Author: Anu Nair

ന്യൂഡല്‍ഹി: നാവികസേനയുടെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയുടെ റീഫിറ്റിനായി പ്രതിരോധ മന്ത്രാലയം കൊച്ചിന്‍ ഷിപ്‌യാര്‍ഡുമായി കരാറില്‍ ഒപ്പുവച്ചു. 1,207 . 5 കോടി രൂപയുടെ കരാറിലാണ് ഒപ്പിട്ടത്. ഐഎന്‍എസ് വിക്രമാദിത്യയില്‍ ഷോര്‍ട്ട് റീഫിറ്റ്, ഡ്രൈ ഡോക്കിങ് എന്നിവ സജ്ജമാക്കുന്നതിനായാണ് കരാര്‍. ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായാണ് പദ്ധതി. കൊച്ചിന്‍ ഷിപ്‌യാര്‍ഡിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. അറ്റകുറ്റപ്പണികള്‍ക്കുള്ള ഹബ്ബായി കൊച്ചിന്‍ ഷിപ്‌യാര്‍ഡിനെ മാറ്റുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പാകും ഇത്. അമ്പതോളം എംഎസ്എംഇകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. 3,500ലധികം പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുന്ന പദ്ധതിയാണിത്. ഇതിനു മുൻപ് 2018 ലാണ് വിക്രമാദിത്യയുടെ റീഫിറ്റ് കൊച്ചി കപ്പൽശാലയിൽ നടത്തിയത് . വാഹനങ്ങൾക്ക് സർവ്വിസ് പോലെയാന് കപ്പലുകൾക്ക് റീഫിറ്റ് , അഞ്ച് വർഷത്തിലൊരിക്കലാണ് ഇത് ചെയ്യുന്നത്. 2013 നവംബറിലാണ് ഐഎന്‍എസ് വിക്രമാദിത്യ നാവികസേനയുടെ ഭാഗമായത്. 284 മീറ്റര്‍ നീളവും 10 മീറ്റര്‍ ഡ്രാഫ്റ്റും ഉള്‍ക്കൊള്ളുന്നതാണ് ഐഎന്‍എസ് വിക്രമാദിത്യ. മിഗ്-29 ഫൈറ്റര്‍ ജെറ്റുകളും വിവിധ ഹെലികോപ്റ്ററുകളും വഹിക്കാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവ് ഇതിനുണ്ട്.…

Read More

പത്തനംതിട്ട : ഇടുക്കി സത്രം-പുല്ലുമേട് കാനനപാതയിൽ നിയന്ത്രണമേർപ്പെടുത്തി. മൂടൽ മഞ്ഞും മഴയും ശക്തി പ്രാപിച്ചതോടെയാണ് പാത അടച്ചത് . ശബരിമല ഭക്തരെ ഇന്ന് കടത്തിവിടില്ല. പമ്പയിലെത്താൻ കുമളിയിൽ നിന്നുള്ള കെഎസ്ആർടിസി ബസ് ക്രമീകരിച്ചിട്ടുണ്ട് സത്രത്തിൽ നിന്ന് ആറ് കിലോമീറ്ററാണ് പുല്ലുമേട്ടിലേക്കുള്ള ദൂരം. സത്രം – പുല്ലുമേട് വഴി സന്നിധാനത്തേക്ക് പോകാൻ അഞ്ഞൂറോളം ഭക്തർ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നു. കാലാവസ്ഥ അനുകൂലമാണെങ്കിൽ മാത്രമേ കടത്തി വിടുകയുള്ളുവെന്ന് വനംവകുപ്പ് രാത്രി തന്നെ മുന്നറിയിപ്പ് നൽകി. മഞ്ഞും മഴയും തുടരുന്ന സാ​ഹര്യത്തിൽ ഭക്തരുടെ സുരക്ഷ മുൻനിർത്തിയാണ് കാനന പാത അടച്ചത്. രാവിലെ ഏഴ് മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സത്രം- പുല്ലുമേട് വഴി കടത്തിവിടുന്നത്. കാലാവസ്ഥ അനുകൂലമായാൽ നാളെ മുതൽ ഭക്തരെ കടത്തി വിടുമെന്ന് ജില്ലാ ഭരണകൂടവും വനം വകുപ്പും അറിയിച്ചു. സീറോ പോയിൻറ്, സീതക്കുളം മേഖലയിലാണ് കനത്ത മൂടൽ മഞ്ഞുണ്ടായിരുന്നത് . ശബരിമലയിൽ മഴ കനക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ…

