- ലെറ്റർകെന്നിയിൽ ഇ- സ്കൂട്ടറുകൾ പിടിച്ചെടുത്തു
- ഡബ്ലിനിലെ പുതിയ ജിഎഎ പരിശീലന കേന്ദ്രം; അനുമതി നൽകി ആസൂത്രണ കമ്മീഷൻ
- യുവതിയെ പീഡിപ്പിച്ച കേസ്; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും
- മൈക്കിൾ ഗെയ്നിന്റെ കൊലപാതം; 50 കാരൻ കസ്റ്റഡിയിൽ തുടരുന്നു
- മോദിയുടെ സന്ദർശനത്തിന് മുന്നോടി ; അമേരിക്ക ഇസ്രായേലിൽ 11 F-22 റാപ്റ്റർ യുദ്ധവിമാനങ്ങൾ വിന്യസിച്ചു
- ഡൊണഗലിനെ നടുക്കി വാഹനാപകടം; രണ്ട് മരണം
- സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ്പ് അയർലൻഡിൽ
- കുടുംബജീവിതം തകർക്കുമെന്ന് ഭീഷണി ; സുധബേബിയെ കൊലപ്പെടുത്തിയത് ആസൂത്രിതമല്ലെന്ന് ഷാജി
Author: Anu Nair
കൊച്ചി : തന്നെ ട്രെയിനിൽ കണ്ട് ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രൻ ഭയന്നു പോയെന്ന് സന്ദീപ് വാര്യർ. മാധ്യമപ്രവർത്തകർക്ക് മുൻപിലായിരുന്നു സന്ദീപിന്റെ പ്രതികരണം. ‘കഴിഞ്ഞ ദിവസം രാത്രി വന്ദേഭാരത് ട്രെയിനിൽ കയറിയപ്പോൾ ഷാഫി പറമ്പിലുമൊക്കെ കൂടെ ഉണ്ടായിരുന്നു . ആ ട്രെയിനിൽ ഞാൻ മുൻപ് പ്രവർത്തിച്ച പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ ഉണ്ടായിരുന്നു. അത് പിന്നീടാണ് അറിഞ്ഞത് . സ്റ്റേഷനിൽ ഇറങ്ങിയപ്പോൾ ബിജെപിയുടെ പ്രവർത്തകരെ ഫോൺ ചെയ്ത് വിളിച്ചു വരുത്തിയിരിക്കുകയാണ് ‘ എന്നായിരുന്നു സന്ദീപിന്റെ പ്രസ്താവന. എന്നാൽ ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. ഒരു പ്രസ്ഥാനത്തിൽ നിന്ന് മറ്റൊന്നില്ലേയ്ക്ക് ചാടിയ ഉടൻ ഇത്തരം പ്രസ്താവനകൾ നടത്തുന്നത് ശരിയാണോ എന്നാണ് ചിലർ ചോദിക്കുന്നത് . എന്തിനാണ് ഇതിനിടയിലേയ്ക്ക് പാർട്ടി പ്രവർത്തകരെ വലിച്ചിഴയ്ക്കുന്നതെന്നും കമന്റുകളുണ്ട്.
കൊല്ലം : അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. കൊല്ലം ആര്യങ്കാവിലാണ് അപകടമുണ്ടായത്. സംഭവത്തിൽ ഒരാൾ മരിച്ചു. സേലം സ്വദേശി ധനപാലാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവരെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞത്. ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. 30 പേരുണ്ടായിരുന്നു ബസിൽ. 16 പേർക്ക് പരിക്കേറ്റു. തമിഴ്നാട്ടിൽനിന്ന് സിമന്റുമായി വന്ന ലോറിയാണ് ബസുമായി കൂട്ടിയിടിച്ചത്. ചെക്പോസ്റ്റിൽ ഡ‍്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ലോറി തെറ്റായ ദിശയിൽ വന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.
തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിൽ രണ്ടര വയസുകാരിയോട് കൊടും ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ച സംഭവത്തിൽ താത്കാലിക ജീവനക്കാരായ മൂന്ന് ആയമാരെ പൊലീസ് അറസ്റ്റ് ചെയതു. കിടക്കയിൽ മൂത്രമൊഴിച്ചതിനാണ് ആയമാർ കുഞ്ഞിനെ ഉപദ്രവിച്ചത് . അജിത, മഹേശ്വരി, സിന്ധു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി തന്നെയാണ് പരാതി നൽകിയത്. സ്ഥാപനത്തിലെ മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുന്നതിനിടെ സ്വകാര്യഭാഗങ്ങളിൽ വേദനയുണ്ടെന്ന് കുട്ടി പറയുകയായിരുന്നു . തുടർന്നാണ് തൈക്കാട് ആശുപത്രിയിൽ നടത്തിയ പരിശോധന നടത്തിയത് . പരിശോധനയിൽ ജനനേന്ദ്രിയ ഭാഗത്ത് മുറിവുള്ളതായി കണ്ടെത്തി. പിന്നാലെ മ്യൂസിയം പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ആയമാരെ ചോദ്യം ചെയ്തതോടെ കുറ്റസമ്മതം നടത്തുകയായിരുന്നു.ജനനേന്ദ്രിയ ഭാഗത്ത് അജിതയാണ് നഖം കൊണ്ട് മുറിവേൽപ്പിച്ചത് . മറ്റ് രണ്ട് പേരും വിവരം അറിഞ്ഞിട്ടും മറച്ച് വയ്ക്കുകയായിരുന്നു.
ലക്നൗ: താജ്മഹൽ തകർക്കുമെന്ന് വ്യാജ ബോംബ് ഭീഷണി. ഉത്തർപ്രദേശ് ടൂറിസത്തിന്റെ റീജണൽ ഓഫീസിലേയ്ക്ക് ഇ മെയിൽ വഴിയാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ താജ്മഹലിലും പരിസരത്തും ബോംബ് സ്കോഡും സുരക്ഷാ സംഘവും നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും തന്നെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. ആരാണ് ഭീഷണി സന്ദേശം അയച്ചതെന്ന് വ്യക്തമായിട്ടില്ല . സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു. ദിവസങ്ങൾക്ക് മുൻപാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന സന്ദേശം മുംബൈ പോലീസിന് ലഭിച്ചത് . അന്വേഷണത്തിന് പിന്നാലെ ,മുംബൈ സ്വദേശിയായ യുവതി അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് വിട്ടയച്ചു . ഇവർ മുൻപും ഇത്തരത്തിൽ വ്യാജഭീഷണികൾ മുഴക്കി സന്ദേശങ്ങൾ നൽകിയിട്ടുണ്ടെന്ന് അന്ന് പോലീസ് അറിയിച്ചിരുന്നു. ഈ യുവതിയ്ക്കും പുതിയ ഭീഷണി സന്ദേശത്തിൽ പങ്കുണ്ടോയെന്ന കാര്യം പോലീസ് അന്വേഷിക്കും.
കൊല്ലം : വാറ്റ് കേസിലെ പ്രതിയുടെ വീട്ടിൽ റെയ്ഡിനിടെ മോഷണം നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ.ചടയമംഗലം എക്സൈസ് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ ഇളമ്പഴന്നൂർ സ്വദേശി ഷൈജുവാണ് പിടിയിലായത്.പരാതിയുടെ അടിസ്ഥാനത്തിൽ ചിതറ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷൈജുവിനെ തൊണ്ടി സഹിതം പിടികൂടിയത്. 2023 ഡിസംബർ ഒന്നിനാണ് ചിതറ മാങ്കോട് തെറ്റിമുക്ക് സ്വദേശിയായ അൻസാരി വ്യാജവാറ്റ് നടത്തുന്നതായി ചടയമംഗലം എക്സൈസിന് വിവരം ലഭിക്കുന്നത് . രാത്രിയോടെ വീട്ടിൽ എത്തിയ എക്സൈസ് അൻസാരിയെ അറസ്റ്റ് ചെയ്യുകയും , വാറ്റ് ഉപകരണങ്ങൾ കണ്ടെത്തുകയും ചെയ്തു. 42 ദിവസം റിമാൻഡിൽ കഴിഞ്ഞ അൻസാരി ജാമ്യത്തിലിറങ്ങി. വീട്ടിൽ എത്തിയതിന് പിന്നാലെയാണ് വീട്ടിലെ കിടപ്പു മുറിയിലെ മെത്തയുടെ അടിയിൽ സൂക്ഷിച്ചിരുന്ന 5 പവൻ മാലയും, പത്ത് ഗ്രാം വരുന്ന ലോക്കറ്റും മോഷണം പോയതായി മനസിലാക്കിയത് . ഇതിനു പുറമേ മൊബൈൽ ഫോണും ഒരു ടോർച്ച് ലൈറ്റും മോഷണം പോയിരുന്നു. വൈകാതെ ചിതറ പൊലീസിൽ പരാതി നൽകി. എന്നാൽ ആദ്യഘട്ടത്തിൽ പോലീസ്…
