- ‘ ദശലക്ഷക്കണക്കിന് ആളുകൾ കുളിച്ച ഗംഗയിലെ മലിനജലം ഞാൻ തൊടില്ല ‘ ; രാജ് താക്കറെ
- മദ്യസത്ക്കാരം വേണ്ട , പകരം വസ്ത്രവും ഒരു ദിവസത്തെ ബാറ്റയും അധികം നൽകി : മാതൃകയായി സുമതി വളവിന്റെ അണിയറ പ്രവർത്തകർ
- കോട്ടയത്ത് വീണ്ടും സ്ഫോടക വസ്തു പിടിച്ചു, 75 ഇലക്ട്രിക് ഡിറ്റനേറ്ററുമായി തേനി സ്വദേശി അറസ്റ്റില്
- കേരളത്തിൽ കഞ്ചാവ് നിയമവിധേയമാക്കണം : മയക്കുമരുന്ന് ഉപയോഗിക്കാൻ പഠിപ്പിക്കണം : മൈത്രേയൻ
- ആവേശം അടക്കം സൂപ്പർ സിനിമകളുടെ മേക്കപ്പ് ആർട്ടിസ്റ്റ് കഞ്ചാവുമായി പിടിയിൽ
- പത്ത് വയസ്സുള്ള മകന്റെ ശരീരത്തിൽ മയക്കുമരുന്ന് ഒട്ടിച്ച് വിൽപ്പന ; പിതാവ് അറസ്റ്റിൽ
- ബൈക്ക് യാത്രികനു മേൽ പുലി ചാടി വീണ് ആക്രമിച്ചു ; രക്ഷപെട്ടത് തലനാരിഴയ്ക്ക്
- യൂട്യൂബ് നോക്കി ഭക്ഷണം ക്രമീകരണം നടത്തി ; ആരോഗ്യനില വഷളായ വിദ്യാർത്ഥിനി മരിച്ചു
Author: Anu Nair
മലപ്പുറം: നവവധുവിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ആമയൂർ സ്വദേശിനി ഷൈമ സിനിവർ (19) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത് . മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ഇന്ന വൈകിട്ട അഞ്ചരയോടെയാണ് മൃതദേഹം കണ്ടെത്തിയത് . മൂന്ന് ദിവസം മുൻപാണ് ഷൈമയുടെ വിവാഹം നടന്നത് . ഷൈമയ്ക്ക് വിവാഹത്തിൽ താല്പര്യമുണ്ടായിരുന്നില്ലെന്നും സൂചനകളുണ്ട്. അതിനിടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തായ 19കാരനെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ കണ്ടെത്തി.ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനില തൃപത്കരമെന്നാണ് അറിയുന്നത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് താല്പര്യമുണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രവും സാംസ്കാരിക സമുച്ചയവും ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ തുറന്നു. നൂറുകണക്കിന് ഹൈന്ദവ വിശ്വാസികൾ പരിപാടിയിൽ പങ്കെടുത്തു. നിരവധി ഭക്തരെ ആകർഷിക്കുന്ന ഈ ക്ഷേത്രം ദക്ഷിണാഫ്രിക്കയിലെ ഹിന്ദു സമൂഹത്തിന് ഒരു പ്രധാന നാഴികക്കല്ലാണ്. ദക്ഷിണാഫ്രിക്കയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കൾ ഉള്ളതെങ്കിലും, രാജ്യത്തെ ഇന്ത്യൻ ജനസംഖ്യയിൽ മതത്തിന് വലിയ പ്രാധാന്യമുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആത്മീയ നേതാവ്, അക്ഷര പുരുഷോത്തം സ്വാമിനാരായണ സൻസ്ത (BAPS) യിലെ മഹന്ത് സ്വാമി മഹാരാജ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങ് നിർവഹിച്ചു. ദക്ഷിണാർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിന്ദു സാംസ്കാരിക സമുച്ചയം” എന്നാണ് BAPS ഈ ക്ഷേത്രത്തെ വിശേഷിപ്പിക്കുന്നത്. പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശനിയാഴ്ച ജോഹന്നാസ്ബർഗിൽ ഗ്രാൻഡ് നഗർ യാത്രാ ഘോഷയാത്ര നടന്നു. ഭക്തിഗാനങ്ങൾ, മാർച്ചിംഗ് ബാൻഡുകൾ, നൃത്തങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റേകി.
