പി. പത്മരാജൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഞാൻ ഗന്ധർവ്വൻ. അതില്‍ ഭൂമിയിലെ കന്യകയെ പ്രണയിക്കുന്ന ഗന്ധര്‍വ്വനായി അഭിനയിച്ച നിതീഷ് ഭരദ്വാജ് അന്ന് മലയാളത്തിലെ പെണ്‍കുട്ടികളുടെ മനസ്സ് കൂടി കവര്‍ന്ന നടനാണ്. മഹാഭാരതം സീരിയലില്‍ കൃഷ്ണനായി അഭിനയിച്ച നടന് തന്നെ തന്റെ കഥാപാത്രത്തിന് വേണമെന്ന് പത്മരാജന് നിര്‍ബന്ധമായിരുന്നു.
ഇന്നിതാ മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ യാദൃച്ഛികമായി നിതീഷ് ഭരദ്വാജിനെ കണ്ടുമുട്ടിയതിന്റെ സന്തോഷം ഒരു വീഡിയോ പങ്കുവെച്ച് അറിയിച്ചിരിക്കുകയാണ് നടന് ജയസൂര്യ
1991ല്‍ ആണ് ഞാന്‍ ഗന്ധര്വ്വന് പുറത്തിറങ്ങിയത്. ഇപ്പോള്‍ 34 വര്‍ഷം കഴിഞ്ഞിരിക്കുന്നു. എങ്കിലും നിതീഷ് ഭരദ്വാജ് ഇപ്പോഴും ആക്ടീവായ യുവാവാണെന്ന് ജയസൂര്യയുടെ വീഡിയോ കണ്ടാല്‍ മനസ്സിലാകും. ജയസൂര്യയ്ക്കൊപ്പം ഞാന്‍ ഗന്ധര്‍വ്വനിലെ മലയാളം ഗാനം പാടുകയാണ് നിതീഷ് ഭരദ്വാജ്.
കൈതപ്രം ഈ സിനിമയ്ക്ക് വേണ്ടി രചിച്ച് ജോണ്സണ് സംഗീതം ചെയ്ത എക്കാലത്തും മലയാളികളുടെ മനം കവര്‍ന്ന പ്രണയഗാനമായ ‘ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം’ എന്ന ഗാനമാണ് നിതീഷ് ഭരദ്വാജ് ജയസൂര്യയ്ക്കൊപ്പം പാടുന്നത്. .