- പെസഹാ അപ്പത്തിന്റെ മാധുര്യത്തിലേയ്ക്ക്
- ഭീകരപ്രവർത്തനത്തിന്റെ ഭാഗമായി കൊലപാതകം ചെയ്താൽ മരണം ഉറപ്പ് ;നിയമത്തിന് അംഗീകാരം നൽകി ഇസ്രായേൽ
- ബീഹാറിൽ ശീതള ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം ; നിരവധി പേർക്ക് പരിക്ക്
- സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കണമെന്ന് പറഞ്ഞതു കേട്ടു ; ഗണേഷിന്റെ മുൻ പേഴ്സണൽ സ്റ്റാഫിന്റെ മൊഴി
- വിജയ്ക്ക് ആസ്തി 625 കോടി ; സംഗീതയ്ക്ക് സ്വന്തമായി 391 പവൻ
- ജെയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ മരിച്ചു ; കാരണം അജ്ഞാതം
- സഞ്ജു മങ്ങി; സൂര്യവംശിയും ജഡേജയും തിളങ്ങി; ചെന്നൈയെ പഞ്ചറാക്കി രാജസ്ഥാൻ
- ചായം കൊണ്ട് മിനുക്കിയ ഈസ്റ്റർ മുട്ടകൾ; പിന്നിലെ കഥ ഇതാണ്
Author: Anu Nair
ബെംഗളൂരു: സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതിയായ കന്നഡ നടി രണ്യ റാവുവിന്റെ രണ്ടാനച്ഛൻ ഡിജിപി രാമചന്ദ്ര റാവുവിനെ നിർബന്ധിത അവധിയിൽ അയച്ച് സർക്കാർ.അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (റിക്രൂട്ട്മെന്റ്) കെ വി ശരത് ചന്ദ്രയെ പകരം നിയമിക്കും. അതേസമയം ഡിആർഐ ഉദ്യോഗസ്ഥർ തന്നെ ആക്രമിക്കുകയും , വെള്ളപേപ്പറുകളിൽ ഒപ്പിടാൻ നിർബന്ധിക്കുകയും ചെയ്തുവെന്ന് രണ്യ ആരോപിച്ചു. ബെംഗളൂരുവിലെ ഡിആർഐ അഡീഷണൽ ഡയറക്ടർ ജനറലിന് അയച്ച കത്തിൽ, തന്റെ മേൽ വ്യാജ കേസ് ചുമത്തിയതായാണ് രന്യ പറയുന്നത് . “ഈ കാര്യത്തിൽ ഞാൻ നിരപരാധിയാണെന്ന് പറയാൻ പോലും നിങ്ങളുടെ ഉദ്യോഗസ്ഥർ എന്നെ അനുവദിച്ചില്ല . കസ്റ്റഡിയിലെടുത്തതുമുതൽ കോടതിയിൽ ഹാജരാക്കുന്നതുവരെ 10 മുതൽ 15 തവണ വരെ മുഖത്ത് അടിച്ചതായും “ രന്യ റാവു കത്തിൽ പറയുന്നു. ‘ 50 ഓളം പേപ്പറുകളിലും ഒപ്പിടാൻ നിർബന്ധിച്ചു . ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, ‘നിങ്ങൾ ഒപ്പിട്ടില്ലെങ്കിൽ, നിങ്ങളുടെ പിതാവിന്റെ പേരും വ്യക്തിത്വവും ഞങ്ങൾ വെളിപ്പെടുത്തും,…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽ ലഷ്കർ ഭീകരൻ അബു ഖത്തലിനെ അജ്ഞാതർ വെടിവച്ചു കൊലപ്പെടുത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയാണ് അബു ഖത്തൽ. ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട് നിരവധി ഭീകര പ്രവർത്തനങ്ങൾ നടത്തിയതിന്റെ സൂത്രധാരന്മാരിൽ ഒരാളാണ് അബു ഖത്തൽ .2017 ലെ റിയാസി ബോംബ് സ്‌ഫോടനം, 2023 ൽ ജമ്മു കശ്മീരിൽ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണം എന്നിവയുൾപ്പെടെ നിരവധി ആക്രമണങ്ങളിൽ ഇയാൾക്ക് പങ്കുണ്ട്. ഹാഫിസ് സയിദാണ് ലഷ്‌കര്‍ ഈ ത്വയ്ബയുടെ ചീഫ് ഓപ്പറേഷണല്‍ കമാന്‍ഡറായി ഖത്തലിനെ നിയമിക്കുന്നത്.വാഹനത്തിൽ സഞ്ചരിക്കുമ്പോൾ രണ്ട് അജ്ഞാതർ ഖത്തലിനു നേരെ വെടിയുതിർക്കുകയായിരുന്നു. വർഷങ്ങളായി ഖത്തൽ ഇന്ത്യൻ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു .ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലും ഖത്തൽ ഉൾപ്പെട്ടിരുന്നു. 2023 ജനുവരിയിൽ ജമ്മു കശ്മീരിലെ രജൗരിയിലും ഡാങ്‌രിയിലും കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ലക്ഷ്യമിട്ട് നടന്ന ഭീകരാക്രമണങ്ങളിലും ഖത്തലിനു പങ്കുണ്ട് . 2023 ജനുവരി 1 ന് ഡാങ്‌രി ഗ്രാമത്തിൽ നടന്ന…
