Author: Anu Nair

ബെംഗളൂരു : 20 വർഷങ്ങൾക്ക് ശേഷം നടി സൗന്ദര്യയുടെ മരണം വീണ്ടും വാർത്തകളിൽ ഇടം നേടുന്നു. 2004 ൽ ഹെലികോപ്റ്റർ അപകടത്തിലാണ് സൗന്ദര്യ മരിച്ചത്. സൗന്ദര്യയോടൊപ്പം സഹോദരനും ഇതേ അപകടത്തിൽ മരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്, തെലങ്കാനയിലെ ഖമ്മം ജില്ലയിലെ സത്യനാരായണപുര ഗ്രാമത്തിൽ താമസിക്കുന്ന ചിട്ടിബാബു എന്നയാളാണ് സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയത്. മുതിർന്ന തെലുങ്ക് സിനിമാ നടൻ മോഹൻ ബാബു സ്വത്തിന് വേണ്ടി നടി സൗന്ദര്യയെ കൊലപ്പെടുത്തിയെന്നാണ് പരാതി . ഇതിന് മറുപടിയുമായി സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു രംഗത്തെത്തിയിട്ടുണ്ട്. “മോഹൻ ബാബു സൗന്ദര്യയെ കൊലപ്പെടുത്തിയെന്ന ആരോപണം പൂർണ്ണമായും തെറ്റും അടിസ്ഥാനരഹിതവുമാണ്” എന്നാണ് സൗന്ദര്യയുടെ ഭർത്താവ് ജി.എസ്. രഘു പറയുന്നത് . “കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഹൈദരാബാദിലെ മോഹൻ ബാബുവിന്റെയും സൗന്ദര്യയുടെയും സ്വത്തുക്കളെക്കുറിച്ച് തെറ്റായ വാർത്തകൾ പ്രചരിക്കുന്നുണ്ട് . സ്വത്തുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ വാർത്തകൾ ഞാൻ നിഷേധിക്കുന്നു. എന്റെ ഭാര്യ പരേതയായ സൗന്ദര്യയിൽ നിന്ന് നിയമവിരുദ്ധമായി…

Read More

തിരുവനന്തപുരം: സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ആറ്റുകാൽ ക്ഷേത്രത്തിലേയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തിയിരിക്കുന്നത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് സ്ത്രീകളാണ്. മലയാളികളുടെ പ്രിയങ്കരികളായ താരങ്ങളും കൂട്ടത്തിലുണ്ട് . നടിമാരായ ചിപ്പി, ജലജ, സീമ ജി നായർ, ആനി എന്നിവരും വർഷങ്ങളായി ദേവിയ്ക്ക് പൊങ്കാല അർപ്പിക്കുന്നവരാണ്. എല്ലാ തവണത്തേയും പോലെ കരമനയിലെ വീട്ടിലാണ് നടി ചിപ്പി പൊങ്കാല അർപ്പിക്കുന്നത് . ഇത്തവണത്തെ പൊങ്കാല വേളയിൽ ദേവിയോട് ഒരു പ്രത്യേക പ്രാർത്ഥന കൂടി ചിപ്പി സമർപ്പിക്കുന്നുണ്ട്. ചിപ്പിയുടെ ഭർത്താവും നിർമ്മാതാവുമായ രജപുത്ര രഞ്ജിത്ത് നിർമ്മിച്ച്, മോഹൻലാൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ‘തുടരും ‘ എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്.ആ ചിത്രത്തിനായാണ് ഇത്തവണത്തെ പ്രത്യേക പ്രാർത്ഥനയെന്ന് ചിപ്പി പറഞ്ഞു. ‘ എന്നോട് ചോദിച്ചാൽ, അർപ്പിച്ച പൊങ്കാലയുടെ എണ്ണം എനിക്കറിയില്ല. ഇരുപത് വർഷത്തിലേറെയായി. എല്ലാ വർഷവും പൊങ്കാല അർപ്പിക്കുന്നു. ചെറുപ്പത്തിൽ തന്നെ പൊങ്കാല അർപ്പിക്കാൻ തുടങ്ങി, ഇടയ്ക്ക് ചിലത് നഷ്ടപ്പെടുത്തിയിട്ടുണ്ട്. അതിനാൽ, അർപ്പിക്കുന്ന പൊങ്കാലയുടെ എണ്ണം പറയാൻ കഴിയില്ല.…

