കോട്ടയം : വൈക്കത്ത് യുവാവ് ഭാര്യയേയും , ഭാര്യാമാതാവിനെയും വെട്ടിക്കൊന്നു.മറവന്തുരുത്ത് നിവാസികളായ ഗീത (58) മകൾ ശിവപ്രിയ എന്നിവരാണ് കൊല്ലപ്പെട്ടത് .ശിവപ്രിയയുടെ ഭർത്താവ് നിതീഷ് പോലീസിൽ കീഴടങ്ങി . കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.നിതീഷ് കൊല നടത്തുമ്പോൾ നാലു വയസുള്ള കുട്ടിയും വീട്ടിലുണ്ടായിരുന്നു. സംഭവത്തിന് പിന്നാലെ മകളെ സ്വന്തം വീട്ടിൽ ഏൽപ്പിച്ച ശേഷം നിതീഷ് പോലീസിൽ കീഴടങ്ങുകയായിരുന്നു.
നിതീഷിന്റെ ശരീരത്തിലെ പരിക്കുകൾ കണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് നിതീഷ് കൊലപാതക വിവരം അവരെ അറിയിച്ചത് . പിന്നാലെ സ്റ്റേഷനിലെത്തി കീഴടങ്ങി . ജില്ലാ പോലീസ് മേധാവി അടക്കമുള്ളവർ സ്ഥലത്തെത്തി . ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി . പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹങ്ങൾ നാളെ വീട്ടുകാർക്ക് വിട്ടു നൽകും .