ചെന്നൈ: റിസർവ്വ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് രാവിലെ അദ്ദേഹത്തെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . നിലവിൽ അദ്ദേഹത്തെ ആരോഗ്യ നില തൃപ്തികരമാണ്.
ആരോഗ്യനില സംബന്ധിച്ച് ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്നും ആർബിഐ വക്താവ് അറിയിച്ചു. കടുത്ത നെഞ്ചരിച്ചൽ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും , ഉച്ചയോടെ ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആർബിഐ വക്താവ് പറഞ്ഞു.
Discussion about this post