ലക്നൗ : ഉത്തർപ്രദേശിൽ മഹാകുംഭമേള നടക്കുന്ന പ്രദേശം പുതിയ ജില്ലയായി പ്രഖ്യാപിച്ച് യുപി സർക്കാർ. പുതിയ ജില്ല ”മഹാ കുംഭ മേള ജില്ല” എന്നറിയപ്പെടുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. .ഭക്തർക്ക് മികച്ച സേവനം ലക്ഷ്യമിട്ടാണ് പുതിയ ജില്ല രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത വർഷം ജനുവരിയിൽ നടക്കാനിരിക്കുന്ന മഹാകുംഭ മേളയുടെ സുഗമമായ നടത്തിപ്പിനായാണ് ഈ തീരുമാനമെന്നാണ് വിലയിരുത്തുന്നത്. 12 വർഷത്തിലൊരിക്കൽ നടക്കുന്ന മഹാകുംഭ മേള ഇപ്രാവശ്യം 2025 ജനുവരിയിലാണ് ആരംഭിക്കുക. മേളയുടെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിക്കും.
ഇന്ത്യയിലെ ഏറ്റവും മതസമ്മേളനമായ കുംഭമേളയിൽ വിവിധ ഭാഗങ്ങളിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള തീർത്ഥാടകരും എത്താറുണ്ട് . ഇക്കുറി 30 കോടി പേർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.