തൃശൂര്‍ : എം ഡി എം എ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. എറണാകുളം വാതുരുത്തി സ്വദേശി വിനു ആന്റണി (38) ആണ് പിടിയികായത് . 38.5 ഗ്രാം എം ഡി എം എ ആണ് ഇയാൾ മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്. ബെംഗളൂരുവിൽ നിന്ന് കെ എസ് ആർ ടി സി ബസിൽ വരികയായിരുന്ന വിനു പോലീസിനെ കണ്ടപ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചതോടെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് യുവാവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സറേ പരിശോധനയിലാണ് പ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയത് . പിന്നീട് മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റിയ ശേഷം മലദ്വാരത്തിൽ നിന്ന് എം ഡി എം എ പായ്ക്കറ്റ് കണ്ടെടുക്കുകയായിരുന്നു. ഏഴു സെന്റിമീറ്റർ നീളത്തിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പൊതി. പിടിയിലായ വിനു നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.