കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സുമാരും മറ്റ് ജീവനക്കാരും വസ്ത്രം മാറുന്ന മുറിയിൽ ഒളിക്യാമറ വച്ച മെയിൽ ട്രെയിനി നഴ്സ് അറസ്റ്റിൽ . മാഞ്ഞൂർ സ്വദേശിയായ ആൻസൺ ജോസഫിനെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
ആൻസണിന് ശേഷം വസ്ത്രം മാറാൻ മുറിയിൽ കയറിയ ജീവനക്കാരിയാണ് ക്യാമറ ഓൺ ആക്കിയ നിലയിൽ ഫോൺ കണ്ടെത്തിയത് . നഴ്സിംഗിൽ ബിഎസ്സി പൂർത്തിയാക്കിയ ശേഷം, ഒരു മാസം മുമ്പാണ് ആൻസൺ ആശുപത്രിയിൽ ട്രെയിനി നഴ്സായി ചേർന്നത്.മെഡിക്കൽ കോളേജ് അധികൃതർ വിവരം പോലീസിനെ അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.
Discussion about this post