വയനാട് : സംസ്ഥാനത്ത് വീണ്ടും വന്യജീവി ആക്രമണം . വയനാട് അട്ടമലയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് കൊല്ലപ്പെട്ടത് . 27 വയസായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം . വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശമാണ് അട്ടമല . ഇവിടെ റോഡുകളും തെരുവു വിളക്കുകളുമില്ല. കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ പൊലിഞ്ഞത് നാലു ജീവനുകളാണ് . സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് മാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടതാകട്ടെ 11 പേരുമാണ്.
Discussion about this post