Read More

ഇന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2.ഡിസംബർ അഞ്ചിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത് . അതേസമയം തെലങ്കാനയിലെ എല്ലാ തിയേറ്ററുകളിലും ഡിസംബർ 4-ന് രാത്രി 9:30-ന് ആദ്യ ഷോ നടത്താൻ സർക്കാർ ഉത്തരവ് നൽകിയിട്ടുണ്ട്. മാത്രമല്ല റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പുഷ്പ 2വിന്റെ ടിക്കറ്റ് നിരക്കും വർദ്ധിപ്പിച്ചു സർക്കാർ ഉത്തരവ് പ്രകാരം ഒരു ഷോയുടെ മാത്രം ടിക്കറ്റ് നിരക്കിൽ 800 രൂപയാണ് വർദ്ധിപ്പിച്ചത്.സിംഗിൾ സ്ക്രീനുകളുടെ ടിക്കറ്റ് നിരക്ക് 1120 രൂപയും ,മൾട്ടിപ്ലക്സുകളിൽ 1230 രൂപയുമാണ് ടിക്കറ്റ് നിരക്ക്. 800 രൂപയുടെ വർധനവാണിത്.ഇതിനു പുറമേ 1 മണി, നാലു മണി എന്നിങ്ങനെ ഷോകൾ നടത്താനും അനുമതിയുണ്ട്. ടിക്കറ്റ് നിരക്ക് വർധിച്ചതിനെതിരെ വിമർശനങ്ങളും ഉയരുന്നുണ്ട്. പുഷ്പ കാണാൻ ലോൺ എടുക്കേണ്ടി വരുമോ , ഈ പൈസയ്ക്ക് രണ്ട് സിനിമകൾ കാണാമല്ലോയെന്നും പ്രേക്ഷകർ പറയുന്നു. അതേസമയം രണ്ടാം ഭാഗത്തിൽ സമാനതകളില്ലാത്ത ദൃശ്യാനുഭവം ആയിരിക്കും പ്രേക്ഷകർക്ക് മുന്നിൽ സംവിധായകൻ സുകുമാറും, അല്ലു അർജ്ജുനും…

Read More

റിലീസിന് മുൻപ് തന്നെ ചർച്ചയായ ചിത്രമാണ് ഉണ്ണിമുകുന്ദന്റെ മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഭാവത്തിലും രൂപത്തിലുമാണ് താരം എത്തുന്നത് . ടീസർ മുതൽ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകൾക്കും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത് . ഏറ്റവും ഒടുവിലായി മാർക്കോയുടെ മൂന്ന് ഗാനങ്ങളാണ് യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചത് . ബ്ലഡ് എന്ന ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ച്ചക്കാരെ സ്വന്തമാക്കി. ആദ്യം പുറത്തിറങ്ങിയത് ഡബ്സി പാടിയ വേർഷനായിരുന്നു . എന്നാൽ ഡബ്സിയുടെ ശബ്ദം പോര എന്ന് ചർച്ചകൾ വന്നതോടെ സന്തോഷ് വെങ്കി പാടിയ വേര്‍ഷന്‍ പുറത്തിറക്കി. മാർപ്പാപ്പ’ എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് പിന്നീട് എത്തിയത്. സയീദ് അബ്ബാസാണ് ​ഗാനം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികൾ. ബേബി ജീനാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ് ഇതും. നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത മിഖായേൽ എന്ന ചിത്രത്തിലെ…