കോട്ടയം : പൂഞ്ഞാറിൽ കഞ്ചാവുമായി പത്താം ക്ലാസുകാരൻ പിടിയിൽ. പൂഞ്ഞാർ പനച്ചിപ്പാറയിലാണ് പത്താം ക്ലാസ് വിദ്യാർത്ഥി കഞ്ചാവുമായി എക്സൈസിന്റെ പിടിയിലായത് . ആറ് ഗ്രാം കഞ്ചാവാണ് കുട്ടിയിൽ നിന്ന് കണ്ടെടുത്തത് . ഇന്നലെ രാത്രിയിലാണ് സംഭവം . റോഡിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട വിദ്യാർത്ഥിയെ പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത് . പരിശോധനയ്ക്കിടെ വിദ്യാർത്ഥി എക്സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിട്ടു. നിലത്തു വീണ എക്സൈസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.
ചെന്നൈ : നെഞ്ചുവേദനയെ തുടർന്ന് സംഗീതസംവിധായകൻ എ.ആർ. റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് 58 കാരനായ റഹ്മാനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇ സി ജി , എക്കോകാർഡിയോഗ്രാം അടക്കമുള്ള പരിശോധനകൾ നടത്തി. എ ആർ റഹ്മാനെ ആൻജിയോഗ്രാം പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചത്. ലണ്ടനിലായിരുന്ന റഹ്മാൻ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചെന്നൈയിൽ തിരിച്ചെത്തിയത്.
കൊച്ചി : പോലീസ് ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ . സേവനമാണ് പ്രധാനമെന്നും , അധികാരത്തിന്റെ ശേഷി കാണിക്കലോ, സാധാരണക്കാരെ ഏതെങ്കിലും വിധത്തിൽ ഉപദ്രവിക്കല്ലോ അല്ല പോലീസിന്റെ കടമയെന്നും പിണറായി പറഞ്ഞു . പോലീസ് സേനയിലെ കൂട്ടായ്മ ശക്തിപ്പെടുത്തണം . അത്യപൂർവ്വം പോലീസുകാർ തെറ്റായ രീതിയിൽ പെരുമാറുന്നുണ്ട് . ഇടപഴകുവാൻ കഴിയുന്നവരുമായി മാത്രം ഇടപെടുക . ക്രിമിനലുകളുമായി ചങ്ങാത്തം കൂടരുത് . അടുത്ത കാലത്തായി ലഹരി വൻ തോതിൽ നാടിനെ പിടികൂടാൻ ശ്രമിക്കുന്നു.ഇതിൽ ഫലപ്രദമായ ഇടപെടലാണ് പൊലീസും എക്സൈസും നടത്തിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവരിലേയ്ക്ക് പല രീതിയിൽ ലഹരി എത്തിച്ചേരുന്നു . ആ വ്യക്തിയെ ലഹരിയിൽ നിന്ന് മുക്തമാക്കുക എന്നതാണ് കടമയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗോലാഘട്ട് ; അസമിലെ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് താൻ ക്രൂരമർദ്ദനത്തിനിരയായതായി ആഭ്യന്തരമന്ത്രി അമിത് ഷാ. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്ന കാലത്താണ് തന്നെ തടങ്കലിൽ വച്ചതെന്നും അമിത് ഷാ പറഞ്ഞു. ഡെർഗാവിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . “ കോൺഗ്രസ് അസമിൽ സമാധാനം നൽകിയിട്ടില്ല .ആസാമിലെ കോൺഗ്രസ് സർക്കാരും എന്നെ മർദ്ദിച്ചിട്ടുണ്ട്. ഹിതേശ്വർ സൈകിയ അസം മുഖ്യമന്ത്രിയായിരുന്നു, മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്കെതിരെ ‘അസം കി ഗാലിയാൻ സുനി ഹേ, ഇന്ദിരാഗാന്ധി ഖൂനി ഹേ’ എന്ന് ഞങ്ങൾ മുദ്രാവാക്യം വിളിക്കാറുണ്ടായിരുന്നു. അസമിൽ എനിക്കും ഏഴ് ദിവസം ജയിൽ ഭക്ഷണം ലഭിച്ചു, രാജ്യമെമ്പാടുമുള്ള ആളുകൾ അസമിനെ രക്ഷിക്കാൻ എത്തി. ഇന്ന് അസം വികസനത്തിന്റെ പാതയിൽ മുന്നേറുകയാണ്,”അമിത് ഷാ പറഞ്ഞു. അടുത്ത 5 വർഷത്തിനുള്ളിൽ അസമിലെ ലച്ചിത് ബർഫുകാൻ പോലീസ് അക്കാദമി രാജ്യത്തെ ഏറ്റവും മികച്ച ഒന്നായി മാറുമെന്നും അദ്ദേഹം പറഞ്ഞു.ലച്ചിത് ബർഫുകന്റെ പേരിട്ടതിന് അസം മുഖ്യമന്ത്രി ഹിമന്ത…
