മല്ലിക സുകുമാരന്റെ പിറന്നാൾ ആഘോഷമാക്കി മക്കളായ ഇന്ദ്രജിത്തും, പൃഥ്വിരാജും . കുടുംബസമേതം അമ്മയുടെ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്. കുടുംബത്തിലെ ഏറ്റവും ഇളയ അംഗത്തിന് പിറന്നാൾ ആശംസകളെന്നും എന്നും പതിനാറുകാരി ആയിരിക്കട്ടെയെന്നും പൃഥ്വിരാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.
പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പൂർണിമ, സുപ്രിയ എന്നിവർക്കും ചെറുമക്കളായ പ്രാർത്ഥന, നക്ഷത്ര, അലംകൃത എന്നിവർക്കുമൊപ്പമായിരുന്നു പിറന്നാളാഘോഷം. മക്കൾക്കും മരുമക്കൾക്കും ചെറുമക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും കേക്ക് മുറിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിട്ടുണ്ട്.
പോസ്റ്റിന് പിന്നാലെ മല്ലിക സുകുമാരന് ആശംസകൾ അറിയിച്ച് എത്തിയത് നിരവധി പേരാണ്. അമ്പതിലേറെ വർഷങ്ങളായി മലയാള സിനിമ രംഗത്ത് സജീവമാണ് മല്ലിക . 1974-ൽ ജി അരവിന്ദൻ സംവിധാനം ചെയ്ത ഉത്തരായനം എന്ന സിനിമയിലൂടെയാണ് മല്ലിക സുകുമാരൻ മലയാള സിനിമാ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. മോഹമല്ലിക എന്നാണ് യഥാർത്ഥ പേര് . അമ്മക്കിളിക്കൂട്, തിരക്കഥ, ഇവർ വിവാഹിതരായാൽ, മദനോത്സവം തുടങ്ങീ 90-ലധികം സിനിമകളിൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്. സ്വപ്നാടനം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള സംസ്ഥാന പുരസ്ക്കാരവും ലഭിച്ചിരുന്നു.