- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
- 50 കാരന്റെ മരണം; കസ്റ്റഡിയിൽ എടുത്ത സ്ത്രീയെ വിട്ടയച്ചു
- തൃശൂരിനെ പൂരത്തിമർപ്പിൽ ആറാടിച്ച് നരേന്ദ്ര മോദിയുടെ റോഡ് ഷോ
- ഡബ്ലിനിൽ യുവാവിന് നേരെ ആക്രമണം
Author: Anu Nair
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച തരൂരിനെ പുകഴ്ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . തരൂരിന്റെ ആത്മാർത്ഥയെ അഭിനന്ദിക്കുന്നതായും, മറ്റ് കോൺഗ്രസുകാരിൽ നിന്ന് താങ്കൾ വ്യത്യസ്തനാണെന്നും കെ സുരേന്ദ്രൻ എക്സിൽ കുറിച്ചു. ‘ പ്രിയപ്പെട്ട ശശി തരൂർ ജി, നിങ്ങളുടെ സത്യസന്ധതയെ ഞാൻ എപ്പോഴും അഭിനന്ദിക്കുന്നു. ‘ആദ്യം ഞാൻ അതിനെ എതിർത്തു’ എന്ന് പറയുന്നതിലും ഇപ്പോൾ റഷ്യ-ഉക്രെയ്‌നിലെ മോദിനയത്തിന്റെ വിജയത്തെ പ്രശംസിക്കുന്നതിലും നിങ്ങൾ കാണിക്കുന്ന സത്യസന്ധത പ്രശംസനീയമാണ്. നിങ്ങളുടെ @INCIndia സഹപ്രവർത്തകരിൽ നിന്ന് വ്യത്യസ്തമായി, പ്രധാനമന്ത്രി @narendramodi ജിയുടെ കീഴിൽ ഇന്ത്യയുടെ ആഗോള ഉയർച്ച നിങ്ങൾ കാണുന്നു, ശരിക്കും ഒരു നവോന്മേഷദായകമായ കാഴ്ചപ്പാട് ‘ – സുരേന്ദ്രൻ എക്സ് പോസ്റ്റിൽ പറഞ്ഞു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചുക്കൊണ്ടുള്ള ശശി തരൂരിന്റെ പരാമർശം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം. അതേസമയം കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കിയിരിക്കുകയാണ് ശശി തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രി…
നാഗ്പൂർ : മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ നടന്ന കലാപത്തിലെ മുഖ്യപ്രതി ഫഹീം ഷമീം ഖാൻ അറസ്റ്റിൽ. മൈനോറിറ്റി ഡെമോക്രാറ്റിക് പാർട്ടി (എംഡിപി) യുടെ സിറ്റി പ്രസിഡന്റാണ് ഫഹീം ഖാൻ . യശോധര നഗറിലാണ് ഫഹീം ഖാൻ താമസിക്കുന്നത്. അക്രമത്തിന് മുമ്പ് ഫഹീം പ്രകോപനപരമായ പ്രസംഗം നടത്തിയിരുന്നുവെന്നും ഇത് സാമുദായിക സംഘർഷം വർദ്ധിപ്പിക്കുകയും അക്രമത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു. അക്രമത്തിന് ശേഷം പ്രദേശത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും നഗരത്തിലെ പല സെൻസിറ്റീവ് പ്രദേശങ്ങളിലും കർഫ്യൂ തുടരുകയാണ്. അക്രമത്തിൽ നിരവധി പേർക്ക് പരിക്കേറ്റു, പോലീസിന് നേരെയും അക്രമം ഉണ്ടായി. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാഗ്പൂർ സീറ്റിൽ നിന്നുള്ള എംഡിപി സ്ഥാനാർത്ഥിയായിരുന്നു ഫഹീം ഖാൻ . അന്ന് മുതിർന്ന ബിജെപി നേതാവ് നിതിൻ ഗഡ്കരിയോട് വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെട്ടു. ഖുറാൻ കത്തിച്ചതായും കിംവദന്തികൾ പരന്നതോടെയാണ് അക്രമം ആരംഭിച്ചത്. അക്രമം ആസൂത്രിതമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞിരുന്നു.