കൊല്ലം: ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ഏപ്രില്‍ 15ന് നടക്കുന്ന കൊല്ലം പൂരത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിനുള്ള അപേക്ഷ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മ്മല്‍കുമാര്‍ നിരസിച്ചു. കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി, തഹസില്‍ദാര്‍, ജില്ലാ ഫയര്‍ ഓഫീസര്‍ എന്നിവരുടെ റിപ്പോര്‍ട്ടിന്‌റെയും വെടിക്കെട്ടിനുള്ള സ്ഫോടക വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഈ സ്ഥലത്ത് പെസോ അനുശാസിക്കുന്ന നിബന്ധനക്കനുസൃതമായ മാഗസിന്‍ സ്ഥാപിക്കാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അറിയിപ്പില്‍ പറയുന്നു. കൊല്ലം പൂരം നടക്കുന്ന ആശ്രാമം മൈതാനം നഗരത്തിന്റെ മധ്യഭാഗത്താണ്. ഫ്ളാറ്റുകളും മറ്റുമുള്ള ജനവാസ മേഖലയുമാണ്. പതിനായിരകണക്കിന് ആളുകള്‍ പൂരം കാണാനും അനുബന്ധ കച്ചവടങ്ങള്‍ക്കുമായി തിങ്ങിനിറയുന്ന അവസ്ഥയുണ്ടാകും. കൂടാതെ 30ല്‍ പരം ആനകള്‍ അണിനിരക്കുന്നതും വാഹനം പാര്‍ക്ക് ചെയ്യുന്നതും, ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും ഏതെങ്കിലും തരത്തിലുള്ള അപകടം ഉണ്ടായാല്‍ അടിയന്തര സാഹചര്യം പരിഗണിച്ച് വാഹനങ്ങള്‍ മാറ്റുന്നതിനും ജനങ്ങളെ ഒഴിപ്പിക്കുന്നതും ബുദ്ധിമുട്ട് ഉണ്ടാക്കും. 1990 ലെ മലനട വെടിക്കെട്ട് അപകടത്തിലും 2016 ലെ പുറ്റിങ്ങല്‍…
മലപ്പുറം: മദ്രസ വിദ്യാഭ്യാസം നടത്തിയവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നുമായി പിടിയിൽ ആകുന്നതെന്ന് കെടി ജലീൽ എംഎൽഎ. മയക്കുമരുന്നിനെതിരെ മുസ്ലിം സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും ജലീൽ പറഞ്ഞു. മലപ്പുറത്ത് നടന്ന പരിപാടിയിലായിരുന്നു ജലീലിന്റെ പ്രസ്താവന. മദ്രസയിൽ പോയി പഠിച്ചിട്ടുള്ളവരാണ് ഏറ്റവും കൂടുതൽ ലഹരി മരുന്നമായി പിടിയിലാകുന്നത്. MDMA കൈവശം വച്ചതിനും കഞ്ചാവ് കടത്തിയതിനും പിടിയിലാകുന്ന വ്യക്തികളെ പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും. അവരെല്ലാവരും മദ്രസകളിൽ പോയിട്ടുണ്ട് . പണത്തോടുള്ള അമിതമായ മോഹമാണ് ഇതിനു പ്രധാന കാരണം. ലഹരിക്കടത്തും വിതരണവും ഒരു തെറ്റല്ലെന്ന് അവർ ചിന്തിക്കുന്നു. സത്യത്തിൽ, ധാർമികമായി മുന്നിൽ നിൽക്കേണ്ടവരാണ് മുസ്ലീങ്ങൾ. കാരണം മുസ്ലീങ്ങളെ പോലെ മതവിദ്യാഭ്യാസവും മതപഠനവും ധാർമികപഠനവും ലഭിക്കുന്ന മറ്റൊരു വിഭാഗം ഈ രാജ്യത്തില്ല. മദ്രസയിൽ പോയി ധാർമിക മൂല്യങ്ങളെ കുറിച്ച് പഠിച്ചവർ ഇങ്ങനെ ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണം. ഹിന്ദു വിഭാഗത്തിലെ കുട്ടികൾക്ക് ഒരുതരത്തിലുള്ള മതവിദ്യാഭ്യാസവും അവരുടെ ചെറുപ്പകാലത്ത് കിട്ടുന്നില്ല. നിങ്ങൾ കളവ് നടത്തരുത്, മദ്യപിക്കരുത്, ലഹരി വസ്തുക്കൾ…