Read More

ഇസ്ലാമാബാദ്: തീവ്രവാദികൾ ബന്ദികളാക്കിയ 340-ലധികം ട്രെയിൻ യാത്രക്കാരെ 30 മണിക്കൂർ നീണ്ട പോരാട്ടത്തിനു ശേഷം മോചിപ്പിച്ചതായി പാകിസ്ഥാൻ സുരക്ഷാ സേന . 27 ഓഫ് ഡ്യൂട്ടി സൈനികരെ തീവ്രവാദികൾ വെടിവച്ചുകൊന്നതായും സ്ഥിരീകരിച്ചു. തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാനിൽ നിന്നാണ് 450 ഓളം യാത്രക്കാരുമായി പാകിസ്ഥാൻ ട്രെയിൻ ബലൂച് ലിബറേഷൻ ആർമി തടഞ്ഞ് വച്ചത് . “ഓപ്പറേഷനിൽ 346 ബന്ദികളെ മോചിപ്പിക്കുകയും 30-ലധികം തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്തു,” എന്നാൽ സൈനിക വക്താക്കളിൽ ഒരാൾ മാധ്യമങ്ങളോട് പറഞ്ഞത്. കൊല്ലപ്പെട്ട 27 സൈനികരും ട്രെയിനിലെ യാത്രക്കാരായിരുന്നു. ആക്രമണം നടന്ന് അല്പസമയത്തിനകം തന്നെ ബലൂച് ലിബറേഷൻ ആർമി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു . ട്രാക്കിൽ സ്ഫോടനം നടന്നതിന്റെയും , ഒളിത്താവളങ്ങളിൽ നിന്ന് ഡസൻ കണക്കിന് തീവ്രവാദികൾ ഉയർന്നുവരുന്നതിന്റെയും വീഡിയോയും അവർ പുറത്തുവിട്ടു.

Read More

തൃശൂര്‍ : എം ഡി എം എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി (38) ആണ് പിടിയികായത് . 38.5 ഗ്രാം എം ഡി എം എ ആണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ വരികയായിരുന്ന വിനു പോലീസിനെ കണ്ടപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് യുവാവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് . പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയ ശേഷം മലദ്വാരത്തിൽ നിന്ന് എം ഡി എം എ പായ്ക്കറ്റ് കണ്ടെടുക്കുകയായിരുന്നു. ഏഴു സെന്റിമീറ്റർ നീളത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പൊതി. പിടിയിലായ വിനു നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Read More

കണ്ണൂർ ; ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്. കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽ നിന്നാണ് ഇക്കഴിഞ്ഞ് 8 ന് പനിയ്ക്കുള്ള മരുന്ന് വാങ്ങിയതെന്നും , അത് കഴിച്ചതിനു പിന്നാലെയാണ് കുഞ്ഞ് അവശനിലയിലായതെന്നും കുഞ്ഞിന്റെ പിതൃസഹോദരൻ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

Read More

തിരുവനന്തപുരം : ഒരു വർഷം നീണ്ട കാത്തിരിപ്പിന്റെ പുണ്യത്തിൽ ഇന്ന് ആറ്റുകാൽ പൊങ്കാല . രാവിലെ 10..15 ന് മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത് . അല്പസമയത്തിനുള്ളിൽ അനന്തപുരി യാഗശാലയായി മാറി . ഭക്തലക്ഷങ്ങളാണ് ദേവിയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തിയിരിക്കുന്നത്. ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദിക്കുന്നത് . രാത്രി 7.45 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്തും. 11.15 ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് ദേവിയുടെ എഴുന്നള്ളത്ത് നടക്കും. നാളെ രാവിലെ 5 ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും . രാത്രി 1 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

Read More

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കൊരുങ്ങി തലസ്ഥാനനഗരി. ഭക്തലക്ഷങ്ങൾ നാളെ ആറ്റുകാൽ ദേവിയ്ക്ക് പൊങ്കാല സമർപ്പിക്കും. നാളെ രാവിലെ 9.45 ന് ശുദ്ധ പുണ്യാഹ ചടങ്ങോടെയാണ് പൊങ്കാല ആഘോഷങ്ങളുടെ തുടക്കം . 10.15 നാണ് അടുപ്പ് വെട്ട്. 1.15 നാണ് നിവേദ്യം. പൊങ്കാല അർപ്പിക്കാൻ മറ്റ് ജില്ലകളിൽ നിന്നുള്ള ഭക്തരും എത്തിയിട്ടുണ്ട് . സ്മാർട് സിറ്റിയുടെ ഭാഗമായി വിലയേറിയ ടൈലുകൾ പാകിയ സ്ഥലത്ത് അടുപ്പുകൾ കൂട്ടരുതെന്ന് നഗരസഭ അഭ്യർത്ഥിച്ചിട്ടുണ്ട്. കൊടുംവേനൽ കണക്കിലെടുത്ത് അകലം പാലിച്ച് അടുപ്പ് കൂട്ടണമെന്നും നിർദേശിച്ചു. ഇന്ന് ഉച്ച മുതൽ തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം പേട്ട , തിരുവനന്തപുരം നോർത്ത്, തൃപ്പൂണിത്തുറ സ്റ്റേഷനുകളില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിട്ടുണ്ട് ദക്ഷിണ റെയില്‍വേ.

