കണ്ണൂർ ; ഡോക്ടർ നിർദേശിച്ച മരുന്നിനു പകരം മെഡിക്കൽ ഷോപ്പിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ച് പിഞ്ചുകുഞ്ഞ് ഗുരുതരാവസ്ഥയിലെന്ന് ബന്ധുക്കളുടെ പരാതി. ചെറുകുന്ന് പൂങ്കാവിലെ എട്ടുമാസം പ്രായമുള്ള മുഹമ്മദാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ളത്.
കുട്ടിയുടെ കരളിനു ഗുരുതര തകരാർ സംഭവിച്ചതിനാൽ കരൾ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർ നിർദേശിച്ചതെന്നു ബന്ധുക്കൾ പറയുന്നു. പഴയങ്ങാടി ടൗണിലെ ഖദീജ മെഡിക്കൽസിൽ നിന്നാണ് ഇക്കഴിഞ്ഞ് 8 ന് പനിയ്ക്കുള്ള മരുന്ന് വാങ്ങിയതെന്നും , അത് കഴിച്ചതിനു പിന്നാലെയാണ് കുഞ്ഞ് അവശനിലയിലായതെന്നും കുഞ്ഞിന്റെ പിതൃസഹോദരൻ പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Discussion about this post