ഹിമാലയത്തിലും മലയോര പ്രദേശങ്ങളിലും മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കാണപ്പെടുന്ന പൂക്കളാണ് ബുറാൻഷ്. നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള പുഷ്പമാണിതെന്ന് വിദഗ്ധർ പറയുന്നു. വൈറ്റമിൻ സിയാൽ സമ്പന്നമാണ് ബുറാൻഷ് പൂവ്. ഇത് പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ബുറാൻഷ് പതിവായി കഴിക്കുന്നത് ജലദോഷം, ചുമ, പനി തുടങ്ങിയ രോഗങ്ങൾ വരുന്നത് തടയുന്നു. ബുറാൻഷ് പുഷ്പം ജ്യൂസും വീഞ്ഞും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട് . ഇതിന് ആൻ്റിഓക്‌സിഡൻ്റ്, ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ എന്നീ സംരക്ഷണ ഗുണങ്ങളുമുണ്ട്. ബുറാൻഷ് പുഷ്പം, റോഡോഡെൻഡ്രോൺ അർബോറിയം എന്നും അറിയപ്പെടുന്നു. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലാണിത് പ്രധാനമായും കാണപ്പെടുന്നത്. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ മലയോര മേഖലകളിലാണ് ബുറാൻഷ് പൂക്കൾ കൂടുതലായി കാണപ്പെടുന്നത്. ബുറാൻഷിൽ ക്വിനിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ക്യാൻസർ തടയാനും വേദന കുറയ്ക്കാനും ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. ബുറാൻഷ് പുഷ്പം ചട്ണി ഉണ്ടാക്കാനും ഉപയോഗിക്കാം.ബുറാൻഷിന് ദഹന ഗുണങ്ങളുണ്ട്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനും മലബന്ധം ഒഴിവാക്കുന്നതിനും ഇത് സഹായിക്കുന്നു. ദഹനവ്യവസ്ഥയിലെ…
കോട്ടയം: തെള്ളകത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തിൽ പൊലീസുകാരൻ കൊല്ലപ്പെട്ടു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവറായ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്.നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാറമ്പുഴ സ്വദേശി ജിബിൻ ജോർജാണ് ശ്യാം പ്രസാദിനെ ആക്രമിച്ചത്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തെള്ളകത്തെ എം സി റോഡിനു സമീപത്തെ തട്ടുകടയിൽ എത്തിയ ജിബിൻ കടയുടമയുമായി തർക്കമുണ്ടായി. കടയുടമയെ ആക്രമിക്കാൻ ജിബിൻ ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ശ്യാം കടയിൽ എത്തുന്നത് . തുടർന്ന് ജിബിനോട് ഇനിയും പ്രശ്നമുണ്ടാക്കിയാൽ കസ്റ്റഡിയിലെടുക്കുമെന്ന് ശ്യാം പറഞ്ഞു. തുടർന്ന് ജിബിൻ ശ്യാമിനെ ആക്രമിക്കുകയായിരുന്നു. താഴെ തള്ളിയിട്ട ശേഷം ശ്യാമിന്റെ നെഞ്ചിൽ ശക്തമായി ചവിട്ടുകയും ചെയ്തു. തുടർന്ന് രക്ഷപെടാൻ ശ്രമിച്ച ജിബിനെ നൈറ്റ് പട്രോളിംഗിനെത്തിയ പോലീസ് സംഘമാണ് പിടികൂടിയത് . ഇതിനിടെ ശ്യാം ജീപ്പിനുള്ളിൽ കുഴഞ്ഞു വീണു. അമിതമായ ആന്തരിക രക്തസ്രാവം ഉണ്ടായ ശ്യാമിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ പുലർച്ചെ രണ്ടരയോടെ മരിച്ചു.
