അയോധ്യ രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ സത്യേന്ദ്രദാസ് അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച ലക്നൗവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു അന്ത്യം.
ഫെബ്രുവരി 3 ന്, പക്ഷാഘാതത്തെ തുടർന്ന് ആചാര്യ സത്യേന്ദ്ര ദാസിനെ എസ്ജിപിജിഐയിൽ പ്രവേശിപ്പിച്ചത് . അയോധ്യയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി എസ്ജിപിജിഐയിലേക്ക് മാറ്റുകയായിരുന്നു. ഉയർന്ന രക്തസമ്മർദ്ദവും, പ്രമേഹവും അദ്ദേഹത്തെ അലട്ടിയിരുന്നു.
ആചാര്യ സത്യേന്ദ്ര ദാസിന്റെ അന്ത്യകർമങ്ങൾ അയോധ്യയിലെ സരയു നദിയുടെ തീരത്ത് നടക്കും. അന്തിമ ചടങ്ങുകൾക്കായി അദ്ദേഹത്തിന്റെ മൃതദേഹം ലക്നൗവിൽ നിന്ന് അയോധ്യയിലേക്ക് കൊണ്ടുപോകും.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. 1992 ന്റെ തുടക്കത്തിൽ ആചാര്യ സത്യേന്ദ്ര ദാസ് രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായി നിയമിതനായത്. അന്ന് 20 വയസായിരുന്നു അദ്ദേഹത്തിന് പ്രായം . രാമക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ കാലം മുഖ്യ പുരോഹിതനായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് ആചാര്യ സത്യേന്ദ്ര ദാസ്.

