- കേരളത്തിൽ കഞ്ചാവ് നിയമവിധേയമാക്കണം : മയക്കുമരുന്ന് ഉപയോഗിക്കാൻ പഠിപ്പിക്കണം : മൈത്രേയൻ
- ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിൽ
- പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒട്ടിച്ച് വിൽപ്പന ; പിതാവ് അറസ്റ്റിൽ
- ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ; ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു
- ബീഫ് എന്ന പേരിൽ വിറ്റത് കുതിരയിറച്ചി ; മൂന്ന് പേരെ പിടികൂടി , കെട്ടിയിട്ട കുതിരകളെ രക്ഷപ്പെടുത്തി നാട്ടുകാർ
- അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണം ഏപ്രിൽ 15 ഓടെ പൂർത്തിയാകും ; വിഗ്രഹങ്ങൾ എത്തി തുടങ്ങി
- നെഞ്ച് വേദന ; ജഗ്ദീപ് ധൻഖറിനെ എയിംസിൽ പ്രവേശിപ്പിച്ചു
Author: Anu Nair
ന്യൂഡൽഹി: ആരോഗ്യസംരക്ഷണത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്തുണയുമായി അഭിനേതാക്കളും ഡോക്ടർമാരും, കായികതാരങ്ങളും . ഡെറാഡൂണിൽ 38-ാമത് ദേശീയ ഗെയിംസിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് രാജ്യത്ത് അമിതവണ്ണത്തിൻ്റെ പ്രശ്നങ്ങളെ പറ്റിയും, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങളുടെ സാധ്യതകളെ പറ്റിയും മോദി പരാമർശിച്ചത്. ഫിറ്റ് ഇന്ത്യ പ്രസ്ഥാനത്തെക്കുറിച്ച് സംസാരിക്കവെ, ആരോഗ്യസംരക്ഷണത്തിനായും മോദി ആഹ്വാനം ചെയ്തു . വ്യായാമത്തിൻ്റെയും ഭക്ഷണക്രമത്തിൻ്റെയും പ്രാധാന്യത്തെ പറ്റിയും അദ്ദേഹം വ്യക്തമാക്കി. ഇപ്പോഴിതാ പ്രധാനമന്ത്രിയുടെ ഈ ആഹ്വാനത്തെ പ്രശംസിച്ച് നടൻ അക്ഷയ് കുമാറാണ് ആദ്യം രംഗത്തെത്തിയത് . ‘ വർഷങ്ങളായി ഞാൻ ഇത് പറയുന്നുണ്ട്. പ്രധാനമന്ത്രി മോദി തന്നെ ഇതിനെക്കുറിച്ച് പറഞ്ഞത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ആരോഗ്യമുണ്ടെങ്കിൽ എല്ലാം ലഭിക്കും. അമിതവണ്ണം നിയന്ത്രിക്കാൻ നല്ല ഭക്ഷണം കഴിക്കുക മാത്രമല്ല വേണ്ടത്ര ഉറങ്ങുകയും വേണം. നല്ല വായുവും വെളിച്ചവും ഉറപ്പാക്കുക. സംസ്കരിച്ച ഭക്ഷണം കഴിക്കരുത്, എണ്ണയുടെ അംശം കുറഞ്ഞ ഭക്ഷണം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക ‘ അക്ഷയ് കുമാർ പറയുന്നു.…
വയനാട് ; മാനന്തവാടി വെള്ളമുണ്ടയിൽ അതിഥി തൊഴിലാളിയെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ച സംഭവത്തിൽ ദമ്പതിമാർ പിടിയിൽ . ഉത്തർപ്രദേശ് സഹറാൻപൂർ സ്വദേശികളായ മുഹമ്മദ് ആരിഫ് , ഭാര്യ സൈനബ് എന്നിവരാണ് അറസ്റ്റിലായത്. യുപി സ്വദേശിയായ മുഖീം അഹമ്മദ് ആണ് കൊല്ലപ്പെട്ടത് . മൂളിത്തോട് പാലത്തിനടിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത് . പ്രതികൾ യുവാവിനെ ക്വാർട്ടേഴ്സിലേയ്ക്ക് വിളിച്ചു വരുത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീയ്യ് മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ബാഗിലാക്കി മാലിന്യമെന്ന വ്യാജേന ഉപേക്ഷിക്കുകയായിരുന്നു. