തിരുവനന്തപുരം : ഒരു വർഷം നീണ്ട കാത്തിരിപ്പിന്റെ പുണ്യത്തിൽ ഇന്ന് ആറ്റുകാൽ പൊങ്കാല . രാവിലെ 10..15 ന് മേൽശാന്തി പണ്ടാരയടുപ്പിൽ അഗ്നി പകർന്നതോടെയാണ് പൊങ്കാല ആരംഭിച്ചത് . അല്പസമയത്തിനുള്ളിൽ അനന്തപുരി യാഗശാലയായി മാറി . ഭക്തലക്ഷങ്ങളാണ് ദേവിയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തിയിരിക്കുന്നത്.
ഉച്ചയ്ക്ക് 1.15 നാണ് പൊങ്കാല നിവേദിക്കുന്നത് . രാത്രി 7.45 ന് കുത്തിയോട്ട ബാലന്മാരെ ചൂരൽക്കുത്തും. 11.15 ന് മണക്കാട് ധർമ്മശാസ്താ ക്ഷേത്രത്തിലേയ്ക്ക് ദേവിയുടെ എഴുന്നള്ളത്ത് നടക്കും. നാളെ രാവിലെ 5 ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്ക് ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും . രാത്രി 1 ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.
Discussion about this post