Author: Anu Nair

സംസ്ഥാനത്ത് നടക്കുന്ന അതിക്രമങ്ങളുടെ പേരിൽ മാർക്കോ എന്ന സിനിമയെ തെരഞ്ഞു പിടിച്ച് അക്രമിക്കുകയാണെന്ന് നടി സീമ ജി നായർ .എന്നാൽ ഒരു സിനിമ അല്ല ഇവിടുത്തെ വിഷയമെന്നും, ഇവിടെ മയക്കു മരുന്നിന്റെ തേരോട്ടം ആണെന്നും , അത് അവസാനിപ്പിക്കാതെ ഒരു കൊലപാതകങ്ങളും ഇല്ലാതാവുന്നില്ലെന്നും സീമ ജി നായർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാത്രമല്ല കെ ടി ജയകൃഷ്ണൻ മാസ്റ്ററെ കുഞ്ഞുങ്ങൾക്ക് മുന്നിൽ ഇട്ട് കൊലപ്പെടുത്തിയപ്പോഴും, ടിപിയെ വെട്ടിക്കൊലപ്പെടുത്തിയപ്പോഴും ഇവിടെ മാർക്കോ ഇറങ്ങിയിട്ടില്ലെന്നും സീമ ജി നായർ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം… GOODMORNING .കുറച്ചു ദിവസങ്ങൾ ആയി ചിലകാര്യങ്ങൾ എഴുതണം എന്ന് കരുതി,ചിലർക്ക് ഇതു മോശം ആകും ,ചിലർക്ക് ശരിയാവും ,ചിലർക്ക് തെറ്റാവും .മാർക്കോ എന്ന സിനിമയെ കൂട്ടം കൂടി ആക്രമിക്കുന്നത് പോലെ എനിക്ക് തോന്നിയിരുന്നു ,ആ സിനിമയാണ് പലതിനും കാരണം ,അത് നിരോധിക്കുന്നു അങ്ങനെ പോകുന്നു പുകിലുകൾ . ഇനി അടുത്ത കാര്യത്തിലേക്കു കടക്കട്ടെ KT.ജയകൃഷ്ണൻ മാസ്റ്ററിനെ…

Read More

ചെന്നൈ: കാഞ്ചീപുരത്ത് ഗുണ്ടാനേതാവ് വസൂൽ രാജയെ വെട്ടിക്കൊന്നു.നാടൻ ബോംബ് എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷമായിരുന്നു കൊലപാതകം . കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് വസൂൽ രാജ . ചൊവ്വാഴ്ച ഉച്ചയ്ക്ക്, കാഞ്ചീപുരത്തെ തിരുക്കലിമേട്ടിലെ റേഷൻ കടയ്ക്ക് സമീപം വസൂൽ രാജ തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബൈക്കുകളിലായി എത്തി വസൂൽ രാജയെ വളഞ്ഞു. അവർ കത്തികളും അരിവാളുകളും ഉപയോഗിച്ച് രാജയെ ആക്രമിക്കാൻ ശ്രമിച്ചു. വസൂൽ രാജ അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സംഘാംഗങ്ങളിൽ ഒരാൾ രാജയ്ക്ക് നേരെ നാടൻ ബോംബ് എറിഞ്ഞു. മറിഞ്ഞു വീണ വസൂൽ രാജയെ വെട്ടിയ ശേഷം അഞ്ച് പേരും രക്ഷപ്പെട്ടു.വസൂൽ രാജ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്തെത്തിയ ശിവകാഞ്ചി പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി

Read More

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്‌സുമാരും മറ്റ് ജീവനക്കാരും വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച മെയിൽ ട്രെയിനി നഴ്‌സ് അറസ്റ്റിൽ . മാഞ്ഞൂർ സ്വദേശിയായ ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത് . നഴ്‌സിംഗിൽ ബിഎസ്‌സി പൂർത്തിയാക്കിയ ശേഷം, ഒരു മാസം മുമ്പാണ് ആൻസൺ ആശുപത്രിയിൽ ട്രെയിനി നഴ്‌സായി ചേർന്നത്.മെഡിക്കൽ കോളേജ് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.

