Author: Anu Nair

ചെന്നൈ: തിരുവണ്ണാമലൈയിലെ ഉരുള്‍പൊട്ടലില്‍ കാണാതായ 7 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. അഞ്ച് കുട്ടികളുള്‍പ്പെടെ ഏഴ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുവണ്ണാമലയില്‍ മൂന്നിടത്താണ് ഉരുള്‍പൊട്ടലുണ്ടായത്. ഉരുള്‍ പൊട്ടിയ സ്ഥലത്തേക്ക് മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാനാകാത്തത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതേസമയം ഫെഞ്ജല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുളള മഴക്കടുതിയില്‍ തമിഴ്‌നാട്ടിലും പുതുച്ചേരിയിലുമായി മരണം 21 ആയി. സേലത്തെ വിനോദസഞ്ചാര കേന്ദ്രമായ യേര്‍ക്കാടിലും ഉരുള്‍പൊട്ടിയിരുന്നു. കൃഷ്ണഗിരിയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒലിച്ചുപോയി. വിഴുപ്പുറം ജില്ലയിലെ നദികള്‍ കരകവിഞ്ഞു. ഇതോടെ ചെന്നെയില്‍ നിന്ന് തെക്കന്‍ജില്ലകളിലേക്കുള്ള ട്രെയിന്‍ ,റോഡ് ഗതാഗതം തടസപ്പെട്ടു.

Read More

സോഖാവ്താർ : അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് തടയാനുള്ള നടപടിയുടെ ഭാഗമായി മിസോറാമിലെ അസം റൈഫിൾസ് സോഖാവ്തർ പോലീസിൻ്റെ സഹകരണത്തോടെ 68 കോടി രൂപ വിലവരുന്ന 22.676 കിലോ മെത്താംഫെറ്റാമൈൻ ഗുളികകൾ പിടിച്ചെടുത്തു. തിങ്കളാഴ്ച സോഖാവ്തറിലെ ബാലു കൈ ഏരിയയ്ക്ക് സമീപത്ത് നിന്നുമാണ് ഇവ കണ്ടെടുത്തത്. ഇൻ്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേന തിരച്ചിൽ ആരംഭിച്ചിരുന്നു. തവിട്ടുനിറത്തിലുള്ള ചാക്കുമായി ടിയാവു നദി മുറിച്ചുകടക്കുന്ന യുവാവ് സേനയെ കണ്ട ഉടൻ ചരക്ക് ഉപേക്ഷിച്ച് മ്യാൻമറിലേക്ക് മടങ്ങുകയായിരുന്നു. തുടർന്ന് സേന നടത്തിയ സമഗ്രമായ പരിശോധനയിൽ 22.676 കിലോഗ്രാം മെത്താംഫെറ്റാമൈൻ ഗുളികകൾ കണ്ടെടുക്കുകയായിരുന്നു. പിടികൂടിയ കള്ളക്കടത്ത് തുടർ അന്വേഷണത്തിനും നിയമനടപടികൾക്കുമായി മിസോറമിലെ ചമ്പൈ ജില്ലയിലുള്ള സോഖാവത്തറിലെ പോലീസ് വകുപ്പിന് കൈമാറിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന് കാർട്ടലുകളെ പിടികൂടാൻ അസം റൈഫിൾസും പ്രാദേശിക പോലീസും നിരവധി ഓപ്പറേഷനുകളാണ് നടത്തി വരുന്നത്. നവംബർ 30 ന് അസം റൈഫിൾസ് ആൻ്റി നാർക്കോട്ടിക് സ്ക്വാഡ്, എക്സൈസ് ആൻഡ്…

