ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ അനുയായികളും, പോലീസും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ ഉദ്യോഗസ്ഥന്മരാണ് ആക്രമണത്തിൽ മരിച്ചതെന്നാണ് വിവരം.
ഇമ്രാന്റെ മോചനം ആവശ്യപ്പെട്ടാണ് പാകിസ്താനിൽ പ്രതിഷേധം നടക്കുന്നത് . പാകിസ്താനിൽ പലയിടങ്ങളിലും ഇന്റർനെറ്റ് സേവനങ്ങളടക്കം താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ് . നിരവധി വാഹങ്ങളും ഇമ്രാന്റെ പാർട്ടിയായ തെഹ്രീകെ ഇൻസാഫ് അനുയായികൾ കത്തിച്ചു . ഇമ്രാൻ അനുയായികൾ വിവിധ നഗരങ്ങളിൽ നിന്നായി ഇസ്ലാമാബാദിലേക്ക് പ്രതിഷേധവുമായി എത്തിക്കൊണ്ടിരിക്കുകയാണ്.പാർലമെന്റിന് സമീപം ഒത്തുകൂടാൻ തെഹ്രീരികെ ഇൻസാഫ് പാർട്ടി നേതാക്കൾ അനുയായികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
തെഹ്രീകെ ഇൻസാഫ് അനുയായികൾ ഇസ്ലാമാബാദിലേക്ക് വലിയ ബോട്ടുകളിലായി പുഴ കടന്ന് എത്തുന്നതിന്റെ ദൃശ്യങ്ങളടക്കം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.ഷിപ്പിംഗ് കണ്ടെയ്നറുകൾ ,ബാരിക്കേഡുകൾ എന്നിവ വച്ച് പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും നിഷ്പ്രയാസം അവയെ എല്ലാം പ്രതിഷേധക്കാർ തകർത്തു
പിടിഐ പതാകകളുമായി നൂറ് കണക്കിന് ബോട്ടുകളാണ് മേഖലയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രതിഷേധക്കാരെ നേരിടാൻ സൈന്യം കണ്ണീർ വാതകവും ഗ്രനേഡുകളും ഉപയോഗിക്കുന്നുണ്ട് . 2023 ഓഗസ്റ്റിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെയാണ് ഇമ്രാനെ ജയിലിലേക്ക് മാറ്റുന്നത്.