ന്യൂഡൽഹി ; രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അപകീർത്തിപ്പെടുത്തി സംസാരിച്ച കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കെതിരെ കേസ്. ബിഹാറിലെ മുസാഫർപൂർ സിജിഎം കോടതിയിൽ അഭിഭാഷകനായ സുധീർ ഓജയാണ് പരാതി നൽകിയത്. കോടതി ഫെബ്രുവരി 10ന് കേസിൽ വാദം കേൾക്കും . ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി വധേരയെയും കൂട്ടുപ്രതികളാണെന്നും അവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ദ്രൗപതി മുർമുവിനെ സോണിയ ഗാന്ധി അപമാനിച്ചെന്ന് ഹർജിക്കാരൻ സുധീർ പറഞ്ഞു. ബജറ്റ് സമ്മേളനത്തിനിടെ രാഷ്ട്രപതിയുടെ പ്രസംഗത്തിന് ശേഷം സോണിയ ഗാന്ധി നടത്തിയ പ്രസ്താവനയാണ് ഏറ്റവും പ്രതിഷേധാർഹമായത്. രാഷ്ട്രപതി ഒരു സ്ത്രീയാണ്, ഒരു ഗോത്രവർഗത്തിൽ നിന്നുള്ളയാളാണ്. സോണിയയുടെ പ്രസ്താവന പ്രതിഷേധാർഹമാണെന്ന് ഓജ പരാതിയിൽ പറയുന്നു. ദ്രൗപതി മുർമുവിൻ്റെ പ്രസംഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സോണിയ ഗാന്ധി, അവർക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല, പാവം എന്നാണ് പറഞ്ഞത്. സോണിയ ഗാന്ധി ഈ പ്രസ്താവന നടത്തുമ്പോൾ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും…
ചെന്നൈ : ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. നിയമസഭാ സമ്മേളനത്തിനിടെ ദേശീയഗാനത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് ഗവർണർ ആർഎൻ രവി ഗവർണറുടെ പ്രസംഗം നടത്താതെ ഇറങ്ങി പോയിരുന്നു. ഇതുമായി ബന്ധപ്പെട്ടണ് ഗവർണറെ കേന്ദ്രസർക്കാർ തിരിച്ചുവിളിക്കാൻ നിർദേശം നൽകണമെന്ന് കാട്ടി സ്റ്റാലിൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചത്.എന്നാൽ, ഈ കേസിൽ വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു. നിയമസഭാ സമ്മേളനത്തിൻ്റെ തുടക്കത്തിൽ ദേശീയ ഗാനം ആലപിക്കാത്തതിന് സംസ്ഥാന സർക്കാരിനെ വിമർശിക്കുകയും സഭയെ അഭിസംബോധന ചെയ്യാൻ ആർഎൻ രവി വിസമ്മതിക്കുകയും ചെയ്തിരുന്നു. ദേശീയഗാനത്തോട് ശരിയായ ആദരവ് കാണിക്കുന്നതിന് അത് തൻ്റെ പ്രസംഗത്തിൻ്റെ തുടക്കത്തിലും അവസാനത്തിലും കേൾപ്പിക്കണമെന്ന് അഭ്യർത്ഥിച്ചതായി ഗവർണർ ആർഎൻ രവി പറഞ്ഞിരുന്നു. എന്നാൽ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹത്തിൻ്റെ നിർദേശം അവഗണിക്കപ്പെട്ടു.