കൊല്ലം: മയ്യനാട് താന്നിയിൽ രണ്ടു വയസ്സുള്ള മകനെ കൊലപ്പെടുത്തി ദമ്പതികൾ ആത്മഹത്യ ചെയ്തു. അജീഷ് (38), ഭാര്യ സുലു (36), മകൻ ആദി എന്നിവരാണ് മരിച്ചത്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ അജീഷിന് രണ്ടാഴ്ച മുമ്പാണ് കാൻസർ സ്ഥിരീകരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗവും കൂടിച്ചേർന്നതാണ് ദമ്പതികളെ ഈ കടുത്ത നടപടിയിലേക്ക് നയിച്ചതെന്ന് ഇരവിപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ രാജീവ് പറഞ്ഞു. അജീഷിന്റെ മാതാപിതാക്കൾക്കൊപ്പം ഒരു വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. രാവിലെ ദമ്പതികൾ വാതിൽ തുറക്കാതിരുന്നതോടെ മാതാപിതാക്കൾ സുലുവിന്റെ മാതാപിതാക്കളെയും വിളിച്ചു വരുത്തി കതക് തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയുടെ മൃതദേഹം കിടക്കയിലായിരുന്നു. അജീഷും സുലുവിനെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത് .സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി : വോട്ടർ ഐഡികൾ ആധാർ നമ്പറുകളുമായി ബന്ധിപ്പിക്കാനുള്ള നീക്കം നടക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ . യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) യുമായി ഇത് സംബന്ധിച്ച് സാങ്കേതിക കൂടിയാലോചനകൾ ഉടൻ ആരംഭിക്കുമെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 326 അനുസരിച്ച്, ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ വോട്ടവകാശം നൽകാൻ കഴിയൂ. ആധാർ കാർഡ് ഒരു വ്യക്തിയുടെ ഐഡന്റിറ്റി വ്യക്തമാക്കുകയാണ് ചെയ്യുക . എന്നാൽ ഇന്ത്യയിലേയ്ക്ക് അനധികൃതമായി എത്തിയിരിക്കുന്ന ബംഗ്ലാദേശികൾ അടക്കമുള്ളവർ ആധാർകാർഡുകൾ സ്വന്തമാക്കുന്നതായി അന്വേഷണ ഏജൻസികൾ പലപ്പോഴും മുന്നറിയിപ്പ് നൽകിയിരുന്നു. അതിനുപിന്നാലെയാണ് പുതിയ നീക്കം . ചൊവ്വാഴ്ച ന്യൂഡൽഹിയിലെ നിർവചൻ സദനിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ വകുപ്പ് സെക്രട്ടറി, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) സെക്രട്ടറി, UIDAI സിഇഒ, സാങ്കേതിക വിദഗ്ധർ എന്നിവരുമായി ചീഫ് ഇലക്ഷൻ കമ്മീഷണർ (CEC), ഗ്യാനേഷ് കുമാർ, ഇലക്ഷൻ കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ.…
ക്രൂ- 9 ന്റെ വിജയകരമായ ലാന്റിങ്ങിന് സ്പേസ് എക്സിനും നാസക്കും ഡൊണൾഡ് ട്രംപിനും അഭിനന്ദനമറിയിച്ച് ഇലോണ്‍ മസ്ക്. എക്സിലൂടെയാണ് മസ്കിന്റെ പ്രതികരണം അതേസമയം നാസയും ആദ്യ പ്രതികരണം നടത്തി. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച് , നിക്ക് അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയവരിൽ ഞങ്ങൾ സന്തോഷവാന്മാരാണെന്നാണ് നാസയുടെ പ്രതികരണം. ട്രമ്പിന്റെ നിർദേശപ്രകാരം നാസയും, സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുൻപേ പൂർത്തിയാക്കുകയായിരുന്നുവെന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പും, പരിശ്രമവും കൊണ്ട് ഭൂമിയുടെയും, ചന്ദ്രന്റെയും, ചൊവ്വയുടെയും അതിർവരമ്പുകൾ ഭേദിച്ച് മുഴുവൻ മനുഷ്യരാശിക്കും വേണ്ടി നമ്മൾ ഒരുമിച്ച് മുന്നോട്ട് പോകുകയാണ് എന്നും പെട്രോ കൂട്ടിച്ചേർത്തു.
