കൊച്ചി : സംവിധായകൻ ശ്രീകുമാർ മേനോനെതിരെ നടി മഞ്ജു വാരിയർ നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി . ഒടിയൻ സിനിമയ്ക്ക് ശേഷമുള്ള സൈബർ ആക്രമണത്തിലായിരുന്നു പരാതി . സമൂഹ മാദ്ധ്യമത്തിലൂടെ അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു ആരോപണം .
തൃശൂർ ടൗൺ ഈസ്റ്റ് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികളാണ് കോടതി റദ്ദാക്കിയത് .കോടതി ആവശ്യപ്പെട്ടിട്ടും മഞ്ജുവാരിയർ 4 വർഷത്തോളം തന്റെ നിലപാട് വ്യക്തമാക്കിയിരുന്നില്ല .
സമൂഹ മാദ്ധ്യമങ്ങൾ വഴി ശ്രീകുമാർ ദുഷ്പ്രചാരണം നടത്തിയെന്നും , തന്നെ മോശക്കാരിയാക്കാൻ ശ്രമം നടത്തിയെന്നുമാണ് മഞ്ജു മൊഴി നൽകിയത് . ശ്രീകുമാർ അപകടത്തിൽപ്പെടുത്തുമെന്ന് ഭയപ്പെടുന്നതായും മഞ്ജു ഡിജിപിയ്ക്ക് പരാതി നൽകിയിരുന്നു.താൻ ഒപ്പിട്ട് നൽകിയ ലെറ്റർ ഹെഡും , മറ്റ് രേഖകളും ദുരുപയോഗം ചെയ്യുന്നുവെന്നും മഞ്ജു പറഞ്ഞിരുന്നു.ഇതിന് മറുപടിയായി ശ്രീകുമാർ മേനോൻ ഫേസ്ബുക്ക് പോസ്റ്റും ഇട്ടിരുന്നു. ശ്രീകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജുവാരിയരായിരുന്നു നായിക.