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്ന് മുഹമ്മദ് ആരിഫ് പോലീസിനോട് പറഞ്ഞിരുന്നു. ഭാര്യ സൈനബും കൊലപാതകത്തിന് കൂട്ടു നിന്നു. വെള്ളിയാഴ്ച്ച വൈകുന്നേരമാണ് സംഭവം . മുഹമ്മദ് ആരിഫ് ഓട്ടോയിൽ ബാഗുകളുമായി കയറുകയും , കല്ലോടി മൂളിത്തോട് പാലത്തിനു സമീപം എത്തിയപ്പോൾ ഓട്ടോറിക്ഷ നിർത്തിച്ച് ബാഗുകൾ പാലത്തിൽ നിന്ന് താഴേയ്ക്ക് എറിയുകയുമായിരുന്നു. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി…
കൊച്ചി: സ്ത്രീകൾക്ക് പകുതി വിലയ്ക്ക് സ്കൂട്ടറുകൾ നൽകുമെന്ന് വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത ഇടുക്കി കുടയത്തൂർ സ്വദേശി അനന്തു കൃഷ്ണനെ (26) മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ പദ്ധതികളിലായി സംസ്ഥാനത്തുടനീളം 300 കോടിയിലധികം രൂപ പിരിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ . അനന്തു കൃഷ്ണന്റെ അറസ്റ്റിനെത്തുടർന്ന്, തട്ടിപ്പിനിരയായതായി കാട്ടി 1,200 സ്ത്രീകൾ പരാതി നൽകാൻ മുന്നോട്ടുവന്നിട്ടുണ്ട്. ‘വുമൺ ഓൺ വീൽസ്’ എന്ന പേരിൽ നടത്തിയ ഈ തട്ടിപ്പ് പദ്ധതിയിൽ, വാഹനത്തിന്റെ വിലയുടെ 50% മുൻകൂർ അടച്ചാൽ സ്ത്രീകൾക്ക് പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങൾ നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.ബാക്കി തുക കേന്ദ്ര സർക്കാർ സഹായവും പ്രമുഖ കമ്പനികളിൽ നിന്നുള്ള കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്ആർ) ഫണ്ടുകളും വഴി നൽകുമെന്നാണ് സ്ത്രീകളെ പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്. പണം നൽകി 45 ദിവസത്തിനുള്ളിൽ വാഹനങ്ങൾ ലഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. ഇരുചക്ര വാഹനങ്ങൾക്ക് പുറമേ, സമാനമായ രീതിയിൽ തയ്യൽ മെഷീനുകളും ലാപ്‌ടോപ്പുകളും നൽകാമെന്ന വ്യാജ വാഗ്ദാനങ്ങളും നൽകി . പദ്ധതി…
സെക്കന്തരാബാദ് : അമ്മയുടെ മൃതദേഹത്തിനൊപ്പം പെൺമക്കൾ ജീവിച്ചത് ഒരാഴ്ച . തെലങ്കാനയിലെ സെക്കന്തരാബാദിന് സമീപമുള്ള വാരസിഗുഡയിലാണ് സംഭവം. 45 വയസുകാരി ലളിത ഭർത്താവിൽ നിന്ന് പിരിഞ്ഞ് മക്കളായ രവലിക ,അശ്വിത എന്നിവർക്കൊപ്പമായിരുന്നു താമസം.തുണിക്കടയിൽ ജോലി ചെയ്യുന്ന രവലികയ്ക്ക് ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ജനുവരി 23 നാണ് ലളിത ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്ന് വന്നപ്പോഴാണ് അമ്മ മരിച്ച വിവരം മക്കൾ അറിയുന്നത് . എന്നാൽ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാൻ പണമില്ലാത്തതിനാൽ ഇവർ മൃതദേഹം മറ്റൊരു മുറിയിലേയ്ക്ക് മാറ്റി . തൊട്ടടുത്ത മുറിയിൽ കഴിയുകയായിരുന്നു. അതേസമയം അമ്മയുടെ മൃതദേഹം സംസ്‌കരിക്കാൻ മക്കൾ ഇരുവരും ബന്ധുക്കളോട് സഹായം അഭ്യർത്ഥിച്ചിച്ചതായും, എന്നാൽ ഇവരെ സഹായിക്കാൻ ബന്ധുക്കളാരും എത്തിയില്ലെന്നും പറയപ്പെടുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധിച്ച അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവം പ്രദേശത്താകെ ഭീതി പടർത്തിയിട്ടുണ്ട്.…