ഫ്‌ളോറിഡ: ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിപ്പിച്ച് സുനിത വില്യംസും ബുച്ച് വിൽമോറും സുരക്ഷിതരായി ഭൂമിയിലെത്തി. ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27നാണ് നാല് ബഹിരാകാശ യാത്രികരുമായി ഡ്രാഗൺ പേടകം മെക്‌സിക്കോ ഉൾക്കടലിൽ ലാൻഡ് ചെയ്തത്. തുടർന്ന് സ്‌പേസ് റിക്കവറി കപ്പൽ പേടകത്തിനരികിലേക്കെത്തി നാല് ബഹിരാകാശ സഞ്ചാരികളെയും പേടകത്തിന് പുറത്തെത്തിച്ചു. ഒരുനിമിഷം നിവർന്നുനിൽക്കാൻ അനുവദിച്ച ശേഷമാണ് നാലുപേരെയും സ്ട്രെച്ചറിൽ കപ്പലിലേക്ക് മാറ്റിയത്. ഇന്റർനാഷണൽ സ്പേസ് സ്റ്റേഷനിലെ മാസങ്ങൾ നീണ്ട ദൗത്യത്തിനു ശേഷം സുനിത വില്യംസ്, ബച്ച്, നിക്ക്, അലക്സാണ്ടർ എന്നിവർ തിരിച്ചെത്തിയതിൽ ഞങ്ങൾ അത്യന്തം സന്തോഷവാന്മാരാണെന്ന് നാസ പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിന്റെ നിർദ്ദേശപ്രകാരം നാസയും സ്പേസ് എക്സും ഒറ്റക്കെട്ടായി പ്രവർത്തിച്ച് ദൗത്യം ഒരു മാസം മുന്നേ പൂർത്തിയാക്കുകയായിരുന്നു എന്ന് നാസ ആക്ടിംഗ് അഡ്മിനിസ്ട്രേറ്റർ ജാനെറ്റ് പെട്രോ പറഞ്ഞു. ട്രംപിന്റെ വെല്ലുവിളി ഏറ്റെടുത്ത് രണ്ട് ടീമും ഒരുമിച്ച് യാത്രികരെ വീട്ടിലേക്കെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. കൃത്യമായ തയ്യാറെടുപ്പും അര്‍പ്പണബോധവും പരിശ്രമവും കൊണ്ട്, ഭൂമിയുടെയും ചന്ദ്രന്റെയും ചൊവ്വയുടെയും അതിര്‍നരന്പുകൾ…
ന്യൂഡൽഹി : കോൺഗ്രസിനെ വീണ്ടും പ്രതിരോധത്തിലാക്കി ശശി തരൂർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയതന്ത്രജ്ഞതയെ പ്രശംസിച്ചാണ് ഇത്തവണ തരൂർ രംഗത്തെത്തിയിരിക്കുന്നത് . റഷ്യ – യുക്രെയ്ൻ യുദ്ധം തുടങ്ങിയപ്പോൾ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയുടെ രീതിയെ താൻ അന്ന് പാർലമെന്റിൽ വിമർശിച്ചിരുന്നു. എന്നാൽ അന്നത്തെ തന്റെ നിലപാട് തെറ്റാണെന്ന് തെളിഞ്ഞു കഴിഞ്ഞു . ഒരേസമയം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിൻ പുടിനും, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയ്ക്കും സ്വീകാര്യനായ നേതാവായി മോദി മാറി. രണ്ടിടത്തും അംഗീകരിക്കപ്പെടാൻ കഴിഞ്ഞ ഒരു പ്രധാനമന്ത്രി ഇന്ത്യയ്ക്കുണ്ട്. 2022 ഫെബ്രുവരിയിൽ പാർലമെന്റിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ നിലപാടിനെ വിമർശിച്ച ഒരാളാണ് ഞാൻ. അന്നത്തെ മണ്ടത്തരം ഞാന്‍ തിരുത്തുന്നു’ തരൂർ പറഞ്ഞു. രാജ്യ തലസ്ഥാനത്ത് നടന്ന ഒരു ചർച്ചയിൽ പങ്കെടുക്കുമ്പോഴായിരുന്നു തരൂരിന്റെ പരാമർശം.
പത്തനംതിട്ട: മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ ‘വഴിപാട്’ അർപ്പിച്ച് നടൻ മോഹൻലാൽ . മമ്മൂട്ടിയുടെ പേരിൽ ഉഷ പൂജ നടത്തിയ മോഹൻലാൽ ഭാര്യ സുചിത്രയുടെ പേരിലും ശബരിമലയിൽ പൂജ നടത്തി. ‘മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം’ എന്ന പേരിൽ മോഹൻലാൽ ഉഷ പൂജ നടത്തിയത് . തന്റെ പുതിയ ചിത്രമായ ‘എൽ2: എമ്പുരാൻ’ റിലീസിനായി തയ്യാറെടുക്കുന്നതിനിടെയാണ് അയ്യന്റെ അനുഗ്രഹം തേടാൻ മോഹൻലാൽ ശബരിമലയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരമാണ് മോഹൻലാൽ ശബരിമലയിലെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം പമ്പയിൽ നിന്നാണ് കെട്ടുമുറുക്കി സന്നിധാനത്തേയ്ക്ക് എത്തിയത് . ഒപ്പം സുഹൃത്ത് കെ. മാധവനും ഉണ്ടായിരുന്നു. 2015 ൽ തന്റെ സൂപ്പർഹിറ്റ് ചിത്രമായ ‘പുലിമുരുകൻ’ റിലീസ് ചെയ്ത സമയത്താണ് മോഹൻലാൽ അവസാനമായി ശബരിമല സന്ദർശിച്ചത്.