Read More

അഭിനയജീവിതം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ‘ട്വെല്‍ത് ഫെയില്‍’ നായകന്‍ വിക്രാന്ത് മാസി. ഗോധ്രാ കലാപവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ സബർമതി റിപ്പോർട്ടാണ് വിക്രാന്തിന്റേതായി ഒടുവിൽ പുറത്ത് വന്ന ചിത്രം .വിക്രാന്ത് നായകനായ ട്വെല്‍ത് ഫെയില്‍ സൂപ്പര്‍ഹിറ്റായിരുന്നു സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് വിരമിക്കൽ കുറിപ്പ് താരം പങ്ക് വച്ചത് . ആരാധകർക്ക് നന്ദി പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത് . കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ അഭിനയം നിർത്തുന്നുവെന്നാണ് കുറിപ്പിൽ പറയുന്നത്. ‘ കഴിഞ്ഞ കുറച്ച് വർഷങ്ങൾ അങ്ങേയറ്റം സംഭവബഹുലമായിരുന്നു . നിങ്ങളുടെ എല്ലാവരുടെയും അകമഴിഞ്ഞ പിന്തുണയ്ക്ക് നന്ദി . മുന്നോട്ടുള്ള യാത്ര കുടുംബത്തിനൊപ്പം ആകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു .ഒരു ഭര്‍ത്താവായും അച്ഛനായും മകനായും നടനായുമെല്ലാം ജീവിതം മുന്നോട്ട് പോകുന്നു. 2025 ൽ ഒരിക്കൽ കൂടി ഞാൻ നിങ്ങൾക്ക് മുന്നിൽ എത്തും . കഴിഞ്ഞ രണ്ട് സിനിമകൾ പറഞ്ഞ് തീർക്കാനാകാത്ത സന്തോഷമാണ് നൽകിയത് . ഒരുപിടി ഓര്‍മകളും. ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും എല്ലാറ്റിനും നന്ദി. എന്നും നിങ്ങളോട് കടപ്പെട്ടിരിക്കും’. എന്നാണ് വിക്രാന്ത്…

Read More

കണ്ണൂർ: വളപട്ടണത്തെ വ്യാപാരിയുടെ വീട്ടില്‍ നിന്ന് ഒരു കോടിയിലധികം രൂപയും 300 പവൻ സ്വർണവും കവർന്ന കേസിൽ പ്രതിയെ പിടികൂടി പൊലീസ്. മോഷണം നടന്ന വീടിന്റെ അയൽപ്പക്കത്ത് താമസിക്കുന്ന ലിജേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 20-നായിരുന്നു സംഭവം.മോഷണമുതൽ വീട്ടിൽ കട്ടിലിനടിയിൽ പ്രത്യേക അറയ്ക്കുള്ളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഒരു കോടി 21 ലക്ഷം രൂപയും 267 പവൻ സ്വർണവും പൊലീസ് കണ്ടെടുത്തു. മോഷണം നടത്തിയത് അടുത്തറിയാവുന്ന ആളാണെന്ന് പൊലീസ് സംശയിച്ചിരുന്നു. ഫോണ്‍ രേഖകളാണ് പ്രതിയെ കുടുക്കിയത്. മോഷണം നടത്തുന്നതിനിടെ വീടിനുള്ളിലെ ഒരു സിസിടിവി ക്യാമറ പ്രതി തിരിച്ചുവച്ചിരുന്നു. അപ്രതീക്ഷിതമായി അതിൽ നിന്ന് ലഭിച്ച ദൃശ്യമാണ് കേസിൽ നിർണായകമായത്. വിരലടയാള പരിശോധനയിൽ ലിജേഷ് തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിക്കുകയായിരുന്നു. പ്രതി കുറ്റമ്മതം നടത്തുകയും ചെയ്തു. മോഷണം നടന്ന ദിവസം പ്രതിയുടെ ഫോണ്‍ സ്വിച്ച് ഓഫാണെന്ന് കണ്ടെത്തി. വെല്‍ഡിങ് ജോലി ചെയ്യുന്ന ലിജീഷ് ലോക്കര്‍ തുറക്കാന്‍ വിദഗ്ധനെന്നും പൊലീസ് പറഞ്ഞു. മോഷണം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രം പ്രതി…