തിരുവനന്തപുരം: ധനുവച്ചപുരത്ത് മരണപ്പെട്ട സെലീനാമ്മയുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി . നടപടികൾക്ക് ശേഷം മൃതദേഹം വീണ്ടും സംസ്ക്കരിച്ചു. പൊളിച്ച കല്ലറയിൽ തന്നെയാണ് മൃതദേഹം വീണ്ടും സംസ്ക്കരിച്ചത്. ഇൻക്വസ്റ്റിൽ പ്രത്യക്ഷത്തിൽ ഒന്നും കണ്ടെത്താൻ ആയില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്പി എസ് ഷാജി മാധ്യമങ്ങളോട് പറഞ്ഞു. സെലീനാമ്മയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല മുക്കുപണ്ടം ആണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംശയം തോന്നിയത് . പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ എന്തെങ്കിലും പറയാനാകൂ എന്നും പോലീസ് പറഞ്ഞു. മകന്റെ പരാതിയിലാണ് അന്വേഷണം നടത്തുന്നതെന്നും ഡി വൈ എസ് പി പറഞ്ഞു. ഇന്ന് രാവിലെ 11 മണിയോടെയാണ് കല്ലറ തുറന്നത് കഴിഞ്ഞ മാസം 17നാണ് സെലീനാമ്മയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത് . ചടങ്ങുകളുടെ ഭാഗമായി കുളിപ്പിക്കവെ ശരീരത്തിൽ മുറിവുകൾ കണ്ടെത്തി. കഴുത്തിൽ മൂന്നര പവന്റെ മാല ഉണ്ടായിരുന്ന സ്ഥനാത്ത് കണ്ടെത്തിയത് മുക്കുപണ്ടത്തിന്റെ മാലയായിരുന്നു. തുടർന്നാണ് മകൻ രാജു പരാതി നൽകിയത്. സെലീനാമ്മയുടെ കഴുത്തിലെ മാല മുക്കുപണ്ടം ആയതിലാണ് സംശയം തോന്നിയത്.…
കോഴിക്കോട് ; രാമനാട്ടുകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു . കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത് . ഷിബിൻ തന്നെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്ന് പ്രതി ഹിജാസ് പറഞ്ഞു. രാമനാട്ടുകര ഫ്ലൈ ഓവറിനു സമീപമാണ് വൈകിട്ടോടെ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. ഇന്നലെ രാത്രി ഷിബിനും , ഹിജാസും ഉൾപ്പെടെയുള്ള നാലംഗ സംഘം ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു . മദ്യപിക്കുന്നതിനിടെ ഹിജാസിനു നേരെ ഷിബിൻ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നു. എന്നാൽ ഹിജാസ് എതിർത്തു. ഇത് കയ്യാങ്കളിയിലേയ്ക്ക് നീങ്ങിയെന്നാണ് ഹിജാസ് പോലീസിനോട് പറഞ്ഞത്. തുടർന്ന് ഷിബിനെ ഹിജാസ് സ്ക്രൂ ഡ്രൈവർ കൊണ്ട് വയറ്റിൽ കുത്തുകയായിരുന്നു. കുത്തേറ്റുവീണ ഷിബിനെ കല്ലു കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