Read More

പ്രയാഗ്‌രാജ് ; ഗംഗ, യമുന നദികളിലെ വെള്ളം കുളിക്കാൻ അനുയോജ്യമാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ റിപ്പോർട്ട് . ഈ റിപ്പോർട്ട് ദേശീയ ഹരിത ട്രൈബ്യൂണലിന് സമർപ്പിച്ചു. പ്രധാന പാരാമീറ്ററുകളിൽ ജലത്തിന്റെ ഗുണനിലവാരം മികച്ചതാണെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ഡാറ്റയിലെ വ്യതിയാനങ്ങൾ കാരണം സ്ഥിതിവിവര വിശകലനം ആവശ്യമാണെന്നും റിപ്പോർട്ട് പ്രസ്താവിച്ചു. വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നും വ്യത്യസ്ത തീയതികളിലായാണ് ജല സാമ്പിളുകൾ ശേഖരിച്ചത് . ഫെബ്രുവരി 28 ന് റിപ്പോർട്ട് തയ്യാറാക്കിയെങ്കിലും മാർച്ച് 7 നാണ് അത് എൻജിടി വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തത്. കുംഭമേള സമയത്ത് ജനുവരി 12 മുതൽ വൈകുന്നേരം 5 വരെ ആഴ്ചയിൽ രണ്ടുതവണ സിപിസിബി ജലപരിശോധന നടത്തി. ഗംഗാ നദിയിലെ അഞ്ച് സ്ഥലങ്ങളിലും യമുന നദിയിലെ രണ്ട് സ്ഥലങ്ങളിലുമായി ഒരു വിദഗ്ധ സമിതിയാണ് ജലപരിശോധന നടത്തിയത്.

Read More

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ പിഴവിൽ വീണ്ടും രോഗി മരിച്ചതായി പരാതി. പേരാമ്പ്ര സ്വദേശിനി വിലാസിനി (57) ബുധനാഴ്ച പുലർച്ചെയാണ് മരിച്ചത്.  ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രിക്രിയയ്ക്കിടെ ചികിത്സാപ്പിഴവിനെ തുടർന്ന് രോഗി മരിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ഈ മാസം നാലിനാണ് വിലാസിനിയെ ഗർഭപാത്രം നീക്കുന്നതിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏഴിന് ശസ്ത്രക്രിയ നടന്നു. ഗർഭപാത്രം മാറ്റുന്നതിനിടെ കുടൽ മുറിഞ്ഞുവെന്നും, ആന്തരികാവയവങ്ങളിൽ അണുബാധയുണ്ടായെന്നും കുടുംബം ആരോപിക്കുന്നു. കുടലിന് പോറൽ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാർ തന്നെ പറഞ്ഞു എന്ന് കുടുംബം വെളിപ്പെടുത്തി. അതിന് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവൻ രക്ഷിക്കാനായില്ല .

Read More

ഹൈദരാബാദ്: നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് ആരോപണം. സംഭവത്തിൽ പ്രശസ്ത തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മോഹൻ ബാബുവുമായി ബന്ധപ്പെട്ട സ്വത്ത് തർക്കമാണ് സൗന്ദര്യയുടെ മരണത്തിനിടയാക്കിയ അപകടത്തിന് പിന്നിലെന്ന് ആരോപിച്ച് ആന്ധ്രാപ്രദേശ് സ്വദേശി ചിറ്റിമല്ലു എന്നയാളാണ് ഖമ്മം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 2004 ഏപ്രിൽ 17-ന് രാഷ്ട്രീയ പരിപാടിയിൽ പങ്കെടുക്കാൻ കരിംനഗറിലേക്ക് പോകുന്നതിനിടെയാണ് സ്വകാര്യ ജെറ്റ് അപകടത്തിൽ സൗന്ദര്യയും സഹോദരനും മരിച്ചത്. മരിക്കുമ്പോൾ 31 കാരിയായ സൗന്ദര്യ ഗർഭിണിയായിരുന്നു. ഷംഷദ്ബാദിലെ ജൽപള്ളിയിൽ നടിക്ക് ആറ് ഏക്കർ ഭൂമിയുണ്ടായിരുന്നു. ഭൂമി തനിക്ക് വിൽക്കാൻ മോഹൻ ബാബു നടിയെയും അവരുടെ സഹോദരനെയും സമ്മർദ്ദത്തിലാക്കിയിരുന്നു. എന്നാൽ സൗന്ദര്യയും, സഹോദരൻ അമർനാഥ് ഷെട്ടിയും ഇതിന് വിസമ്മതിച്ചു. മരണശേഷം മോഹൻ ബാബു ഭൂമി കൈവശപ്പെടുത്തി. ഈ വിഷയത്തിൽ ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. ഭൂമി പിടിച്ചെടുക്കലിൽ മോഹൻ ബാബുവിന്റെ പങ്ക് അന്വേഷിക്കണമെന്ന് പരാതിക്കാരൻ സംസ്ഥാന സർക്കാരിനോട് അഭ്യർത്ഥിച്ചു.മാത്രമല്ല തന്റെ ജീവൻ അപകടത്തിലാണെന്നും കാട്ടി…

Read More