Read More

വാഷിംഗ്ടൺ : എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് ഇന്ത്യന്‍ വംശജൻ കശ്യപ് പട്ടേലിനെ (കാഷ് പട്ടേൽ) നാമനിര്‍ദേശം ചെയ്ത് അമേരിക്കയുടെ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ കാര്യം ട്രംപ് തന്നെയാണ് പുറത്തുവിട്ടത്. 2017-ല്‍ ട്രംപ് നിയമിച്ച ക്രിസ്റ്റഫര്‍ വ്രേയുടെ പിന്‍ഗാമിയായാണ് പട്ടേല്‍ എഫ്.ബി.ഐ. ഡയറക്ടര്‍ സ്ഥാനത്തേക്ക് എത്തുന്നത്. സമര്‍ഥനായ അഭിഭാഷകനും നിരീക്ഷകനും ‘അമേരിക്ക ഫസ്റ്റ്’ പോരാളിയുമാണ് പട്ടേല്‍ എന്ന് തന്റെ സാമൂഹികമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ട്രംപ് പറയുന്നു. അഴിമതി പുറത്തുകൊണ്ടുവരുന്നതിനും നീതിക്കുവേണ്ടി പ്രതിരോധം ഉറപ്പുവരുത്തുന്നതിനും അമേരിക്കന്‍ ജനതയെ സംരക്ഷിക്കുന്നതിനും ചെലവഴിച്ച തൊഴില്‍ജീവിതമായിരുന്നു പട്ടേലിന്റേതെന്നും ട്രംപ് കുറിപ്പില്‍ പറയുന്നുണ്ട്. 1985 ൽ ന്യൂയോർക്കിലാണ് കശ്യപ് പട്ടേൽ ജനിച്ചത് . ഈസ്റ്റ് ആഫ്രിക്കയിൽ നിന്ന് അമേരിക്കയിലേയ്ക്ക് കുടിയേറിയ ഇന്ത്യൻ വംശജരാണ് കശ്യപിന്റെ മാതാപിതാക്കൾ . ഗുജറാത്തിലെ വഡോദരയിലാണ് കുടുംബത്തിന്റെ വേരുകൾ . റിച്ച്മോണ്ട്സർവകലാശാലയിൽ നിന്ന് നിയമബിരുദം നേടിയ കശ്യപ് മയാമിയിൽ വക്കീലായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. കൊലപാതകം , മയക്കുമരുന്ന്, സാമ്പത്തിക…

Read More

ധാക്ക : ബംഗ്ലാദേശിൽ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം. എ.ടി.എന്‍ ന്യൂസ് ചാനലിന്റെ വാര്‍ത്താവിഭാഗം മുന്‍ മേധാവി കൂടിയായ മുന്നി സാഹയെയാണ് ഒരുകൂട്ടം ആളുകള്‍ വളഞ്ഞിട്ട് ആക്രമിക്കുകയും തടങ്കലിൽ വയ്ക്കുകയും ചെയ്തത്. ശനിയാഴ്ച രാത്രി ധാക്കയിലെ കവ്‌റാന്‍ ബസാര്‍ മേഖലയിലാണ് സംഭവം. മുന്നി ഇന്ത്യൻ ഏജൻ്റാണെന്നും തെറ്റായവിവരങ്ങള്‍ പ്രചരിപ്പിക്കുന്നെന്നും ബംഗ്ലാദേശിനെ ഇന്ത്യയുടെ ഭാഗമാക്കാന്‍ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു കയ്യേറ്റം. പോലീസെത്തി കസ്റ്റഡിയിലെടുത്ത മുന്നിയെ പിന്നീട് വിട്ടയച്ചു. മുന്നിയെ ആള്‍ക്കൂട്ടം പോലീസിന് കൈമാറുകയായിരുന്നെന്നും അവര്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായെന്നും ധാക്ക മെട്രോപോളിറ്റന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. ആരോഗ്യസ്ഥിതിയും വനിതയാണ് എന്നതും പരിഗണിച്ച് അവരെ വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷേക്ക് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെടുന്നതിലേക്ക് നയിച്ച സംവരണവിരുദ്ധ പ്രക്ഷോഭത്തില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് തിരയുന്നയാളാണ് മുന്നിയെന്ന് ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Read More