Read More

ആലപ്പുഴ : കളര്‍കോട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏഴ് പേർ സഞ്ചരിക്കേണ്ട കാറിൽ 11 പേരെ കുത്തിനിറച്ചത് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചുവെന്നാണ് എംവിഡി പറയുന്നത്. പലരും മടിയിലിരുന്നാകാം യാത്ര ചെയ്തതെന്നാണ് സൂചന. മരിച്ച വിദ്യാർത്ഥികളുടെ പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. പരിക്കേറ്റ വിദ്യാർത്ഥികളുടെ ചികിത്സാച്ചെലവ് ഏറ്റെടുക്കുമെന്നാണ് ആരോ​ഗ്യസർവകലാശാല അറിയിച്ചിരിക്കുന്നത്. മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ സംസ്കാര ചടങ്ങുകൾ എറണാകുളത്ത് നടക്കും. അഞ്ച് പേരാണ് അപകടത്തില്‍ മരിച്ചത്. ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി മാറ്റി. 12 മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാകും. ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെക്കും. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് മരിച്ചത്. മലപ്പുറം സ്വദേശി ദേവാനന്ദന്‍, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിം, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, പാലക്കാട് സ്വദേശി ശ്രീദീപ്, കണ്ണൂര്‍ സ്വദേശി മുഹി അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ്…

Read More

തിരുവനന്തപുരം: സിപിഎം പുറത്താക്കിയ മം​ഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും. മധുവിനെ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയെന്ന് സിപിഎം അറിയിച്ചിരുന്നതിന് പിന്നാലെയാണിത്.സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിക്കെതിരെ സാമ്പത്തികവും , സംഘടനവിരുദ്ധവുമായ പരാതികൾ ഉന്നയിച്ചതിനെ തുടർന്നാണ് മധുവിനെതിരെ നടപടി എടുത്തത് .കഴിഞ്ഞ ദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ​യോ​ഗത്തിൽ മധുവിനെ പുറത്താക്കാൻ തീരുമാനമായിരുന്നു. മധു പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചെന്ന് വി. ജോയ് അഭിപ്രായപ്പെട്ടു. മധുവിനെതിരെ ജോയി നിയമനടപടി സ്വീകരിക്കും. സിവിലായും ,ക്രിമിനലായും കേസ് നൽകും . ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകി. തന്നെ മധു പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി പുറത്തിറക്കിയ വാർത്താകുറിപ്പിൽ പറഞ്ഞിരുന്നു. പാർട്ടിയിലേക്ക് മടങ്ങില്ലെന്ന് മധുവും നിലപാടറിയിച്ചതിന് പിന്നാലെയാണ് പ്രാഥമിക അം​ഗത്വത്തിൽ നിന്ന് പുറത്താക്കിയ നടപടിയുണ്ടായത്.ജോയി ജില്ലയിലാകമാനം ഗ്രൂപ്പുകൾ ഉണ്ടാക്കുകയാണെന്നും അതിന് കൂട്ടു നിൽക്കാൻ തനിക്കാവില്ലെന്നും മധു മുല്ലശ്ശേരി പറഞ്ഞു.

Read More

ആലപ്പുഴ : കളര്‍കോട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികരായ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു.വണ്ടാനം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് മരിച്ചത്. പരിക്കേറ്റ ഒരു വിദ്യാര്‍ത്ഥിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍്ഥികളെ പുറത്തെടുത്തത്.ടവേറ കാറില്‍ 10 വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്.ലക്ഷദ്വീപ് സ്വദേശികളും ചേര്‍ത്തല സ്വദേശികളും കണ്ണൂര്‍ സ്വദേശികളുമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. വിദ്യാര്‍്ത്ഥികള്‍ സിനിമയ്ക്ക് പോവുകയായിരുന്നു എന്നാണ് വിവരം. കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആലപ്പുഴ ചങ്ങനാശേരി ഭാഗത്ത് നിന്നും ആലപ്പുഴ ദേശീയപാത ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. കായംകുളത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചു കയറുകയായിരുന്നു.തിങ്കളാഴ്ച രാത്രി 9.30ഓടെയാണ് അപകടം . മഴ മൂലം കാര്‍ തെന്നി നിയന്ത്രണം തെറ്റി ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് നിഗമനം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Read More