സോഷ്യൽ മീഡിയയുടെ കാലത്ത് നിരവധി വീഡിയോകളും ഫോട്ടോകളും ഇൻ്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഒരു ക്യാബ് ഡ്രൈവറെ കുറിച്ചുള്ള വാർത്തകളാണ് ശ്രദ്ധ നേടുന്നത് . നിലവിൽ, ഓല, ഊബർ, റാപ്പിഡോ തുടങ്ങിയ റൈഡ്-ഹെയ്ലിംഗ് സേവനങ്ങൾ പല നഗരങ്ങളിലും ഗണ്യമായി വളരുകയാണ്. വലിയ നഗരങ്ങളിലെ തിരക്കും സമയക്കുറവും കാരണം ആളുകൾ ഇത്തരം സ്വകാര്യ ഗതാഗതത്തെ ആശ്രയിക്കുന്നുമുണ്ട്. ഇത്തരത്തിൽ ഒരു വാഹനത്തിൽ അതിന്റെ ഡ്രൈവർ ഒരിക്കിയിരിക്കുന്ന സൗകര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഇതിൽ യാത്ര ചെയ്യുന്നവർക്കായി സൗജന്യ ലഘുഭക്ഷണം, വെള്ളം, വൈഫൈ തുടങ്ങി നിരവധി സൗകര്യങ്ങൾ നൽകുന്നു. തൻ്റെ വാഹനത്തിൽ യാത്ര ചെയ്യുന്ന യാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും നൽകണമെന്ന ഡ്രൈവറുടെ ആഗ്രഹമാണിതിന് പിന്നിൽ.കാറിൽ ലഘുഭക്ഷണം, വെള്ളം, വൈ-ഫൈ, പെർഫ്യൂമുകൾ, ഹാൻഡ് ഹോൾഡ് ഫാനുകൾ, ടിഷ്യൂകൾ, സാനിറ്റൈസറുകൾ തുടങ്ങിയ മനോഹരമായി സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം, പലഹാരങ്ങൾ, ശീതളപാനീയങ്ങൾ, ലഘുഭക്ഷണങ്ങൾ എന്നിങ്ങനെ പലതരം ഭക്ഷണ പദാർത്ഥങ്ങൾ സാധാരണയായി വിമാനത്തിലും ട്രെയിനിലും ദീർഘദൂര യാത്ര ചെയ്യുന്ന യാത്രക്കാർക്ക് നൽകുന്നു. എന്നാൽ ഒരു കാറിൽ…
മലപ്പുറം : എളങ്കൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് പ്രബിൻ ആണ് പിടിയിലായത് . കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രബിന്റെ ഭാര്യ വിഷ്ണുജയെ പ്രബിന്റെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . വിഷ്ണുജയെ സൗന്ദര്യം പോരെന്ന് പറഞ്ഞ് ഭർത്താവ് പീഡിപ്പിച്ചിരുന്നതായും, സ്ത്രീധനം കുറവാണെന്ന് പറഞ്ഞ് ഉപദ്രവിച്ചിരുന്നതായും വീട്ടുകാർ പറയുന്നു. ഭർത്താവിന്റെ മാനസിക പീഡനമാണ് വിഷ്ണുജ ജീവനൊടുക്കാൻ കാരണമെന്നാണ് വീട്ടുകാർ പറയുന്നത്. രണ്ട് വർഷം മുൻപാണ് പ്രബിനും , വിഷ്ണുജയും തമ്മിലുള്ള വിവാഹം നടന്നത് . പ്രബിന് മറ്റ് സ്ത്രീകളുമായി ബന്ധം ഉണ്ടായിരുന്നതായി വിഷ്ണുജ പറഞ്ഞിരുന്നതായും അച്ഛൻ പറയുന്നു. പല തവണ പ്രബിൻ വിഷ്ണുജയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും, മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. കുടുംബം നൽകിയ പരാതിയ്ക്ക് പിന്നാലെയാണ് പ്രബിനെ പിടികൂടിയത്.
