അടൂർ ; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എറണാകുളം വടയമ്പാടി കക്കാട്ടിൽ വീട്ടിൽ സുധീഷ് , സുഹൃത്തായ പതിനാറുകാരൻ എന്നിവരെയാണ് അടൂർ പോലീസ് കസ്റ്റഡിയിലെടുത്തത്.
പതിനാറുകാരനുമായി പരിചയമുള്ള പെൺകുട്ടി അടൂരിൽ ഒരു ചടങ്ങിനെത്തിയപ്പോൾ സുധീഷുമായി ചേർന്ന് ബലമായി കടത്തിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത് . പെൺകുട്ടിയെ മൊഴി രേഖപ്പെടുത്തിയ ശേഷം വൈദ്യപരിശോധയ്ക്ക് വിധേയയാക്കി. തുടന്നാണ് പ്രതികളെ പിടികൂടിയത്.
Discussion about this post