ന്യൂഡൽഹി : സിപിഎം നേതാവും ചെങ്ങന്നൂർ മുൻ എംഎൽഎയുമായ കെ.കെ രാമചന്ദ്രൻ നായരുടെ മകന്റെ ആശ്രിത നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി തള്ളി സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് തള്ളിയത്. പ്രശാന്തിന്റെ നിയമനം മുൻപ് ഹൈക്കോതി റദ്ദാക്കിയിരുന്നു . ഇത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. 2018ലെ മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു എൻജിനീയറിം​ഗ് ബിരുദധാരിയായ ആർ. പ്രശാന്തിന് ആശ്രിത നിയമനം നൽകിയത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു നിയമനം. ഒരു എംഎൽഎയുടെ മകന് എന്ത് അടിസ്ഥാനത്തിലാണ് ആശ്രിത നിയമനം നൽകുന്നതെന്നായിരുന്നു കോടതിയുടെ ചോദ്യം. ആവശ്യത്തിനുള്ള യോഗ്യതകൾ പ്രശാന്തിനുണ്ടെന്നും , അതിന്റെ അടിസ്ഥാനത്തിനാണ് നിയമനം നൽകിയതെന്നുമാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അവകാശപ്പെട്ടിരുന്നത്. എന്നാൽ ജനപ്രതിനിധിയുടെ മകൻ എന്നത് ആശ്രിത നിയമനത്തിനുള്ള യോ​ഗ്യതയായി കണക്കാക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അസിസ്റ്റന്റ് എൻജിനീയറായി നിയമിച്ച ഉത്തരവ് ചോദ്യം ചെയ്ത് പാലക്കാട് സ്വദേശി…

Read More

ന്യൂഡൽഹി ; കേന്ദ്രമന്ത്രിമാർക്കൊപ്പം ‘ ദി സബർമതി റിപ്പോർട്ട് ‘ ചിത്രം കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.പാർലമെന്റ് കോംപ്ലക്‌സ് ലൈബ്രറിയിൽ ആയിരുന്നു സിനിമ പ്രദർശനം . 2002 ഫെബ്രുവരി 27 ന് നടന്ന ഗോധ്ര കലാപത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സബർമതി റിപ്പോർട്ട്. നരേന്ദ്രമോദിയ്ക്കൊപ്പം , ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമത്രി രാജ്നാഥ് സിംഗ്, ജെപി നദ്ദ എന്നിവരും ചിത്രം കാണാനെത്തി. ഒപ്പം വിക്രാന്ത് മാസി, ഏക്താ കപൂർ, റിദ്ദി ഡോഗ്ര, സംവിധായകൻ ധീരജ് തുടങ്ങിയവരും സിനിമയുടെ അണിയറ പ്രവർത്തകരുമുണ്ടായിരുന്നു. ചിത്രം നിർമ്മിക്കാൻ എടുത്ത ശ്രമങ്ങളെ അഭിനന്ദിക്കുന്നതായി പ്രദർശനത്തിന് ശേഷം മോദി കുറിച്ചു. ധീരജ് സർന സംവിധാനം ചെയ്ത ചിത്രം ഏക്താ കപൂർ, ശോഭകപൂർ, അമുൽ വി മോഹൻ , അൻഷുൽ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത് .വിക്രാന്ത് മാസി, റിധി ദോഗ്ര, റാഷി ഖന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം നിരൂപക പ്രശംസ നേടിയിരുന്നു. ‘ഇത് വളരെ വ്യത്യസ്തമായ അനുഭവമാണ്. എനിക്ക് വളരെ…