ന്യൂഡൽഹി: പാർട്ടി വിട്ട എട്ട് എഎപി എംഎൽഎമാരും ചില പാർട്ടി കൗൺസിലർമാരും ബിജെപിയിൽ ചേർന്നു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് 4 ദിവസം മാത്രം ബാക്കി നിൽക്കെയാണ് ആം ആദ്മി പാർട്ടിക്ക് ഈ കനത്ത തിരിച്ചടി. ഭാവന ഗൗർ, മദൻ ലാൽ, ഗിരീഷ് സോണി, രാജേഷ് ഋഷി, നരേഷ് യാദവ്, പവൻ ശർമ, ബിഎസ് ജൂൺ, രോഹിത് മെഹ്‌റോലിയ, മുൻ എംഎൽഎ ബിജേന്ദ്ര ഗാർഗ് എന്നിവരാണ് ഇന്ന് ബിജെപിയിൽ ചേർന്ന 8 എംഎൽഎമാർ. ആം ആദ്മി പാർട്ടി മുൻ കൗൺസിലർ അജയ് റായിയും ബിജെപിയിൽ ചേർന്നു. അഴിമതി ആരോപണങ്ങളും അരവിന്ദ് കെജ്‌രിവാളിൻ്റെ നേതൃത്വത്തിലുള്ള പാർട്ടി ആശയങ്ങളിൽ നിന്നുള്ള വ്യതിചലനവും ചൂണ്ടിക്കാട്ടിയാണ് എംഎൽഎ രാജിവച്ചത് . പാർട്ടിയിലും, കെജ്രിവാളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അതിനാലാണ് രാജിയെന്നുമാണ് എം എൽ എ മാർ പറയുന്നത്. സത്യസന്ധമായ രാഷ്ട്രീയം” എന്ന സ്ഥാപക തത്വം എഎപി ഉപേക്ഷിച്ചുവെന്ന് നരേഷ് യാദവ് തന്റെ രാജി കത്തിൽ പറഞ്ഞു. അഴിമതി കുറയ്ക്കുമെന്ന പ്രതിജ്ഞ…
ചെന്നൈ: ഗോൾ പോസ്റ്റ് തലയിൽ വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം . വ്യോമസേന ജീവനക്കാരനും, തിരുവല്ല സ്വദേശിയുമായ രാജേഷ് പണിക്കരുടെയും , ശ്രീലക്ഷ്മിയുടെയും മകൻ അദ്വികാണ് മരിച്ചത്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ചെന്നൈ ആവടിയിലുള്ള വ്യോമസേനയുടെ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ആണ് സംഭവം. ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. വ്യോമസേനയുടെ സ്റ്റാഫ് ക്വാർട്ടേഴ്സ് മൈതാനത്ത് മറ്റ് കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്നു അദ്വിക്. ഇതിനിടെ കല്ലിൽ ചാരി നിർത്തിയ ഗോൾ പോസ്റ്റ് മറിഞ്ഞ് തലയിലേയ്ക്ക് വീഴുകയായിരുന്നു. ഗോൾ പോസ്റ്റ് മറിയുന്നത് കണ്ട് കുട്ടി ഓടി മാറാൻ ശ്രമിച്ചെങ്കിലും തലയിലേയ്ക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ന്യൂഡൽഹി : ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സാധാരണക്കാർക്ക് നേട്ടം നൽകുന്നതാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഇടത്തരക്കാരുടെ കൈകളിൽ കൂടുതൽ പണം എത്തും.