Read More

ചെന്നൈ : ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടൻ വിജയ് ഇസ്ലാമിനെ അപമാനിച്ചെന്ന് പരാതി . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങൾ തന്നെയാണ് അദ്ദേഹത്തിനെതിരെ പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിച്ചുവെന്ന് പരാതിയിൽ പരാമർശിക്കുന്നു. കൂടാതെ വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ മദ്യപന്മാരും റൗഡികളും പങ്കെടുത്തതായും പരാതിയിൽ പറയുന്നു. വ്രതമെടുക്കാത്തവരും റമദാനിനോട് ആദരവില്ലാത്തവരുമായ ആളുകളുടെ പങ്കാളിത്തം മുസ്ലീം സമൂഹത്തിന് അപമാനമാണ്. കൂടാതെ, ഇഫ്താർ വിരുന്നിന്റെ സംഘാടനവും അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നു. വിജയ്‌യുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറി, പശുക്കളെ പോലെ ആളുകളെ വലിച്ചിഴച്ചു കൊണ്ടുപോയി- എന്നും പരാതിയിൽ പറയുന്നു.

Read More

ന്യൂഡൽഹി ; മൗറീഷ്യസ് രാജ്യത്തിന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് . മൗറീഷ്യസ് പ്രധാനമന്ത്രി നവീൻചന്ദ്ര രാംഗൂലമാൺ! “ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ” അവാർഡ് മോദിയ്ക്ക് സമ്മാനിച്ചത് . മൗറീഷ്യസിലെ ഏറ്റവും ഉയർന്ന ബഹുമതിയാണ് ഓർഡർ ഓഫ് ദി സ്റ്റാർ ആൻഡ് കീ ഓഫ് ദി ഇന്ത്യൻ ഓഷ്യൻ. രാജ്യത്തിനും ജനങ്ങൾക്കും നൽകുന്ന അസാധാരണ സേവനത്തിനാണ് ഇത് നൽകുന്നത്. ഈ വിശിഷ്ട അംഗീകാരം ലഭിക്കുന്ന അഞ്ചാമത്തെ വിദേശ പൗരനാണ് നരേന്ദ്ര മോദിയെന്ന് നവീൻചന്ദ്ര രാംഗൂലം പറഞ്ഞു. ഈ അഭിമാനകരമായ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി മോദി . ഒരു വിദേശ രാജ്യം പ്രധാനമന്ത്രി മോദിക്ക് നൽകുന്ന 21-ാമത് അന്താരാഷ്ട്ര അവാർഡാണിത്. നരേന്ദ്ര മോദി മൗറീഷ്യസ് പ്രസിഡന്റ് ധരം ഗോകുലുമായും കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ഇരു നേതാക്കളും കൈമാറി. .

Read More

തിരുവനന്തപുരം: ചൂട് അസഹ്യമായ സാഹചര്യത്തില്‍ ആശുപത്രികളില്‍ ഹീറ്റ് സ്ട്രോക്ക് ക്ലിനിക്ക് സജ്ജീകരിക്കാന്‍ നിര്‍ദേശം നല്‍കി സര്‍ക്കാര്‍ . ഇതിനായി സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പ്രത്യേകം തുക അനുവദിച്ചു. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ സജ്ജമായിരിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ചൂട് ഉയരുന്നതുമൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കൃത്യമായ വായുസഞ്ചാരമുള്ള സ്ഥലത്ത് കിടക്കകള്‍ ക്രമീകരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്‍കി. ആശുപത്രികളില്‍ ഐസ് പാക്ക്സ്, എയര്‍ കൂളര്‍, ഗാര്‍ഡന്‍ സ്പ്രെയര്‍, കോള്‍ഡ് ബ്ലാങ്കറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കും. ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ നേതൃത്വത്തില്‍ സ്വകാര്യ ആശുപത്രികളിള്‍ ഉള്‍പ്പെടെ ഫയര്‍ ഓഡിറ്റ് നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

Read More

ഇംഫാൽ: മണിപ്പൂരിൽ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാൻമാർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു.സേനാപതി ജില്ലയിലെ ചങ്കോബുങ് ഗ്രാമത്തിലാണ് സംഭവം. രണ്ട് ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയിലേക്ക് പോവുന്ന വഴിയാണ് മരിച്ചത്.മരിച്ചവരുടെ മൃതദേഹങ്ങൾ സേനാപതിയിലെ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട് . പരിക്കേറ്റ ബിഎസ്എഫ് ഉദ്യോഗസ്ഥരിൽ ചിലരുടെ ആരോഗ്യനില ഗുരുതരമാണ് . അപകടത്തിൽ ഗവർണർ അജയ് കുമാർ ഭല്ല അനുശോചനം രേഖപ്പെടുത്തി.