Read More

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം കാണിക്കാമെന്ന് വ്യാജപ്രചരണം നടത്തിയയാള്‍ക്കെതിരെ കേസ് എടുത്ത് പോലീസ്. മഹാരാഷ്ട്ര ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ സൈബര്‍ പോലീസാണ് കേസ് എടുത്തത്. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറയുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. യുഎസിൽ കഴിയുന്ന സയ്യിദ് ഷൂജയാണ് ഈ വീഡിയോയിലെന്ന് തിരിച്ചറിയുകയും ഇയാള്‍ക്കെതിരെ കേസ് എടുക്കുകയുമായിരുന്നു. ഇവിഎമ്മുകളെകുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ പങ്കാളികളായ, സയ്യിദ് ഷൂജയുമായി ബന്ധമുള്ളവരെകുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. 2019ലും സമാനകുറ്റത്തിന് ഡല്‍ഹി പോലീസ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരുന്നു. സൗത്ത് മുംബൈയിലെ സൈബര്‍ പോലീസ് സ്റ്റേഷനില്‍ ഭാരതീയ ന്യായ സംഹിത, ഐടി ആക്ട് എന്നിവ പ്രകാരമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോയിലെ അവകാശവാദങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.

Read More

ധാക്ക: ഇന്ത്യയിലേക്ക് യാത്ര ചെയ്യാനെത്തിയ ഇസ്‌കോൺ അംഗങ്ങളെ ബംഗ്ലാദേശ് തടഞ്ഞതായി റിപ്പോർട്ട്. സാധുവായ യാത്രാ രേഖകൾ ഉണ്ടായിട്ടും അവ കൈവശമില്ലെന്ന് ആരോപിച്ച് 54 സന്യാസിമാർക്കാണ് ബംഗ്ലാദേശ് അതിർത്തി അധികൃതർ അനുമതി നിഷേധിച്ചത്. ഇവരുടെ യാത്രയ്ക്ക് പ്രത്യേക സർക്കാരിന്റെ അനുമതി ഇല്ലാത്തതിനാലാണ് തടഞ്ഞതെന്ന് ഇമിഗ്രേഷൻ അധികൃതർ ചൂണ്ടിക്കാട്ടി. ബെനാപോൾ അതിർത്തിയിലെത്തിയവർ മണിക്കൂറുകളോളം കാത്തു നിന്ന ശേഷമാണ് അനുമതിയില്ലെന്ന് അറിഞ്ഞത്. ‘ ഞങ്ങൾ പോലീസിന്റെ സ്പെഷ്യൽ ബ്രാഞ്ചുമായി ആലോചിച്ചു , അവരെ അതിർത്തി കടക്കാൻ അനുവദിക്കരുതെന്ന് ഉന്നത അധികൃതരിൽ നിന്ന് നിർദേശം ലഭിച്ചു‘ – ബെനാപോൾ ഇമിഗ്രേഷൻ പോലീസിൻ്റെ ചുമതലയുള്ള ഓഫീസർ ഇംതിയാസ് അഹ്‌സനുൽ ക്വാദർ ഭൂയാൻ പറഞ്ഞു. “ഇന്ത്യയിൽ നടക്കുന്ന ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാനാണ് ഞങ്ങൾ വന്നത്, എന്നാൽ സർക്കാർ അനുമതി ഇല്ലെന്ന് ചൂണ്ടിക്കാട്ടി ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ഞങ്ങളെ തടഞ്ഞു,” ഇസ്‌കോൺ അംഗം സൗരഭ് തപന്ദർ ചെളി പറഞ്ഞു. മുൻ ഇസ്‌കോൺ അംഗവുമായ ചിന്മോയ് കൃഷ്ണ ദാസിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ്…

Read More

ലക്നൗ : ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് യുപി സർക്കാർ. പുതിയ ജില്ല ”മഹാ കുംഭ മേള ജില്ല” എന്നറിയപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. .ഭക്തർക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ സുഗമമായ നടത്തിപ്പിനായാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള ഇപ്രാവശ്യം 2025 ജനുവരിയിലാണ് ആരംഭിക്കുക. മേളയുടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇന്ത്യയിലെ ഏറ്റവും മതസമ്മേളനമായ കുംഭമേളയിൽ വിവിധ ഭാ​ഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള തീർത്ഥാടകരും എത്താറുണ്ട് . ഇക്കുറി 30 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More