ആദായനികുതി ഇളവ് പ്രഖ്യാപിച്ചതിലൂടെ ഉപഭോക്തൃവിപണി സജീവമാകുന്നതിനും വഴിയൊരിക്കും. ചെറുകിട ഇടത്തരം സംരംഭകർക്കും , സ്റ്റാർട്ടപ്പ് മേഖലയ്ക്കും കൂടുതൽ അവസരങ്ങൾ നൽകുന്നതാണ് ഈ ബജറ്റ് . പ്രാദേശിക ഉത്പാദനം വർധിക്കുന്നതിനും , പുതിയ പ്രഖ്യാപനങ്ങൾ വഴിയൊരുക്കും. വനിതാസംരംഭകർക്കും കർഷകർക്കും മികച്ച പിന്തുണ നൽകുന്നത് കൂടിയാണ് കേന്ദ്രബജറ്റ്. കയറ്റുമതി പ്രോത്സാഹന മിഷൻ പ്രഖ്യാപനം രാജ്യത്തിന്റെ കയറ്റുമതി മേഖലയിൽ പുതിയ ഊർജ്ജം നൽകും . കളിപ്പാട്ടമേഖലയെ ഗ്ലോബൽ ഹബ്ബാക്കുമെന്ന പ്രഖ്യാപനം തദ്ദേശ്ശീയ കളിപ്പാട്ട മേഖലയിലേയ്ക്ക് കൂടുതൽ നിക്ഷേപം എത്തിക്കും.2030 ആകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയുള്ള രാജ്യമാക്കി ഇന്ത്യയെ മാറ്റാൻ ലക്ഷ്യമിടുന്നതാണ് ബജറ്റെന്നും എം എ യൂസഫലി വ്യക്തമാക്കി.
ന്യൂഡൽഹി ; കേന്ദ്ര ബജറ്റിൽ കർഷകർക്ക് പ്രത്യേക പരിഗണന. കാർഷിക മേഖലയെ ശക്തിപ്പെടുത്താനാണ് സർക്കാർ ഊന്നൽ നൽകുന്നതെന്ന് നിർമല സീതാരാമൻ പറഞ്ഞു.കിസാൻ ക്രെഡിറ്റ് കാർഡിൻ്റെ പരിധി ബജറ്റിൽ വർധിപ്പിച്ചു. കർഷകർക്ക് കുറഞ്ഞ പലിശയ്ക്ക് നൽകുന്ന വായ്പ മൂന്ന് ലക്ഷത്തിൽ നിന്ന് അഞ്ച് ലക്ഷമാക്കി ഉയർത്തി. കർഷകർക്ക് വിള ഉൽപാദനത്തിനും കാർഷിക ആവശ്യങ്ങൾക്കും എളുപ്പത്തിൽ വായ്പ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ആരംഭിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ), നബാർഡ് എന്നിവയുടെ സഹകരണത്തോടെ 1988-ൽ ഇന്ത്യാ ഗവൺമെൻ്റ് ഈ പദ്ധതി നടപ്പാക്കി. കിസാൻ ക്രെഡിറ്റ് കാർഡ് വഴി കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ ലഭിക്കും. ഇതിലൂടെ കർഷകർക്ക് വിത്ത്, വളം, കീടനാശിനി, മറ്റ് കാർഷിക ആവശ്യങ്ങൾ എന്നിവ സാധിക്കും. ഒറ്റയ്ക്കും കൂട്ടായും കൃഷി ചെയ്യുന്ന എല്ലാ കർഷകർക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഭൂവുടമകൾ, പാട്ടത്തിനെടുത്ത കർഷകർ, വാക്കാലുള്ള കരാറുകാർ എന്നിവരും ഇതിൽ ഉൾപ്പെടുന്നു. കൂടാതെ,…
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.