ചെന്നൈ : ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നടൻ വിജയ് ഇസ്ലാമിനെ അപമാനിച്ചെന്ന് പരാതി . തങ്ങളുടെ മതത്തെ വിജയ് അവഹേളിച്ചതായി കാട്ടി മുസ്ലീങ്ങൾ തന്നെയാണ് അദ്ദേഹത്തിനെതിരെ പരാതി നൽകിയത്.
വിജയ് സംഘടിപ്പിച്ച ഇഫ്താർ വിരുന്ന് ഇസ്ലാമിനെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് തമിഴ്നാട് സുന്നത്ത് ജമാഅത്താണ് വിജയ്ക്കെതിരെ ചെന്നൈ പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.
വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ ഇസ്ലാമിനെയും മുസ്ലീങ്ങളെയും അപമാനിച്ചുവെന്ന് പരാതിയിൽ പരാമർശിക്കുന്നു. കൂടാതെ വിജയ് സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ മദ്യപന്മാരും റൗഡികളും പങ്കെടുത്തതായും പരാതിയിൽ പറയുന്നു. വ്രതമെടുക്കാത്തവരും റമദാനിനോട് ആദരവില്ലാത്തവരുമായ ആളുകളുടെ പങ്കാളിത്തം മുസ്ലീം സമൂഹത്തിന് അപമാനമാണ്.
കൂടാതെ, ഇഫ്താർ വിരുന്നിന്റെ സംഘാടനവും അങ്ങേയറ്റം നിരുത്തരവാദപരമായിരുന്നു. വിജയ്യുടെ സുരക്ഷാ ഉദ്യോഗസ്ഥർ അവിടെയുണ്ടായിരുന്നവരോട് മോശമായി പെരുമാറി, പശുക്കളെ പോലെ ആളുകളെ വലിച്ചിഴച്ചു കൊണ്ടുപോയി- എന്നും പരാതിയിൽ പറയുന്നു.