ന്യൂഡൽഹി: സംസ്ഥാനങ്ങളോട് വഖഫ് സ്വത്തുക്കളുടെ വിശദാംശങ്ങൾ ആവശ്യപ്പെട്ട് സംയുക്ത പാർലമെൻ്ററി കമ്മിറ്റി .വഖഫ് നിയമത്തിലെ സെക്ഷൻ 40 അനുസരിച്ച് വഖഫ് ബോർഡുകൾ അവകാശപ്പെടുന്ന സ്വത്തുക്കളുടെ വിശദാംശങ്ങളും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം വഴി സംസ്ഥാനങ്ങളിൽ നിന്ന് സമിതി വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. വഖഫ് സ്വത്തുക്കളും സർക്കാരിൻ്റെയോ സർക്കാർ ഏജൻസികളുടെയോ കൈവശം അനധികൃതമായി വച്ചിരിക്കുന്ന വസ്തുക്കളുടെ വിശദാംശങ്ങളും സമർപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. 2005-06 കാലഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങളിലെ വഖഫ് ബോർഡുകൾ അനധികൃത കയ്യേറ്റങ്ങളെക്കുറിച്ച് സച്ചാർ കമ്മിറ്റിയെ അറിയിച്ചിരുന്നു.സച്ചാർ കമ്മിറ്റിയുടെ കണക്കനുസരിച്ച് അനധികൃതമായി കൈവശപ്പെടുത്തിയ വഖഫ് സ്വത്തുക്കളുടെ സത്യാവസ്ഥയും പുതുക്കിയ വിശദാംശങ്ങളും സംബന്ധിച്ച വിശദാംശങ്ങൾ നൽകാനും സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്.
ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്റണ്‍ താരം പി.വി സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് സ്വദേശിയും, സോഫ്റ്റ് വെയർ കമ്പനിയായ പോസിഡെക്സ് ടെക്നോളജിസ് (Posidex Technologies) എക്സിക്യൂട്ടീവ് ഡയറക്ടറുമായ വെങ്കട ദത്ത സായി ആണ് വരൻ. ഈ മാസം 22 ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ചായിരിക്കും വിവാഹം. ഇരു കുടുംബങ്ങളും തമ്മിൽ വർഷങ്ങൾ നീളുന്ന പരിചയമാണെന്നും , എന്നാൽ ഒരുമാസം മുൻപാണ് വിവാഹക്കാര്യം തീരുമാനിച്ചതെന്നും സിന്ധുവിന്റെ അച്ഛനും മുൻ വോളിബോൾ താരവുമായ പി.വി. രമണ പറഞ്ഞു.ജനുവരിയിൽ സിന്ധു വീണ്ടും മത്സരത്തിന്റെ തിരക്കുകളിലേക്ക് കടക്കുന്നതിനാൽ അതിനുമുൻപുള്ള ഇടവേളയിൽ വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും രമണ പറഞ്ഞു. ഡിസംബർ 20 മുതല്‍ 3 ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഡിസംബർ 24ന് ഹൈദരാബാദിൽ വച്ചാണ് വിവാഹസത്കാരം.. 2016, 2020 ഒളിമ്പിക്സുകളിൽ മെഡൽജേതാവാണ് 29 കാരിയാണ് സിന്ധു. കഴിഞ്ഞദിവസം സയ്യിദ് മോദി ടൂർണമെന്റിലെ വനിതാ സിംഗിൾസിൽ കിരീടം സ്വന്തമാക്കി.
ന്യൂഡൽഹി : തമിഴ്നാട്ടിലെ വെള്ളപ്പൊക്ക സാഹചര്യങ്ങളിൽ സംസ്ഥാനത്തിന് വേണ്ട എല്ലാ സഹായ വാഗ്ദാനങ്ങളും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ചൊവ്വാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി പ്രധാനമന്ത്രി സംസാരിച്ചു. സംസ്ഥാനത്തിൻ്റെ ചില ഭാഗങ്ങളിലെ വെള്ളപ്പൊക്ക സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുകയും കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ പിന്തുണയും സ്റ്റാലിന് ഉറപ്പുനൽകുകയും ചെയ്തതായി ഉദ്യോഗസ്ഥർ അറിയിച്ചു. കനത്ത മഴയെത്തുടർന്ന് വടക്കൻ തമിഴ്‌നാട്ടിൽ ഉയർന്ന വെള്ളപ്പൊക്കമാണ് അനുഭവപ്പെട്ടത്. തിരുവണ്ണാമലയിൽ ഡിസംബർ ഒന്നിന് രാത്രി മഴയ്ക്കിടെ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് മലമുകളിൽ നിന്ന് ഉരുൾപൊട്ടിയ പാറക്കൂട്ടം വീടിന് മുകളിലേക്ക് തകർന്ന് വീണ് അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. കനത്ത മഴയിൽ ചെന്നൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി.. 19 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. നൂറിലേറെ വിമാനസർവീസുകൾ റദ്ദാക്കി.
