ചെന്നൈ: കാഞ്ചീപുരത്ത് ഗുണ്ടാനേതാവ് വസൂൽ രാജയെ വെട്ടിക്കൊന്നു.നാടൻ ബോംബ് എറിഞ്ഞ് ഭയപ്പെടുത്തിയ ശേഷമായിരുന്നു കൊലപാതകം . കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയാണ് വസൂൽ രാജ .
ചൊവ്വാഴ്ച ഉച്ചയ്ക്ക്, കാഞ്ചീപുരത്തെ തിരുക്കലിമേട്ടിലെ റേഷൻ കടയ്ക്ക് സമീപം വസൂൽ രാജ തന്റെ സുഹൃത്തുക്കളുമായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അഞ്ച് പേരടങ്ങുന്ന സംഘം മൂന്ന് ബൈക്കുകളിലായി എത്തി വസൂൽ രാജയെ വളഞ്ഞു.
അവർ കത്തികളും അരിവാളുകളും ഉപയോഗിച്ച് രാജയെ ആക്രമിക്കാൻ ശ്രമിച്ചു. വസൂൽ രാജ അവരിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ സംഘാംഗങ്ങളിൽ ഒരാൾ രാജയ്ക്ക് നേരെ നാടൻ ബോംബ് എറിഞ്ഞു. മറിഞ്ഞു വീണ വസൂൽ രാജയെ വെട്ടിയ ശേഷം അഞ്ച് പേരും രക്ഷപ്പെട്ടു.വസൂൽ രാജ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സ്ഥലത്തെത്തിയ ശിവകാഞ്ചി പോലീസ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങി