സെക്കന്തരാബാദ് : അമ്മയുടെ മൃതദേഹത്തിനൊപ്പം പെൺമക്കൾ ജീവിച്ചത് ഒരാഴ്ച . തെലങ്കാനയിലെ സെക്കന്തരാബാദിന് സമീപമുള്ള വാരസിഗുഡയിലാണ് സംഭവം. 45 വയസുകാരി ലളിത ഭർത്താവിൽ നിന്ന് പിരിഞ്ഞ് മക്കളായ രവലിക ,അശ്വിത എന്നിവർക്കൊപ്പമായിരുന്നു താമസം.തുണിക്കടയിൽ ജോലി ചെയ്യുന്ന രവലികയ്ക്ക് ശമ്പളത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്.
ജനുവരി 23 നാണ് ലളിത ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. രാവിലെ ഉറക്കത്തിൽ നിന്ന് ഉണർന്ന് വന്നപ്പോഴാണ് അമ്മ മരിച്ച വിവരം മക്കൾ അറിയുന്നത് . എന്നാൽ അമ്മയുടെ മൃതദേഹം സംസ്ക്കരിക്കാൻ പണമില്ലാത്തതിനാൽ ഇവർ മൃതദേഹം മറ്റൊരു മുറിയിലേയ്ക്ക് മാറ്റി . തൊട്ടടുത്ത മുറിയിൽ കഴിയുകയായിരുന്നു.
അതേസമയം അമ്മയുടെ മൃതദേഹം സംസ്കരിക്കാൻ മക്കൾ ഇരുവരും ബന്ധുക്കളോട് സഹായം അഭ്യർത്ഥിച്ചിച്ചതായും, എന്നാൽ ഇവരെ സഹായിക്കാൻ ബന്ധുക്കളാരും എത്തിയില്ലെന്നും പറയപ്പെടുന്നു. വീട്ടിൽ നിന്ന് ദുർഗന്ധം വമിച്ചത് ശ്രദ്ധിച്ച അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ലളിതയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവം പ്രദേശത്താകെ ഭീതി പടർത്തിയിട്ടുണ്ട്.