ന്യൂഡൽഹി : ഐ എ എസ് ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും, ഭഗവദ് ഗീതയിലും ഊന്നിയുള്ള തദ്ദേശീയ പരിശീലന സമ്പ്രദായം നടപ്പാക്കാൻ കേന്ദ്രസർക്കാർ. പുതിയ ഇന്ത്യ എന്ന കാഴ്ച്ചപ്പാടിന് അനുസൃതമായി, ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ പാകത്തിന് ഉദ്യോഗസ്ഥരെ സജ്ജമാക്കുകയാണ് ലക്ഷ്യം. വൈദഗ്ധ്യവും അറിവും രൂപപ്പെടുത്താനുള്ള കര്‍മയോഗി പദ്ധതിയിലാണ് പുതിയ പരിശീലനരീതി കൊണ്ടുവരുന്നത്. ഒന്നര വർഷത്തോളം നീണ്ട പ്രവർത്തനങ്ങൾക്കൊടുവിലാണ് ഇത് രൂപപ്പെടുത്തിയത് . 32 ലക്ഷം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കാവും ആദ്യ ഘട്ടത്തിൽ പരിശീലനം . നിലവിൽ 46 ലക്ഷം പേർ കർമയോഗിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.4 ലക്ഷം പേര്‍ സംസ്ഥാന-കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ഉദ്യോഗസ്ഥരാണ്. കേന്ദ്രസർവീസുകാർക്ക് മാത്രമല്ല സംസ്ഥാനതലത്തിലും ഇത് വ്യാപിപ്പിക്കുമെന്നാണ് സൂചന . 60 മന്ത്രാലയങ്ങളിലെയും, 93 വകുപ്പുകളിലെയും,2600 സ്ഥാപനങ്ങളിലെയും ജീവനക്കാർ ഇതിന്റെ ഭാഗമാകും . കർമയോഗിയുടെ ഭാഗമായി എന്ന പോര്‍ട്ടലില്‍ 1500 കോഴ്സുകള്‍ ഉള്‍പ്പെടുത്തി. ഒരു വർഷത്തിനുള്ളിൽ ഇത് 5000 ആക്കും . ഈ കോഴ്സുകളിൽ കുറഞ്ഞത്…
വാഷിംഗ്ടൺ : ജനുവരിയിൽ താൻ സ്ഥാനമേൽക്കും മുൻപ് ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കണമെന്ന് നിയുക്ത യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രമ്പിൻ്റെ അന്ത്യശാസനം. ഇല്ലെങ്കിൽ ഉത്തരവാദികൾക്ക് കടുത്ത പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ട്രമ്പ് മുന്നറിയിപ്പ് നൽകി. ”2025 ജനുവരി 20നു മുൻപ് ബന്ദികളെ ഉടൻ മോചിപ്പിക്കുക. അല്ലെങ്കിൽ അതിന് ഉത്തരവാദികളായവർക്ക് യുഎസ്എയുടെ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത തിരിച്ചടി നൽകും” – ട്രംപ് വ്യക്തമാക്കി. ട്രംപ് പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കുന്ന ദിവസമാണ് ജനുവരി 20. 2023 ഒക്ടോബർ 7 ന് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിനിടെ 250 ഓളം ഇസ്രയേൽ പൗരന്മാരെ ഹമാസ് പിടികൂടിയിരുന്നു. അവരിൽ 100 ഓളം പേർ ഇപ്പോഴും ഗാസയിൽ തടവിൽ തുടരുകയാണ്. എന്നാൽ ബന്ദികളിൽ മുന്നിലൊന്ന് പേർ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഇസ്രായേൽ അധികൃതർ പറയുന്നത്. ട്രംപിൻ്റെ അന്ത്യശാസനത്തെ ഇസ്രായേൽ സ്വാഗതം ചെയ്തു. “നന്ദി, നിയുക്ത പ്രസിഡൻ്റ്, നിങ്ങളെ അനുഗ്രഹിക്കുന്നു. ഞങ്ങളുടെ സഹോദരി, സഹോദരന്മാർ അവരുടെ വീടുകളിലേക്ക് മടങ്ങുന്ന നിമിഷത്തിനായി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു! ” – ഇസ്രായേൽ…
Subscribe to Updates
Get the latest creative news from FooBar about art, design and business.
