മുംബൈ ; അഞ്ച് കോടി രൂപ നൽകണമെന്നാവശ്യപ്പെട്ട് നടൻ സൽമാൻ ഖാനെ വിളിച്ച യുവാവ് അറസ്റ്റിൽ . വിക്രം എന്ന 33 കാരൻ കർണാടകയിൽ നിന്നാണ് അറസ്റ്റിലായത് . കൂടുതൽ അന്വേഷണത്തിനായി ഇയാളെ മുംബൈയിലേയ്ക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ട് .
മുംബൈ പോലീസ് കൺ ട്രോൾ റൂമിലാണ് ഭീഷണി സന്ദേശം ലഭിച്ചത് . താൻ ലോറൻ ബിഷ്ണോയിയുടെ സഹോദരനാണെന്ന് പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത് .കൃഷ്ണമൃഗത്തെ വേട്ടയാടിയതിന് സൽമാൻ മാപ്പ് പറയണമെന്നും അല്ലെങ്കിൽ അഞ്ച് കോടി രൂപ നൽകണമെന്നും വിക്രം ഭീഷണിപ്പെടുത്തി.
പണം നൽകാൻ തയ്യാറായില്ലെങ്കിൽ സൽമാന്റെ ജീവൻ തന്നെ അപകടത്തിലാകുമെന്നും വിക്രം ഭീഷണിപ്പെടുത്തി. കഴിഞ്ഞ മാസവും സൽമാൻ ഖാന് ഇത്തരത്തിൽ ഭീഷണി സന്ദേശം വന്നിരുന്നു .വധഭീഷണി മുഴക്കിയവർ രണ്ട് കോടി രൂപയാണ് ആവശ്യപ്പെട്ടത് .ഈ കേസിൽ ബാന്ദ്ര ഈസ്റ്റ് സ്വദേശിയായ അസം മുഹമ്മദ് മുസ്തഫ പിടിയിലായിരുന്നു.
ലോറൻസ് ബിഷ്ണോയിയുമായുള്ള തർക്കം പരിഹരിക്കാൻ അഞ്ച് കോടി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബർ 17 നും സൽമാന് ഭീഷണി വന്നിരുന്നു . ബിഷ്ണോയി സംഘത്തിൽ തന്നെയുള്ള ആളാണ് മുംബൈ പോലീസ് കൺ ട്രോൾ റൂമിൽ വിളിച്ച് പണം ആവശ്യപ്പെട്ടത് .
998 ൽ ഹം സാത്ത് സാത്ത് ഹേയുടെ ചിത്രീകരണത്തിനിടെ കൃഷ്ണമൃഗത്തെ വേട്ടയാടിയപ്പോൾ സൂപ്പർസ്റ്റാർ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് സൽമാൻ്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാൻ പറഞ്ഞു.
സൽമാൻ ഖാനും , പിതാവ് സലീം ഖാനുമെതുരെ നിരന്തരം ഭീഷണി മുഴക്കുകയാണ് ലോറൻസ് ബിഷ്ണോയ് . കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ടാണ് സൽമാനോട് ലോറൻസ് ബിഷ്ണോയിയ്ക്ക് പക ആരംഭിക്കുന്നത് . സൽമാൻ രാജസ്ഥാനിലുള്ള ബിഷ്ണോയി വിഭാഗത്തിന്റെ ക്ഷേത്രത്തിലെത്തി മാപ്പ് പറയണമെന്നും , അല്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ലോറൻസ് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.