കൊച്ചി: കളമശ്ശേരി ഗവൺമെന്റ് പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്നും കഞ്ചാവ് പിടികൂടിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്, കഞ്ചാവ് വാങ്ങിക്കുന്നവർക്ക് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും വരെ വിതരണക്കാർ നിശ്ചയിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഒരു പൊതി കഞ്ചാവിന് 500 രൂപയാണ് വില. മുൻകൂട്ടി പണം നൽകുന്നവർക്ക് ഓഫറിലാണ് കഞ്ചാവ് നൽകിയതെന്നും പോലീസ് പറയുന്നു. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 300 രൂപയ്ക്ക് കഞ്ചാവ് നൽകും എന്നായിരുന്നു വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചതെന്നും പോലീസ് കണ്ടെത്തി അതേസമയം കോളേജ് പ്രിൻസിപ്പാൾ പോലീസിനു നൽകിയ കത്താണ് ഹോസ്റ്റലിലെ ലഹരിവേട്ടയ്ക്ക് നിർണായകമായത്. 12-ാം തീയതി കോളേജ് ഹോസ്റ്റലിൽ ലഹരിപാർട്ടി നടക്കുന്നുവെന്ന് പറഞ്ഞ് പ്രിൻസിപ്പൾ പോലീസിനു കത്ത് നൽകിയിരുന്നു. ലഹരിക്കായി പണപ്പിരിവ് നടത്തുന്ന കാര്യവും കത്തിൽ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കോളേജ് ഹോസ്റ്റലിൽ റെയ്ഡ് നടത്തിയത്.
വാഷിങ്ടണ്‍: അമേരിക്കയില്‍ ഹമാസ് അനുകൂല വിദ്യാര്‍ത്ഥി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ യുഎസ് അധികൃതര്‍ നാടുകടത്തി. ഹമാസിനെ പിന്തുണച്ചതിനും യുഎസിനെതിരെ സമരം ചെയ്തതിനുമാണ് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്കില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയായ രഞ്ജിനി ശ്രീനിവാസനെ നാടുകടത്തിയത്. വിദ്യാര്‍ത്ഥി വിസയിലെത്തി രാജ്യത്തിനെതിരെ സമയം ചെയ്തതിന് രഞ്ജിനിയുടെ വിസ യുഎസ് അധികൃതര്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഇതേ തുടര്‍ന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം ലാന്റ് സെക്യൂരിറ്റിയുടെ സിബിപി ആപ്പ് ഉപയോഗിച്ച് സ്വയം രാജ്യം വിടാനുള്ള സന്നദ്ധത രഞ്ജിനി അറിയിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നതുമായി ബന്ധപ്പെട്ട് മാര്‍ച്ച് രണ്ടാംവാരമാണ് ഹോംലാന്റ് സെക്യൂരിര്‌റി സിബിപി ആപ്പ് പുറത്തിറക്കിയത്. വിസ റദ്ദാക്കപ്പെടുന്നവര്‍ക്ക് നാടുകടത്തുന്നതിന് സമ്മതമാണെന്ന് ആപ്പിലൂടെ അറിയിക്കാം. യുഎസിലെ ശിക്ഷാ നടപടികള്‍ ഒഴിവാക്കി സ്വന്തം നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്. രഞ്ജിനി ശ്രീനിവാസന്‍ ഈ ആപ്പിലൂടെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള തീരുമാനം അറിയിക്കുകയായിരുന്നു. രഞ്ജിനി നാട്ടിലേക്ക് പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഹോംലാന്റ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പുറത്തുവിട്ടു. യുഎസില്‍…
Subscribe to Updates
Get the latest creative news from FooBar about art, design and business.