Read More

പാനൂർ : പാനൂർ പൊയിലൂരിൽ ബി.ജെ.പി പ്രവർത്തകർക്ക് നേരെ അക്രമം. ഒരാൾക്ക് വെട്ടേറ്റു.പൊയിലൂരിൽ ഉത്സവത്തിനെത്തി മടങ്ങിയവർക്ക് നേരെയാണ് അക്രമമുണ്ടായത്. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. 4 പേർക്ക് മർദ്ദനമേറ്റു. ഉത്സവ സ്ഥലത്തിന് ഒരു കിലോമീറ്റർ അകലെയാണ് സംഭവം. അക്രമത്തിന് പിന്നിൽ സി.പിഎമ്മാണെന്നാണ് ആരോപണം.

Read More

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഹാഫിസ് സജീവ് (25) അറസ്റ്റിൽ. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. വിവാഹ വാഗ്ദാനം നൽകി റിൽസ് എടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചുവെന്നാണ് പരാതി. തൃക്കണ്ണൻ എന്ന പേരിലുള്ള ഇരവുകാട് സ്വദേശി ഹാഫിസിന് ഇൻസ്റ്റാഗ്രാമിൽ മൂന്നര ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. നിരവധി പെൺകുട്ടികളെ വിവാഹ വാഗ്ദാനം നൽകി കൂടെ കൂട്ടാറുണ്ടെന്ന് പോലീസ് അറിയിച്ചു. വീട് വാടകയ്ക്കെടുത്താണ് റീൽസിൻ്റെ എഡിറ്റിങ്ങും മറ്റ് ജോലികളും നടത്തുന്നത്. ഈ വീട്ടിലേക്കാണ് പെൺകുട്ടികളെ എത്തിച്ച് പീഡിപ്പിച്ചിരുന്നത്. ഇതിലൊരു പെൺകുട്ടിയാണ് ഇപ്പോൾ പരാതിയുമായി രംഗത്ത് എത്തിയത്. നിയമവിദ്യാർത്ഥികൂടിയാണ് ഈ പെൺകുട്ടി. ഒരു വർഷത്തോളം ഇരുവരും തമ്മിൽ അടുപ്പത്തിലായിരുന്നു. നേരത്തേയും നിരവധി പരാതികൾ ഇയാൾക്കെതിരെ ആലപ്പുഴ സൗത്ത് പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പലതും ഒത്തുതീർപ്പാക്കുകയായിരുന്നു.

Read More

വാഷിംഗ്ടൺ : 154 കിലോ ഭാരമുള്ള വളർത്തമ്മ ശരീരത്തിൽ കയറിയിരുന്നതിനെ തുടർന്ന് 10 വയസുകാരന് ദാരുണാന്ത്യം. യുഎസിലെ ഇന്ത്യാന വാൽപാറൈസോയിൽ നിന്നുള്ള ഡക്കോട്ട ലെവി സ്റ്റീവൻസ് എന്ന 10 വയസ്സുകാരനാണ് മരിച്ചത്.വളർത്തമ്മയായ ജെന്നിഫർ ലീ വിൽസണാണ് കുസൃതി കാട്ടിയതിനു ശിക്ഷയായി കുട്ടിയുടെ ശരീരത്തിൽ കയറി ഇരുന്നത് . അശ്രദ്ധമായ കൊലപാതകത്തിന് 48 കാരിയായ ജെന്നിഫർ വിൽസണിന് ആറ് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. 2023 ഏപ്രിൽ 25 നാണ് കുട്ടി മരണപ്പെടുന്നത്. ഡക്കോട്ടയുടെ കഴുത്തിലും നെഞ്ചിലും ചതവുകൾ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. കുട്ടി വീട്ടിൽ നിന്ന് ഓടിപ്പോയെന്നും അയൽക്കാരന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയെന്നും ജെന്നിഫർ പോലീസിനോട് പറഞ്ഞിരുന്നു . തിരികെ കൊണ്ടുവന്നിട്ടും പുറത്ത് പോകാൻ കുട്ടി വാശി പിടിച്ചതായും ജെന്നിഫർ പറഞ്ഞു. ഏകദേശം അഞ്ച് മിനിറ്റ് ആൺകുട്ടിയുടെ മേൽ ഇരുന്നതായി ജെന്നിഫർ സമ്മതിച്ചു. ഡക്കോട്ടയുടെ അനക്കം നിലച്ചപ്പോൾ അഭിനയിക്കുകയാണെന്നാണ് ജെന്നിഫർ ആദ്യം കരുതിയത്. പ്രശ്നമാമെന്ന് മനസിലായതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കരളിലും…

Read More