ്ഥർ കണ്ടത് പരിക്കേറ്റ നിലയിൽ അവശയായി കിടക്കുന്ന യുവതിയെ ആണ്. ഉടനെ തന്നെ യുവതിയ്ക്ക് പരിചരണം നൽകുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