തിരുപ്പതി : കുംഭമേള നടക്കുന്ന പ്രയാഗ് രാജിൽ തിരുപ്പതി ക്ഷേത്ര മാതൃക സ്ഥാപിക്കാൻ ഭൂമി അനുവദിച്ചു. രണ്ടര ഏക്കർ ഭൂമിയാണ് തിരുമല തിരുപ്പതിക്ഷേത്രമാതൃക സ്ഥാപിക്കാൻ അനുവദിച്ചിരിക്കുന്നത് ടിടിഡി ജോയിന്റ് എക്സിക്യൂട്ടീസ് ഓഫീസർ ഗൗതമി പ്രയാഗ് രാജിൽ അനുവദിച്ച ഭൂമി പരിശോധിച്ചു. കുംഭമേള അതോറിറ്റി ഓഫീസർ വിജയ് കിരൺ ആനന്ദ് ഒപ്പമുണ്ടായിരുന്നു . ഹിന്ദു സനാതനധർമ്മം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് തിരുപ്പതി ക്ഷേത്രമാതൃക പ്രയാഗ് രാജിൽ ഒരുക്കുന്നത് . രാജ്യത്തെ ഏറ്റവും വലിയ മതസമ്മേളനമായാണ് കുംഭമേളയെ കണക്കാക്കുന്നത് . ജനുവരി 12 നാണ് പ്രയാഗ് രാജിൽ കുംഭമേള ആരംഭിക്കുക. 30 കോടി മുതൽ 50 കോടി വരെ ഭക്തർ ഇതിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .വിവിധനഗരങ്ങളിൽ നിന്ന് 6580 റെഗുലർ ട്രെയിനുകളും , ആയിരത്തോളം സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തും.

Read More

വിശാഖപട്ടണം : സംസ്ഥാന വഖഫ് ബോർഡ് പിരിച്ച് വിട്ട് ആന്ധ്രാപ്രദേശ് സർക്കാർ . ശനിയാഴ്ചയാണ് ചന്ദ്രബാബു നായിഡു സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.വഖഫ് ബിൽ രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെടുന്നതിന് പിന്നാലെയാണ് ഈ തീരുമാനം. സംസ്ഥാനത്തെ വഖഫ് സ്വത്തുക്കൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായും സർക്കാർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബറിൽ പുറത്തിറക്കിയ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഉത്തരവും സർക്കാർ പിൻവലിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ അന്നത്തെ സർക്കാർ 11 അംഗ ബോർഡ് രൂപീകരിച്ചിരുന്നു.വഖഫ് ബോർഡ് അംഗങ്ങളുടെ നാമനിർദേശം ചോദ്യം ചെയ്ത് ഹർജിയെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 21ന് വഖഫ് ബോർഡ് ചെയർമാൻ നിയമന നടപടികൾ താൽക്കാലികമായി നിർത്തിവച്ച് ഹൈക്കോടതി ഇടക്കാല ഉത്തരവുകൾ പുറപ്പെടുവിച്ചതായി മന്ത്രി എൻ.എം.ഡി.ഫാറൂഖ് വ്യക്തമാക്കി.

Read More