മലപ്പുറം : മലപ്പുറം എളങ്കൂരിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സുഹൃത്ത്. വിഷ്ണുജയെ ഭർത്താവ് പ്രബിൻ നിരന്തരം മർദിച്ചിരുന്നതായി സുഹൃത്ത് പറഞ്ഞു. ഭർത്താവിന്റെ വീട്ടിലെ ഉപദ്രവം സുഹൃത്തുക്കളോടാണ് വിഷ്ണുജ പങ്കുവെച്ചിരുന്നത്. വിഷ്ണുജയെ പ്രബിന് സംശയമായിരുന്നു. ഫോണിൽ സംസാരിക്കുന്നതിന് പോലും നിയന്ത്രണങ്ങളുണ്ടായിരുന്നു എന്നും സുഹൃത്ത് പറഞ്ഞു. ”അയാളവളെ ഭയങ്കരമായിട്ട് ഉപദ്രവിക്കുമായിരുന്നു. കഴുത്തിന് പിടിച്ച് അടിക്കുകയും ഉപദ്രവിക്കുകയും ചെയ്യും. മാനസികമായും ശാരീരികമായും ഒരുപാട് അവളെ ദ്രോഹിച്ചിട്ടുണ്ട്. അവൾക്ക് തീരെ സഹിക്കാൻ പറ്റാതാകുമ്പോ അവളെന്നോട് എല്ലാം ഷെയറ് ചെയ്യുമായിരുന്നു. അപ്പോഴൊക്കെ ഞാൻ പറഞ്ഞിട്ടുണ്ട്, നീ തിരിച്ചുപോരെ, വീട്ടിൽ നിന്നെ സ്വീകരിക്കും. അവിടെ പ്രശ്നമൊന്നുമില്ല എന്ന്. ജോലിയില്ല എന്നൊരു ബുദ്ധിമുട്ടും അവൾക്കുണ്ടായിരുന്നു. ജോലി കിട്ടിയാൽ എല്ലാം ശരിയാകുമല്ലോ. അവൾടെ വാട്സ് ആപ്പ് അയാൾ കണക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് വാട്ട്സ് ആപ്പിലൊന്നും ഞങ്ങളോട് ഫ്രീയായി സംസാരിക്കാറില്ല. ടെലഗ്രാമിലാണ് സംസാരിക്കുന്നത്. അയാൾ അവളുടെ നമ്പറിൽ നിന്ന് ഇടയ്ക്ക് മെസേജ് അയക്കും. അയാളെക്കുറിച്ച് അവള് ഞങ്ങളോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്നറിയാൻ.…
മാളികപ്പുറം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം വിഷ്ണുശങ്കർ സംവിധാനം ചെയ്ത് അഭിലാഷ് പിള്ള തിരക്കഥ എഴുതുന്ന ചിത്രമാണ് സുമതി വളവ് . ബിഗ് ബജറ്റിൽ ഒരുങ്ങുന്ന സുമതി വളവ് മുരളി കുന്നും പുറത്തിന്റെ വാട്ടർമാൻ ഫിലിംസിനൊപ്പം തിങ്ക് സ്റ്റുഡിയോയും ചേർന്നാണ് നിർമ്മിക്കുന്നത് . ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ 59 ദിവസം കൊണ്ട് പൂർത്തിയായി . രണ്ടാം വളവിലേയ്ക്ക് കടക്കാൻ ഒരുങ്ങുകയാണ് ചിത്രം . ഇപ്പോഴിതാ സുമതി വളവിനു ശേഷമുള്ള തന്റെ പ്രൊജക്ടിനെ പറ്റി പറഞ്ഞിരിക്കുകയാണ് അഭിലാഷ് പിള്ള. എം മോഹനൊപ്പമാണ് അഭിലാഷ് പിള്ളയുടെ അടുത്ത സിനിമ . ‘ കഥ പറയുമ്പോളും, മാണിക്യക്കല്ലും, അരവിന്ദന്റെ അതിഥികളും കണ്ടപ്പോൾ ആഗ്രഹിച്ചതാ മോഹനേട്ടന് വേണ്ടിയൊരു തിരക്കഥ എഴുതണമെന്ന്. സുമതി വളവ് കഴിഞ്ഞാൽ എന്റെ അടുത്ത സിനിമ മോഹനേട്ടന്റെ സംവിധാനത്തിൽ അതും ഞങ്ങൾ രണ്ട് പേരുടെയും ഇഷ്ട ജോണറിൽ, ബാക്കി വിശേഷങ്ങൾ ഉടൻ. ‘ – എന്നാണ് അഭിലാഷ് പിള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ് .
International
- UK
- USA
- India
Subscribe to Updates
Get the latest creative news from FooBar about art, design and business.