കണ്ണൂർ: പാപ്പിനിശ്ശേരിയിലെ പാറക്കലിൽ നാലുമാസം പ്രായമായ പെൺകുഞ്ഞിനെ കൊന്നത് ബന്ധുവായ 12 കാരി. മിഴ്നാട് സ്വദേശികളായ മുത്തു – അക്കമ്മൽ ദമ്പതികളുടെ മകൾ യാസികയാണ് മരിച്ചത്. നാല് മാസം മാത്രം പ്രായമായ കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞാണ് കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ പിതാവിന്റെ മൂത്ത സഹോദരിയുടെ മകളാണ് 12 വയസ്സുകാരി . മാതാപിതാക്കളെ നഷ്ടപ്പെട്ട പെൺകുട്ടിയെ മാതൃസഹോദരനായ മുത്തുവും, ഭാര്യയും ഒപ്പം കൂട്ടുകയായിരുന്നു. കുഞ്ഞ് വന്നതോടെ തന്നോടുള്ള സ്നേഹം കുറയുമെന്ന് കരുതിയാണ് ഇത് ചെയ്തതെന്നാണ് പെൺകുട്ടി പറഞ്ഞത്. തിങ്കളാഴ്ച രാത്രി ശുചിമുറിയിൽ പോകാൻ പുറത്തിറങ്ങിയപ്പോഴാണ് കുഞ്ഞ് മാതാപിതാക്കളുടെ അരികിൽ ഉറങ്ങുന്നത് കണ്ടതെന്നും, തുടർന്നാണ് കുഞ്ഞിനെ കിണറ്റിൽ ഇട്ടതെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പിന്നീട് പെൺകുട്ടി തന്നെയാണ് കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് മുത്തുവിനെ വിളിച്ചുണർത്തിയതും. പരിഭ്രാന്തരായ കുഞ്ഞിന്റെ മാതാപിതാക്കൾ അതേ വളപ്പിൽ താമസിക്കുന്ന മറ്റ് തൊഴിലാളികളെ ഉണർത്തി, തിരച്ചിൽ ആരംഭിച്ചു. അർദ്ധരാത്രിയോടെ, അയൽക്കാരിൽ ഒരാളാണ് അവരുടെ വീടിന് 10 മീറ്റർ പിന്നിലുള്ള കിണറ്റിൽ കുട്ടിയുടെ മൃതദേഹം…
ബെംഗളൂരു : അറസ്റ്റിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ഭർത്താവ് ജതിൻ ഹുക്കേരി . ഇതിനായി ജതിൻ കഴിഞ്ഞ ദിവസം കർണാടക ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു. വിവാഹശേഷം താനും ഭാര്യയും വേർപിരിഞ്ഞതായി ഹർജിയിൽ പറയുന്നു . 2024 നവംബറിൽ ജതിൻ ഹുക്കേരിയും നടി രന്യ റാവുവും വിവാഹിതരായെങ്കിലും വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണം 2024 ഡിസംബർ മുതൽ വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് ഹുക്കേരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഈ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റിൽ നിന്ന് ഇളവ് തേടിയിരിക്കുന്നത്. ഡിആർഐയുടെ അടുത്ത വാദം കേൾക്കുന്നത് വരെ ഹുക്കേരിക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്ന് കർണാടക ഹൈക്കോടതി വ്യക്തമാക്കിയതായും സൂചനയുണ്ട്. മാർച്ച് 3 ന് ദുബായിൽ നിന്ന് ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് 12.5 കോടി രൂപ വിലമതിക്കുന്ന 14.2 കിലോഗ്രാം സ്വർണ്ണക്കട്ടികളുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) ഉദ്യോഗസ്ഥർ രണ്യ റാവുവിനെ പിടികൂടിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
